- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ബിജെപിയുടെ അവസ്ഥയാണ് ഇംഗ്ലണ്ടിലെ യുകിപിന്റെയും; അധികാരം കിട്ടും മുമ്പ് തമ്മിൽ തല്ല് മൂത്തു; ഫെരാജിന് പകരം പ്രസിഡന്റായ ശേഷം 18ാം ദിവസം രാജി വച്ച വനിതാ നേതാവ് പാർട്ടി വിട്ടു
അധികാരമില്ലെങ്കിലും അടി കൂടുന്ന കാര്യത്തിൽ ബഹുകേമന്മാരാണ് കേരളത്തിലെ ബിജെപി നേതാക്കൾ. ഒരാൾക്കും തമ്മിൽ കണ്ടു കൂട. അതു തന്നെയാണ് ബ്രിട്ടണിലെ വംശീയ പാർട്ടിയായ യുകിപിന്റെ സ്ഥിതിയും. പാർലമെന്റിൽ ഒരു സീറ്റ് പോലും നേടാൻ ആയില്ലെങ്കിലും മുഖ്യ പാർട്ടിയായി വിലസുന്ന യുകിപ്പിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 18 ാം ദിവസം രാജി വച്ചു അത്ഭുതം സൃഷ്ടിച്ച വനിത നേതാവ് ഇപ്പോൾ പാർട്ടിയെ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്. യുകിപ് പാർട്ടിയിൽ തുടരാൻ ബുദ്ധിമുട്ടായതിനാൽ രാജി വയ്ക്കുന്നുവെന്ന് പ്രസ്താവിച്ചാണ് മുൻ നേതാവ് ഡയാനെ ജെയിംസ് പാർട്ടി വിട്ടിരിക്കുന്നത്. ഇന്നലെയാണ് അവർ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാർട്ടിയുമായുള്ള തന്റെ ബന്ധം അന്നന്ന് വഷളായി വരുന്നുവെന്നും അതിനാൽ പാർട്ടി വിടുന്നുവെന്നുമാണ് സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലേക്കുള്ള എംഇപി കൂടിയായ ഡയാനെ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ ഇത് പാർട്ടി വിടാനുള്ള ഏറ്റവും ഉചിതമായ സമയമാണെന്നും അവർ പറയുന്നു. എന്നാൽ സ്വതന്ത്രയായി യൂറോപ്യൻ പാർലിമെന്റിൽ തുടരുമെന്നും ഈ വന
അധികാരമില്ലെങ്കിലും അടി കൂടുന്ന കാര്യത്തിൽ ബഹുകേമന്മാരാണ് കേരളത്തിലെ ബിജെപി നേതാക്കൾ. ഒരാൾക്കും തമ്മിൽ കണ്ടു കൂട. അതു തന്നെയാണ് ബ്രിട്ടണിലെ വംശീയ പാർട്ടിയായ യുകിപിന്റെ സ്ഥിതിയും. പാർലമെന്റിൽ ഒരു സീറ്റ് പോലും നേടാൻ ആയില്ലെങ്കിലും മുഖ്യ പാർട്ടിയായി വിലസുന്ന യുകിപ്പിന്റെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 18 ാം ദിവസം രാജി വച്ചു അത്ഭുതം സൃഷ്ടിച്ച വനിത നേതാവ് ഇപ്പോൾ പാർട്ടിയെ തന്നെ ഉപേക്ഷിച്ചിരിക്കുകയാണ്.
യുകിപ് പാർട്ടിയിൽ തുടരാൻ ബുദ്ധിമുട്ടായതിനാൽ രാജി വയ്ക്കുന്നുവെന്ന് പ്രസ്താവിച്ചാണ് മുൻ നേതാവ് ഡയാനെ ജെയിംസ് പാർട്ടി വിട്ടിരിക്കുന്നത്. ഇന്നലെയാണ് അവർ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പാർട്ടിയുമായുള്ള തന്റെ ബന്ധം അന്നന്ന് വഷളായി വരുന്നുവെന്നും അതിനാൽ പാർട്ടി വിടുന്നുവെന്നുമാണ് സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലേക്കുള്ള എംഇപി കൂടിയായ ഡയാനെ വ്യക്തമാക്കിയിരിക്കുന്നത്. അതിനാൽ ഇത് പാർട്ടി വിടാനുള്ള ഏറ്റവും ഉചിതമായ സമയമാണെന്നും അവർ പറയുന്നു. എന്നാൽ സ്വതന്ത്രയായി യൂറോപ്യൻ പാർലിമെന്റിൽ തുടരുമെന്നും ഈ വനിതാ നേതാവ് വ്യക്തമാക്കുന്നു. എന്നാൽ ഡയാനെയുടെ തീരുമാനത്തിലൂടെ അവർക്ക് എംഇപിയായി തുടരാനുള്ള്ള അർഹതയില്ലാതായെന്നാണ് താൽക്കാലിക യുകിപ് നേതാവായ നൈജൽ ഫെരാജ് കോപത്തോടെ പ്രതികരിച്ചിരിക്കുന്നത്.
