സോഫിയാ പോളിനെതിരെ പോലീസിന് എഫ് ഐ ആര് ഇടേണ്ടി വരും; ഭീഷണിയും സാമ്പത്തിക ക്രമക്കേടും ആരോപണത്തില്‍; ആര്‍ഡിഎക്സില്‍ അറസ്റ്റുണ്ടാകുമോ?
കൊച്ചി: സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ ലാഭവിഹിതമോ കണക്കോ നല്‍കിയില്ലെന്ന പരാതിയില്‍ ആര്‍ഡിഎക്സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ കേസു വരും. നേരത്തെ മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ടും കേസും നൂലമാലകളും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയും കേസിന്റെ കുരുക്കില്‍ പെടുന്നത്. ആര്‍ഡിഎക്സ് ചിത്രത്തിന്റെ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനാണ് കോടതി ഉത്തരവ്. സിനിമയുടെ എക്സിക്യൂട്ടീവ് നിര്‍മാതാക്കളിലൊരാളായ അഞ്ജന എബ്രഹാം നല്കിയ ഹര്‍ജിയിലാണ് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി അന്വേഷണത്തിന് […]
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ ലാഭവിഹിതമോ കണക്കോ നല്‍കിയില്ലെന്ന പരാതിയില്‍ ആര്‍ഡിഎക്സ് സിനിമ നിര്‍മാതാക്കള്‍ക്കെതിരെ കേസു വരും. നേരത്തെ മഞ്ഞുമ്മല്‍ ബോയ്സുമായി ബന്ധപ്പെട്ടും കേസും നൂലമാലകളും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മലയാളത്തിലെ മറ്റൊരു സൂപ്പര്‍ ഹിറ്റ് സിനിമയും കേസിന്റെ കുരുക്കില്‍ പെടുന്നത്.
ആര്‍ഡിഎക്സ് ചിത്രത്തിന്റെ നിര്‍മാതാക്കളായ സോഫിയ പോള്‍, ജെയിംസ് പോള്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്താനാണ് കോടതി ഉത്തരവ്. സിനിമയുടെ എക്സിക്യൂട്ടീവ് നിര്‍മാതാക്കളിലൊരാളായ അഞ്ജന എബ്രഹാം നല്കിയ ഹര്‍ജിയിലാണ് തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. രാഷ്ട്രീയ സ്വാധീനമുള്ള ഇരുവരും തങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതും ഗൗരവത്തോടെ കോടതി കണ്ടിട്ടുണ്ട്. പോലീസിന് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തേണ്ട സാഹചര്യവമുണ്ട്.
സിനിമയ്ക്കായി താന്‍ മുടക്കിയത് ആറു കോടി രൂപയാണെന്ന് പരാതിക്കാരി പറയുന്നു. 30 ശതമാനം ലാഭവിഹിതമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ മുടക്കിയ പണത്തിന്റെ കണക്കോ നല്‍കിയില്ലെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. പിന്നീട് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാന്‍ തയാറായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഗുരുതര സാമ്പത്തിക ക്രമക്കേടാണ് അഞ്ജന ആരോപിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്താല്‍ നിര്‍മ്മാതാക്കളെ അറസ്റ്റ് ചെയ്യേണ്ടിയും വരും.
തന്നെ അറിയിക്കാതെ ലാഭവിഹിതം എന്ന പേരില്‍ മൂന്നു കോടിയിലേറെ രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുവെന്നും നിയമനടപടിയില്‍ നിന്നും പിന്മാറാന് നിര്‍ബന്ധിക്കുന്നുവെന്നും ഹര്‍ജിക്കാരി ആരോപിച്ചു. സിനിമ വന്‍ വിജയമായെന്ന് നിര്‍മാതാക്കള്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. നൂറ് കോടിയിലേറെ കലക്ഷന്‍ ലഭിച്ചെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടാണ് നല്കിയ തുക പോലും തിരികെ ലഭിച്ചതെന്ന് പരാതിക്കാരി പറയുന്നു.
ഇതിനുശേഷം 3.6 കോടി രൂപ നല്‍കാമെന്നും കരാര്‍ അവസാനിപ്പിക്കാന്‍ തയാറാകണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടു. വ്യാജ രേഖകള്‍ ഉണ്ടാക്കി നിര്‍മാണ ചെലവ് 28 കോടിയിലേറെയായെന്നും അറിയിച്ചു. സിനിമയുടെ വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ആദ്യം പൊലീസിനെയും നടപടി ഇല്ലാതായതോടെ കോടതിയെയും സമീപിച്ചതെന്നും പരാതിക്കാരി വിശദീകരിക്കുന്നു.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന് കീഴില്‍ സോഫിയ പോള്‍ നിര്‍മ്മിച്ച ചിത്രമാണ് ആര്‍ഡിഎക്സ്. ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ക്കൊപ്പം ബാബു ആന്റണി, ലാല്‍, മഹിമ നമ്പ്യാര്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മാലാ പാര്‍വതി, ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചത്. 2023 ഓഗസ്റ്റ് 25-ന്, ഓണക്കാലത്താണ് ആര്‍ഡിഎക്സ് റിലീസ് ചെയ്തതത്. ലോകമെമ്പാടും 84 കോടിയും കേരളത്തില്‍ നിന്ന് 50 കോടിയും ചിത്രം കളക്ഷന്‍ നേടിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളെത്തി.