- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൗഷാദിന്റെ വിധവയ്ക്ക് പിന്നാലെ ഉല്ലാസിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി; ശ്യാംജിത്തിനും പ്രതീക്ഷ; സർക്കാർ ഉദ്യോഗം നൽകുന്നതിന് മാനദണ്ഡം പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കോഴിക്കോട് മാൻഹോളിൽ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങി മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി നൽകിയതിലെ വർഗ്ഗീയ ആക്ഷേപങ്ങൾ കണക്കിലെടുത്ത് ഇത്തരത്തിലുള്ള വിഷയങ്ങളിൽ സർക്കാർ ജോലി നൽകുന്നതിന് മാനദണ്ഡം മന്ത്രി സഭ പ്രഖ്യാപിച്ചേക്കും. മറ്റുള്ളവരെ സഹായിക്കാനിറങ്ങി ജീവൻ പൊലിയുന്നവരുടെ കുടുംബത്തിന്റെ സംരക്ഷണം ഉ
തിരുവനന്തപുരം: കോഴിക്കോട് മാൻഹോളിൽ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങി മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് ജോലി നൽകിയതിലെ വർഗ്ഗീയ ആക്ഷേപങ്ങൾ കണക്കിലെടുത്ത് ഇത്തരത്തിലുള്ള വിഷയങ്ങളിൽ സർക്കാർ ജോലി നൽകുന്നതിന് മാനദണ്ഡം മന്ത്രി സഭ പ്രഖ്യാപിച്ചേക്കും. മറ്റുള്ളവരെ സഹായിക്കാനിറങ്ങി ജീവൻ പൊലിയുന്നവരുടെ കുടുംബത്തിന്റെ സംരക്ഷണം ഉറപ്പാക്കേണ്ടത് പൊതുസമൂഹത്തിന്റെ കടമയും കർത്തവ്യവുമാണെന്ന വാദം അംഗീകരിച്ചാണ് നീക്കം. നൗഷാദിന്റെ മരണമുണ്ടാക്കിയ വിവാദങ്ങളെ തുടർന്ന് ശബരിമല തീർത്ഥാടകരെ രക്ഷിച്ചതിന് ശേഷം ആലുവാ പുഴയിൽ മുങ്ങിമരിച്ച ഉല്ലാസിന്റെ ഭാര്യയ്ക്കും ജോലി ഉറപ്പായി. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇത്. കോഴിക്കോട്ട് കടലിൽ മത്സ്യ തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മരിച്ച രാജീവിന്റെ മകൻ ശ്യാംജിത്തിനും പ്രതീക്ഷയാവുകയാണ് സർക്കാർ തീരുമാനം.
അന്യസംസ്ഥാനക്കാരനായ ശബരിമല തീർത്ഥാടകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പെരിയാറിൽ മുങ്ങിമരിച്ച വെസ്റ്റ് കടുങ്ങല്ലൂർ മൈലക്കര വീട്ടിൽ ഉല്ലാസിന്റെ (29) ഭാര്യ ആരതിക്ക് സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ആലുവ മണപ്പുറത്ത് കഴിഞ്ഞ വർഷം നവംബർ 24നായിരുന്നു ദുരന്തം നടന്നത്. നൗഷാദിന്റെ മരണത്തോടെ ഉല്ലാസിന്റെ കാര്യമുയർത്തിയാണ് സർക്കാരിനെതിരെ വെള്ളാപ്പള്ളി നടേശൻ ആരോപണം ഉന്നയിച്ചത്. ഇത് വ്യാപക ചർച്ചയാകുന്നതിനിടെ ഉല്ലാസിന്റെ മരണവും സജീവ പരിഗണനാവിഷയമായി. ഇതോടെ മന്ത്രിസഭ വിഷയത്തിൽ അനുകൂല തീരുമാനം എടുക്കുകയായിരുന്നു. കോഴിക്കോട്ടെ രാജീവിന്റെ മരണത്തിൽ ശ്യാംജിത്തിന് ജോലി നൽകുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. അതിന് മുമ്പ് ഈ വിഷയത്തിൽ വിശദ മാനദണ്ഡം തയ്യാറാക്കും.