ഫെരാജിന് പകരം പ്രസിഡന്റായി 18ാം ദിവസം ഡയാനെ രാജി വച്ചതിന് ശേഷം യുകിപിലുണ്ടായ പ്രതിസന്ധിക്ക് ശേഷം വീണ്ടുമൊരു പ്രതിസന്ധിയിലേക്ക് കൂടിയാണ് പാർട്ടിയെ ഈ വനിതാ നേതാവ് വലിച്ചിഴച്ചിരിക്കുന്നത്.തനിക്ക് പാർട്ടിയിൽ പര്യാപ്തമായ അധികാരവും പാർട്ടിയുടെ പൂർണപിന്തുണയുമില്ലാത്തതിനാലാണ് രാജി വയ്ക്കുന്നതെന്ന് അന്ന് പ്രസിഡന്റ് സ്ഥാനം വിടുമ്പോൾ ഡയാനെ വിശദമാക്കിയിരുന്നു. അന്ന് ഡയാനെയുടെ രാജിയെ തുടർന്ന് യുകിപിൽ അഭ്യന്തരയുദ്ധം രൂക്ഷമായിരുന്നു. തുടർന്ന് പാർട്ടി നേതാക്കളിലൊരാളായ സ്റ്റീവൻ വൂൾഫ് മറ്റൊരു യുകിപ് എംഇപിയായ മൈക്ക് ഹൂകെമുമായുള്ള കലഹത്തെ തുടർന്ന് ആശുപത്രിയിലുമായിരുന്നു. തുടർന്ന് പാർട്ടി നേതൃത്വസ്ഥാനം ഏറ്റെടുക്കാൻ അർഹനായിരുന്നു വൂൾഫ് പാർട്ടി വിട്ട് പോവുകയും ബ്രസൽസ് പാർലിമെന്റിൽ സ്വതന്ത്ര എംഇപിയായി നിലകൊള്ളുകും ചെയ്തിരുന്നു.
തനിക്ക് എത്രയും വേഗം സ്വതന്ത്ര എംഇപിയായി ഇരിക്കാനുള്ള അനുവാദം നൽകണമെന്ന് ഡയാനെ ഇന്നലെ ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു. എംഇപിയായി സേവനമനുഷ്ഠിക്കേണ്ടുന്ന അഞ്ച് വർഷത്തിലെ ശേഷിക്കുന്ന സമയം താൻ ആത്മാർത്ഥമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ഡയാനെ ഉറപ്പ് നൽകുന്നു.2019ലാണ് ഇവരുടെ എംഇപി സ്ഥാനം അവസാനിക്കുന്നത്. യൂറോപ്യൻ പാർലിമെന്റിന്റെ പ്രസിഡന്റായ മാർട്ടിൻ സ്‌കുൾസ് തന്റെ അഭ്യർത്ഥ പരിഗണിച്ചുവെന്നും ഡയാനെ വെളിപ്പെടുത്തുന്നു. മാസങ്ങൾക്കിടെ യുകിപ് രണ്ടാം വട്ടം നേതൃമത്സരത്തിലൂടെ കടന്ന് പോവുകയാണ്. പോൾ നട്ടാൾ, സുസന്നെ ഇവാൻസ്, ജോൺ റീസ്-ഇവാൻസ് എന്നിവരാണ് മത്സര രംഗത്തുള്ളത്. നവംബർ 28ന് ഫെരാജിന്റെ പിന്മാഗിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ ഇപ്പോൾ ഫെരാജ് താൽക്കാലിക നേതാവായി സേവനമനുഷ്ഠിക്കുകയാണ്. ബ്രെക്സിറ്റിനെ തുടർന്ന് തന്റെ ദൗത്യം പൂർണമായെന്ന് പറഞ്ഞ് ഫെരാജ് യുകിപ് നേതൃത്വസ്ഥാനത്ത് നിന്നും സ്വയം വിരമിക്കുകയായിരുന്നു.