- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥയുണ്ടെന്നും കേൾക്കണമെന്നും പറഞ്ഞെത്തിയത് 35 വയസ്സ് തോന്നിക്കുന്ന സ്ത്രീ; വീടുമാറുന്ന തിരക്കിലും സ്ഥലം പരിചയമില്ലെന്ന് പറഞ്ഞപ്പോൾ വാഹനം ഏർപ്പാടാക്കി; പിന്നെ അഭിനയിക്കാൻ സഹായിക്കണമെന്ന ആവശ്യമെത്തി; അതു കഴിഞ്ഞ് കല്ല്യാണം കഴിച്ചേ മതിയാകൂവെന്ന ഭീഷണിയും; കേസിൽ കുടുക്കാതിരിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടത് 25 ലക്ഷം; പരാതി മാത്രം പോര തെളിവും വേണമെന്ന് നിർദ്ദേശം; ഉണ്ണി മുകുന്ദന്റെ പീഡന പരാതിയിൽ കരുതലോടെ നീങ്ങാൻ പൊലീസ്
കൊച്ചി: പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയും അഭിഭാഷകനും ചേർന്ന് 25 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചതായി ആരോപിച്ച് നൽകിയ പരാതിയിൽ കൈവശമുള്ള തെളിവുകൾ ഹാജരാക്കാൻ നടൻ ഉണ്ണിമുന്ദനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് പൊലീസ്. പരാതിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പാലക്കാട് സ്വദേശിനിയായ യുവതിയും മറ്റ് ചിലരും കൊച്ചിയിലെ താമസസ്ഥലത്തെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും റിക്കോർഡ് ചെയ്ത ഫോൺ സംഭാഷങ്ങളും തന്റെ കൈവശമുണ്ടെന്ന് നടൻ പൊലീസിൽ വിവരം നൽകിയിരുന്നു. എന്നാൽ ഇത്തരത്തിൽപ്പെട്ട തെളിവുകളൊന്നും ഇതുവരെ നൽകിയിട്ടില്ലന്നും ഇത് കൈവശമുണ്ടെങ്കിൽ എത്രും പെട്ടന്ന് കൈമാറാൻ താരത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇവ കൂടി പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടരന്വേഷണം നടത്തുകയെന്നും ചേരാനല്ലൂർ എസ് ഐ സുനുമോൻ അറിയിച്ചു. ഇത് സംബന്ധിച്ച് നടൻ നൽകിയ പരാതിയിൽ കൊച്ചി ചേരാനല്ലൂർ പൊലീസാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.ഒറ്റപ്പാലം സ്റ്റേഷനിലാണ് താരം ഇത് സംമ്പന്ധിച്ച് ആദ്യം പരാതിയുമായി എത്തിയത്.പിതാവിന്റെ സ്വദേശം ഈ സ്റ്റേഷൻ പരിധിയി
കൊച്ചി: പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയും അഭിഭാഷകനും ചേർന്ന് 25 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ചതായി ആരോപിച്ച് നൽകിയ പരാതിയിൽ കൈവശമുള്ള തെളിവുകൾ ഹാജരാക്കാൻ നടൻ ഉണ്ണിമുന്ദനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് പൊലീസ്. പരാതിയിൽ പരാമർശിക്കപ്പെട്ടിട്ടുള്ള പാലക്കാട് സ്വദേശിനിയായ യുവതിയും മറ്റ് ചിലരും കൊച്ചിയിലെ താമസസ്ഥലത്തെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളും റിക്കോർഡ് ചെയ്ത ഫോൺ സംഭാഷങ്ങളും തന്റെ കൈവശമുണ്ടെന്ന് നടൻ പൊലീസിൽ വിവരം നൽകിയിരുന്നു.
എന്നാൽ ഇത്തരത്തിൽപ്പെട്ട തെളിവുകളൊന്നും ഇതുവരെ നൽകിയിട്ടില്ലന്നും ഇത് കൈവശമുണ്ടെങ്കിൽ എത്രും പെട്ടന്ന് കൈമാറാൻ താരത്തോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇവ കൂടി പരിശോധിച്ച ശേഷമായിരിക്കും കേസിൽ തുടരന്വേഷണം നടത്തുകയെന്നും ചേരാനല്ലൂർ എസ് ഐ സുനുമോൻ അറിയിച്ചു. ഇത് സംബന്ധിച്ച് നടൻ നൽകിയ പരാതിയിൽ കൊച്ചി ചേരാനല്ലൂർ പൊലീസാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.ഒറ്റപ്പാലം സ്റ്റേഷനിലാണ് താരം ഇത് സംമ്പന്ധിച്ച് ആദ്യം പരാതിയുമായി എത്തിയത്.പിതാവിന്റെ സ്വദേശം ഈ സ്റ്റേഷൻ പരിധിയിലായതിനാലാണ് ഉണ്ണിമുകുന്ദൻ ഇവിടെ പരാതിനൽകാനെത്തിയത്.