ശബരിമല തീർത്ഥാടനത്തിന് മാലയിടാൻ സഹോദരൻ ഉമേഷിനൊപ്പം ആലപ്പുഴ മണപ്പുറം ക്ഷേത്രത്തിലെത്തിയപ്പോഴാണ് ഉല്ലാസ് മറ്റൊരു ഭക്തനെ രക്ഷിക്കാൻ ശ്രമിച്ച് മരണത്തിന് കീഴടങ്ങിയത്. എച്ച്.എം ടി കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനിയറായിരുന്ന ഉല്ലാസിന്റെ വിവാഹം കഴിഞ്ഞിട്ട് അന്ന് നാല് മാസമേ കഴിഞ്ഞിരുന്നുള്ളൂ. ഭർത്താവിനെ നഷ്ടമാവുമ്പോൾ രണ്ട് മാസം ഗർഭിണിയായിരുന്ന ആരതി പിന്നീട് അൻവിത എന്ന പെൺകുട്ടിയും ജനിച്ചു. ഒരു മാസത്തിനകം ആരതിക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ബിരുദധാരിണിയാണ് ആരതി.
ഈ വിഷയത്തിനിടെയാണ് കോഴിക്കോട്ടെ ശ്യാംജിത്തിന്റെ ആവശ്യവും ചർച്ചയായത്. രണ്ടാഴ്ച മുമ്പ് അഞ്ചു മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കോരപ്പുഴ പാലത്തിനടുത്ത് അഴിമുഖത്താണ് ശ്യാംജിത്ത് എന്ന ഇരുപത്തിരണ്ടുകാരന് അച്ഛൻ രാജീവിനെ നഷ്ടപ്പെടുന്നത്. മത്സ്യത്തൊഴിലാളിയായിരുന്നു ചേമഞ്ചേരി കണ്ണംകടവ് പരീക്കണ്ടിപറമ്പിൽ രാജീവൻ. മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുമ്പോൾ അഴിമുഖത്തു തിരയിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽനിന്ന് നാലുപേരെ രാജീവൻ രക്ഷിച്ചു. സഹദേവൻ എന്ന തൊഴിലാളിക്കുവേണ്ടി നടത്തിയ തെരച്ചിലിനിടെ രാജീവൻ കടൽച്ചുഴിയിൽപ്പെട്ട് മരിച്ചു
'' ഞാൻ കടലിൽ പോവാണ്ടിരിക്കാൻ അച്ഛൻ എന്നെ കഷ്ടപ്പെട്ടു പഠിപ്പിച്ചു. എനിക്ക് ഒരു ജോലി മാത്രമായിരുന്നു അച്ഛന്റെ സ്വപ്നം. പതിനഞ്ചു വയസു മുതൽ അച്ഛൻ കടലിൽ പോവുന്നുണ്ട്. ഫയർ ആൻഡ് സേഫ്ടി കോഴ്‌സ് പഠിക്കാൻ എൺപതിനായിരം രൂപ ചെലവായി. പലിശക്കാരിൽനിന്ന് വായ്പയെടുത്താണ് പഠിപ്പിച്ചത്. മുതലും പലിശയുമൊന്നും അടച്ചില്ല. അമ്മയ്ക്ക് ജോലിയില്ല. ഞാൻ ഏക മകനാ. അഞ്ചു സെന്റിൽ ചെറിയ വീടാണ് ആകെ സമ്പാദ്യം. വീട് പണിതതിന്റെ വായ്പ ഇതുവരെ അടച്ചു തീർന്നിട്ടില്ല. മുൻപ് അവധി സമയത്ത് ഞാൻ കടലിൽ പോവുമായിരുന്നു. ഇനി, കടലിലേക്ക് വിടില്ലെന്നാണ് അമ്മ പറയുന്നത്. ''ശ്യാംജിത്ത് പറയുന്നു.
''നാലുപേരുടെ ജീവൻ രക്ഷപ്പെടുത്തിയ അച്ഛന്റെ മകനായതിൽ അഭിമാനിക്കുന്നു. സർക്കാരിന്റെ സഹായമൊന്നും ലഭിച്ചില്ല. രക്ഷാപ്രവർത്തനത്തിനിടെ മരിച്ചാൽ അവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്നുണ്ട്. അപ്പോൾ ഞാനും അർഹനാണ്ശ്യാംജിത്ത് ഓർമിപ്പിക്കുന്നു.''എല്ലാവർക്കും തുല്യ നീതി നടപ്പാക്കണം. അത് ഉണ്ടാവാതെ പോവുന്നതിൽ നിരാശയുണ്ട്''രാജീവിന്റെ സുഹൃത്തുക്കളും പറയുന്നു. ഇക്കാര്യത്തിലും സർക്കാർ ഉടൻ തീരുമാനം എടുക്കും.