ന്യൂയോർക്ക് : ഇന്ത്യാ-പാക് അതിർ്ത്തിയിൽ ഏത് നിമിഷവും യുദ്ധമുണ്ടാകാമെന്ന തിരിച്ചറിവിൽ ആശങ്കയോടെ ഐക്യരാഷ്ട്ര സഭ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ അതിർത്തിയിൽ നിയന്ത്രണ രേഖയിലുള്ള സംഘർഷത്തിൽ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്ര സംഘടന ഔദ്യോഗികമായി അറിയിച്ചു.. യുഎൻ സെക്രട്ടറി ജനറൽ സാഹചര്യങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ വക്?താവ് പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനു യുഎൻ സെക്രട്ടറി ജനറൽ നേരിട്ട് ഇടപെട്ടിട്ടില്ല. ഇരു രാജ്യങ്ങളും ചർച്ചയിലൂടെ സമാധാനപരമായി കശ്മീർ പ്രശ്‌നം ചർച്ചചെയ്യണമെന്നാണു സെക്രട്ടറി ജനറൽ നേരത്തേ ആഹ്വാനം ചെയ്തിട്ടുള്ളതെന്നും വക്?താവ് പറഞ്ഞു. നിയന്ത്രണരേഖയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടാകുന്ന വെടിവയ്പിനെപ്പറ്റി ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു ഐക്യരാഷ്ട്ര സഭയുടെ വക്താവ്. പാക്ക് സൈനികർ അതിർത്തിയിലെ ഇന്ത്യൻ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണങ്ങൾ പാക് സൈന്യം അക്രമണങ്ങൾ നടത്തിയിരുന്നു. ഇതിന് ഇന്ത്യ തിരിച്ചടിയും നൽകുന്നു. ഇതാണ് ആശങ്കയ്ക്ക് കാരണമാകുന്നത്.

കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളിൽ പാക്ക് സൈന്യം വെടിവയ്പിൽ ഒരു പ്രദേശവാസി കൊല്ലപ്പെടുകയും ബിഎസ്എഫ് ജവാൻ ഉൾപ്പെടെ നാലുപേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും ചെയ്തിരുന്നു. നൗഷേര, കൃഷ്ണഗാട്ടി മേഖലകളിൽ ഇന്ത്യൻ ഭടന്മാർ തിരിച്ചടിച്ചപ്പോൾ അഞ്ചു പാക്ക് സൈനികർ കൊല്ലപ്പെട്ടുവെന്നും നിരവധി പേർക്ക് പരുക്കേറ്റുവെന്നുമാണ് റിപ്പോർട്ടുകൾ.
രണ്ട് ഇന്ത്യൻ സൈനികരെ പാക്കിസ്ഥാൻ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിനെ തുടർന്നാണ് സ്ഥിതിഗതികൾ വഷളാകുന്നത്.

കാശ്മീരിലെ പ്രതിഷേധങ്ങൾക്കും പാക്കിസ്ഥാൻ സഹായം ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇനിയും തിരിച്ചടി കൊടുക്കാനാണ് ഇന്ത്യൻ പദ്ധതി. ഇതു കൂടി മനസ്സിലാക്കിയാണ് യുദ്ധ സമാന സാഹചര്യമെന്ന തിരിച്ചറിവിൽ യുഎൻ എത്തുന്നത്.