ലക്‌നൗ: യുപിയിലെ ഉന്നാവയിൽ ബിജെപി എംഎൽഎയുടെയും കൂട്ടരുടെയും കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛനെ മരിക്കുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നതിന്റെ തെളിവുകൾ പുറത്തുവന്നു. ഇയാളുടെ മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കുന്ന ഡോക്ടറും പൊലീസും അച്ഛനെ കളിയാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.ദേഹമാസകലം മുറിവേറ്റ് രക്തമൊലിപ്പിച്ച് അവശനിലയിലായ മനുഷ്യനെയാണ് സംഘം പരിഹസിക്കുന്നത്. അധികൃതർ എന്ന നിലയിൽ എത്ര നിരുത്തരവാദിത്തത്തോടെയാണ് പെരുമാറ്റം എന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും.

അതിനിട, തന്നെ ആക്രമിച്ച് കീഴ്‌പ്പെടുത്തുംവരെ 'സഹോദരാ' എന്നായിരുന്നു ഉന്നാവയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി അയൽവാസിയായ ബിജെപി എംഎൽഎ കുൽദീപ് സിങ് സെംഗാറിനെ വിളിച്ചിരുന്നത്. കുടുംബാംഗങ്ങളോടെല്ലാം അടുപ്പം സൂക്ഷിച്ചിരുന്ന, വീട്ടിൽവന്ന് മുത്തശ്ശിയെക്കൊണ്ട് ഇഷ്ടമുള്ള മുട്ടക്കറി ഉണ്ടാക്കിക്കഴിച്ചിരുന്ന സഹോദരനായിരുന്നു അതുവരെ അയാൾ. 2017 ജൂൺ നാലിനാണ് സംഭവങ്ങൾ മാറിമറിഞ്ഞത്.

ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് കുൽദീപ് സിങ് പെൺകുട്ടിയെ വീട്ടിലേക്ക് വിളിപ്പിച്ചു. വീട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച കുൽദീപ് സിങ് സംഭവം പുറത്തുപറഞ്ഞാൽ കുടുംബത്തെ ഒന്നടങ്കം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ജൂൺ 11ന് എംഎൽഎയുടെ കൂട്ടാളികൾ വീണ്ടും പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം തടവിൽ കൂട്ട ബലാത്സംഗത്തിനിരയാക്കി. അതിനുശേഷം പെൺകുട്ടിയെ മറ്റു ചിലർക്ക് വിറ്റു. ഇവരിൽനിന്നാണ് പെൺകുട്ടി രക്ഷപ്പെട്ട് തിരിച്ചെത്തിയത്.

സംഭവത്തിനു പിന്നാലെ ഡൽഹിയിലുള്ള അമ്മാവന്റെ വീട്ടിലേക്ക് പെൺകുട്ടി താമസംമാറി. പിന്നീട് അമ്മാവന്റെ ഭാര്യയോട് സംഭവങ്ങൾ വെളിപ്പെടുത്തി. ഇതോടെ ഓഗസ്റ്റ്് 17ന് അമ്മാവൻ പെൺകുട്ടിയെ കൂട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വസതിയിൽ സന്ദർശിച്ച് പരാതി നൽകി. എന്നാൽ, ഒരു നടപടിയും ഉണ്ടായില്ല. പെൺകുട്ടിക്കും അച്ഛനും ഗ്രാമത്തിലേക്ക് തിരിച്ചുവരാൻ കഴിയാത്ത സ്ഥിതി തുടർന്നു.

ആദിത്യനാഥിനെ നേരിട്ടുകണ്ട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാത്തതിനാൽ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും യുപി ഡിജിപിക്കും പരാതികളയച്ചു. ഇതിലും നടപടി ഉണ്ടായില്ല, പകരം എംഎൽയുടെ പേര് ഒഴിവാക്കാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പെൺകുട്ടി വെളിപ്പെടുത്തി.പ്രതീക്ഷ നഷ്ടപ്പെട്ട് നാട്ടിൽനിന്ന് അകന്നു കഴിയുന്നതിനിടെയാണ് തന്റെ അച്ഛനെ എംഎൽഎയുടെ സഹോദരനും കൂട്ടാളികളും ക്രൂരമായി മർദിച്ച വിവരം പെൺകുട്ടി അറിയുന്നത്.

പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടായിരുന്നു മർദനം. ഉടൻതന്നെ പെൺകുട്ടി ആദിത്യനാഥിനെ സന്ദർശിക്കാനായി അടുത്ത ട്രെയിനിൽ ലഖ്‌നൗവിലേക്ക് പോയി. വസതിയിൽ എത്തിയപ്പോൾ മുഖ്യമന്ത്രി ഇല്ലെന്ന് അറിയിച്ചു. ഉദ്യോഗസ്ഥരെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതും അംഗീകരിച്ചില്ല. കുടുംബത്തിനുണ്ടായ ദുരിതങ്ങൾക്കെല്ലാം കാരണം താനാണെന്ന് തോന്നിയതോടെയാണ് പെൺകുട്ടി കൈയിൽ കരുതിയ മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. പീഡനശ്രമം തടഞ്ഞ തന്റെ മകളെ എംഎൽഎ മർദിച്ചുവെന്ന് പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തി.

നിരവധി പരാതികൾ നൽകിയിട്ടും ഒന്നിലും നടപടി ഉണ്ടായില്ല. മാധ്യമങ്ങൾ സംഭവം ഏറ്റെടുത്തതോടെ പ്രതിഷേധങ്ങൾ ശക്തമായതിനാലാണ് ഇപ്പോൾ പരാതി സ്വീകരിക്കാനെങ്കിലും തയ്യാറായത്. എംഎൽഎക്കും കൂട്ടാളികൾക്കുമെതിരെ പ്രതികരിക്കാൻ ആരും തയ്യാറാകില്ലെന്നും അങ്ങനെ ചെയ്താൽ ഗുണ്ടകൾ അവരെ ഇല്ലാതാക്കുമെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

എം.എൽഎയുടെ സഹോദരൻ അതുൽ സിങ ് തന്റെ വഴിയേ വരുന്ന ആരെയും പീഡിപ്പിക്കുന്ന തരക്കാരനാണെന്ന് ഇരയായ പെൺകുട്ടി പറഞ്ഞു.തന്റെ അച്ഛനെ മർദ്ദിച്ച് കൊന്നത് പോലെ അയാൾ പലരെയും പീഡിപ്പിക്കാറുണ്ട്.കത്തുന്ന സൈക്കിൾ ടയറുകൾ ഉപയോഗിച്ചാണ് അയാൾ ആളുകളെ പീഡിപ്പിക്കുന്നത്..പെൺകുട്ടി വെളിപ്പെടുത്തി.എംഎൽഎയിൽ നിന്ന് രക്ഷ നേടാനാണ് അച്ഛനൊപ്പം ഡൽഹ്ിക്ക് പോയത്.ഇളയ സഹോദരന് സൈക്കിൾ വേണമെന്ന് പറഞ്ഞപ്പോഴാണ് വീണ്ടും സ്വന്തം ഗ്രാമമായ മാഖിയിലേക്ക് പോയത്.

അവിടെ വച്ച് സെംഗാർ തന്റെ അച്ഛനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.എനിക്കെതിരെ പരസ്യമായി പ്രതികരിച്ചതിനാണ് ഈ സമ്മാനമെന്ന് അയാൾ എന്റെ അമ്മാവനോട് പറഞ്ഞു.വെള്ളിയാഴ്ച ഹോട്ടലിൽ വച്ച് സിബിഐ മൊഴിയെടുത്തപ്പോഴാണ് ഇക്കാര്യങ്ങൾ പെൺകുട്ടിയും സഹോദരിയും വെളിപ്പെടുത്തിയത്.അതേ സമയം താൻ നിരപരാധിയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എംഎൽഎ കുൽദീപ് സംങ് സെംഗാർ. തനിക്ക് ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും,അറസ്റ്റ് ചെയ്യപ്പെട്ട് സെംഗാർ ലക്‌നൗവിൽ പറഞ്ഞു