- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റ്; ഉത്തരാഖണ്ഡിലും വർഗീയ സംഘർഷം; കേദാർനാഥിനെക്കുറിച്ച് പോസ്റ്റിട്ടത് 15 കാരൻ
മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിനെത്തുടർന്ന് പശ്ചിമബംഗാളിന് പിന്നാലെ ഉത്തരാഖണ്ഡിലും വർഗീയ സംഘർഷം. ഗർഹ്വാൾ ജില്ലയിലെ സാത്പുലി ഗ്രാമത്തിലാണ് സംഘർഷം ഉടലെടുത്തത്. കേദാർനാഥ് ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങൾ 15 കാരനായ വിദ്യാർത്ഥി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. അക്രമകാരികൾ നിരവധി കടകൾ അടിച്ചു തകർത്തതായും അഗ്‌നിക്കിരയാക്കിയതായും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ്, ജില്ലാ മജിസ്ട്രേറ്റ് എന്നിവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. അടുത്തിടെ സമാനമായ സംഭവത്തെ തുടർന്ന് പശ്ചിമ ബംഗാളിലും വൻസംഘർഷം ഉടലെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഒരു വിദ്യാർത്ഥിയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബംഗാളിലെ ബാസിർഘട്ടിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പിന്നീട് ഇത് വർഗീയ സംഘർത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിന് ഇപ്പോൾ അയവ് വന്നുവെങ്കിലും പൂർണമായും സ്ഥിതിഗതികൾ നിയന്
മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്‌ബുക്ക് പോസ്റ്റിനെത്തുടർന്ന് പശ്ചിമബംഗാളിന് പിന്നാലെ ഉത്തരാഖണ്ഡിലും വർഗീയ സംഘർഷം. ഗർഹ്വാൾ ജില്ലയിലെ സാത്പുലി ഗ്രാമത്തിലാണ് സംഘർഷം ഉടലെടുത്തത്. കേദാർനാഥ് ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്ന ചിത്രങ്ങൾ 15 കാരനായ വിദ്യാർത്ഥി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.
അക്രമകാരികൾ നിരവധി കടകൾ അടിച്ചു തകർത്തതായും അഗ്‌നിക്കിരയാക്കിയതായും റിപ്പോർട്ടുണ്ട്. സംഭവത്തെ തുടർന്ന് സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ്, ജില്ലാ മജിസ്ട്രേറ്റ് എന്നിവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
അടുത്തിടെ സമാനമായ സംഭവത്തെ തുടർന്ന് പശ്ചിമ ബംഗാളിലും വൻസംഘർഷം ഉടലെടുത്തിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഒരു വിദ്യാർത്ഥിയുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് സംഘർഷത്തിലേക്ക് നയിച്ചത്. ബംഗാളിലെ ബാസിർഘട്ടിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. പിന്നീട് ഇത് വർഗീയ സംഘർത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘർഷത്തിന് ഇപ്പോൾ അയവ് വന്നുവെങ്കിലും പൂർണമായും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടില്ല.