എന്നാൽ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള സംഭവം ചേരാനല്ലൂർ സ്റ്റേഷൻ പരിധിയിലാണെന്ന് ബോദ്ധ്യപ്പെട്ട ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തുടരന്വേഷണത്തിനായി ഫയൽ ഇവിടേക്ക് കൈമാറുകയായിരുന്നു. യുവതിയുൾപ്പെടെ ഏതാനും പേരെക്കുറിച്ച് പരാതിയിൽ പരാമർശമുണ്ടെന്നും ഉണ്ണിമുകന്ദുൻ നേരിലെത്തി കാര്യങ്ങൾ വിശദമാക്കിയാണ് പരാതി സമർപ്പിച്ചതെന്നും ഒറ്റപ്പാലം എസ് ഐ ആദംഖാൻ മറുനാടനോട് വ്യക്തമാക്കി.
തിരക്കഥ കേൾക്കണമെന്നാവശ്യപ്പെട്ട് തന്നേ സമീപിച്ച പാലക്കാട് സ്വദേശിനി 25 ലക്ഷം രൂപ രൂപ ആവശ്യപ്പെട്ടെന്നും നൽകിയല്ലങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് അഭിഭാഷകനൊപ്പം ചേർന്ന് ഭീഷിണിപ്പെടുത്തിയെന്നുമാണ് ഉണ്ണിമുകുന്ദന്റെ പരാതിയുടെ ഉള്ളടക്കം.
ഉണ്ണിമുകുന്ദന്റെ പരാതിയിലെ പ്രധാന പരാമർശങ്ങൾ ഇങ്ങിനെ...
ഇടപ്പിള്ളിയിൽ താമസിക്കുമ്പോളാണ് പാലക്കാട് സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ 35 വയസോളം തോന്നിക്കുന്ന സ്ത്രീ എന്നേ കാണാൻ വന്നത്. കൈവശം സിനിമയ്ക്ക് പറ്റിയ കഥയുണ്ടെന്നും കേൾക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വീട് മാറുന്ന തിരക്കിലായതിനാൽ ഇപ്പോൾ കഥ കേൾക്കാൻ സമയമില്ലന്നും തിരക്കഥയുണ്ടെങ്കിൽ തന്നിട്ടുപോകാനും പറഞ്ഞു.
തിരക്കഥ ആക്കിയിട്ടില്ലന്നും ഇത് തയ്യാറാക്കി പിന്നെ വരാമെന്ന് പറഞ്ഞ് ഇവരും കൂടെ വന്നവരും തിരിച്ചുപോകാൻ തയ്യാറായി. സ്ഥലപരിചയമില്ലന്ന് പറഞ്ഞപ്പോൾ ഞാൻ വാഹനം തരപ്പെടുത്തി, പോകാൻ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തി. പിന്നീട് ഇവർ ഫോണിൽ വിളിച്ച് ഭീഷിണി തുടങ്ങി. സിനിമയിൽ അഭിനയിപ്പിക്കാൻ വേണ്ട സഹായം ചെയ്യണമെന്നായിരുന്നു ആദ്യം ആവശ്യപ്പെട്ടത്. വിവാഹം കഴിക്കണമെന്നായിരുന്നു അടുത്ത ആവശ്യം. ഇതിന് രണ്ടിനും വഴിപ്പെടുന്നില്ലന്നു കണ്ടപ്പോൾ പണം ആവശ്യപ്പെട്ട് വിളിയായി.
ഇതിനും വഴങ്ങില്ലന്ന് ബോദ്ധ്യമായതോടെ മാനഭംഗ കേസിൽപെടുത്തുമെന്നും ഭീഷിണിപ്പെടുത്തി. പിന്നീടാണ് അഭിഭാഷകനെന്ന് പറഞ്ഞ് ഒരാൾ വിളിക്കുന്നത്. 25 ലക്ഷം രുപ നൽകിയാൽ പ്രശ്നം ഒത്തുതീർക്കാമെന്നായിരുന്നു ഇയാൾ മുന്നോട്ടുവച്ച നിർദ്ദേശം.പണം തട്ടാനുള്ള ആസൂത്രിത നീക്കമാണ് ഫോൺവിളികൾക്ക് പിന്നിലുള്ളതെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും താരം പരാതിയിൽ അവശ്യപ്പെട്ടിട്ടുണ്ട്.