- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മേപ്പടിയാന്' മഞ്ജു വാര്യർ ഇട്ട ആശംസാ പോസ്റ്റ് മുക്കിയത് എന്തിനായിരിക്കും? ലേഡി സൂപ്പർ സ്റ്റാറിന് എതിരെ സോഷ്യൽ മീഡിയ കൂരമ്പുകൾ എയ്തതോടെ രക്ഷയ്ക്കായി ഉണ്ണി മുകുന്ദൻ; ഉണ്ണിയുടെ കുറിപ്പോടെ വിവാദങ്ങൾക്ക് ഫുൾ സ്റ്റോപ്പ് ആകുമോ?
തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ ചിത്രം മേപ്പടിയാന്റെ പോസ്റ്റർ പങ്കുവെക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്തതുമായി ബന്ധപ്പെട്ട് മഞ്ജുവാര്യരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ.തന്റെ ഫേസ്‌ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പിലുടെയാണ് ഉണ്ണി മുകുന്ദൻ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചത്.റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നു.അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്‌നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നുവെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം
ഹലോ സുഹൃത്തുക്കളെ,
മേപ്പടിയാൻ എന്ന എന്റെ സിനിമയുടെ പ്രചരണാർത്ഥം മഞ്ജു ചേച്ചി പങ്കുവെച്ച ഒരു സൗഹാർദപരമായ പോസ്റ്റുമായി ബന്ധപ്പെട്ട് അനാവശ്യ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇത്തരത്തിലുള്ള ഏതെങ്കിലും റിലീസ് പോസ്റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ നിന്ന് ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്ന് മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ ടീം മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.അതിനാൽ ഞങ്ങൾ ഇവിടെ ഒരു പ്രശ്‌നവും കാണുന്നില്ല. പ്രശസ്തയായ ഒരു കലാകാരിയെ ഇത്തരം ദുർബലമായ ആശങ്കകളിലേക്ക് വലിച്ചിഴക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മഞ്ജു തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്ത മേപ്പടിയാൻ സിനിമയുടെ പോസ്റ്റർ നീക്കം ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.ശബരിമലയും സേവാഭാരതിയുമൊക്കെ വരുന്നതുകൊണ്ടാണ് പോസ്റ്റ് നീക്കം ചെയ്തതെന്നാണ് വിമർശകർ പറയുന്നത്.എന്നാൽ സിനിമാ പ്രവർത്തകരോ ഉണ്ണി മുകുന്ദനോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.പക്ഷെ സോഷ്യൽ മീഡിയ വിടാതെ വിവാദം കത്തിക്കുന്നുമുണ്ട്.അതേസമയം മനസാവാചാ അറിയാത്ത വിഷയത്തിനാണ് താരം പഴി കേൾക്കേണ്ടി വരുന്നതെന്നതാണ് സത്യം.പോസ്റ്റ് മഞ്ജു വാര്യർ നീക്കം ചെയ്തതിന് പിന്നിൽ വ്യക്തമായ കാരണമുണ്ട്.
മുൻകാലങ്ങളിൽ അവരുടെ സോഷ്യൽ മീഡിയ പിന്തുടരുന്നവർക്ക് വ്യക്തമായി അറിയുന്ന കാര്യമാണ് പ്രൊമോഷന്റെ ഭാഗമായി പോസ്റ്റ് ചെയ്യുന്ന പോസ്റ്ററുകൾ കുറച്ചു ദിവസത്തിന് ശേഷം അവർ സോഷ്യൽ മീഡിയയിൽ നിന്നും മാറ്റാറുണ്ടെന്ന്.'ബ്രോഡാഡി' അനൗൺസ് ചെയ്തപ്പോൾ തന്റെ അക്കൗണ്ടിൽ ഷെയർ ചെയ്ത പോസ്റ്ററും ഇതുപോലെ തന്നെ പിന്നീട് അവർ സോഷ്യൽ മീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്യുകയുണ്ടായി. മേപ്പടിയാൻ സിനിമയിൽ സേവാഭാരതിയും ശബരിമലയും ഒക്കെ വരുന്നതുകൊണ്ടാണ് മഞ്ജു പോസ്റ്റ് നീക്കം ചെയ്തത് എന്നാണ് വിമർശകർ പറയുന്നത്.
മഞ്ജു വാര്യർക്ക് എതിരെ കമന്റുകൾ ഇട്ട് പ്രതിഷേധിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ ചില പ്രത്യേക താത്പര്യം മുൻനിർത്തി പലരും ഗൂഢ ഉദ്ദേശം വച്ച് അവർക്കെതിരെ പ്രവർത്തിക്കുകയാണെന്നും ഉണ്ണി മുകുന്ദനില്ലാത്ത എന്ത് പ്രശ്നമാണ് നാട്ടുകാർക്ക് ഉള്ളതെന്നുമാണ് നടനുമായി അടുത്തുനിൽക്കുന്നവർ ചോദിക്കുന്നത്.ചില നിലപാടുകൾ മൂലം മഞ്ജു വാര്യർക്കെതിരെ സൈബർ ആക്രമണം നടത്താൻ ഒരു വിഭാഗം ആളുകളെ ചട്ടം കെട്ടിയത് പോലെയാണ് തോന്നുന്നതെന്ന് മറ്റൊരു വിഭാഗവും പറയുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ നല്ല ഉദ്ദേശം മാത്രം ആണ് ലക്ഷ്യം, എങ്കിലും ആളുകൾ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുമ്പോൾ അതിനിരയാകുന്ന വ്യക്തിയുടെ മാനസിക അവസ്ഥകൂടി കണക്കിലെടുക്കാൻ കമന്റ് ചെയ്യുന്നവർ തയ്യാറാകണമെന്നും പ്രതികരണം ഉണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