കോതമംഗലം: ഒൻപതാം ക്ലാസിൽ പഠിപ്പ്് നിർത്തി. പത്താംക്ലാസ് കഴിഞ്ഞ് നാട്ടിൽ അല്ലറ-ചില്ലറ ജോലികളുമായി നടന്നിരുന്നവരുടെ ചങ്ങാതിയായി. സ്മാർട്ട് ഫോൺ കൈവശമുണ്ടായിരുന്ന ഇവരിൽ ചിലർ പോൺസൈറ്റുകളിലെ വീഡിയോകൾ സ്ഥിരമായി കാണിച്ചിരുന്നു. ദൃശ്യങ്ങൾ നൽകിയ ആവേശവും മദ്യത്തിന്റെ ലഹരിയും കൂടിയായപ്പോൾ ലൈംഗിക സുഖം നുകരാൻ നെട്ടോട്ടമായി. ആദ്യ ശ്രമം പാളിയെങ്കിലും രോഗിയായ 42 -കാരിയിൽ ലക്ഷ്യം കണ്ടെന്നും വെളിപ്പെടുത്തൽ. 15 കാരൻ പീഡനക്കേസിൽ അകത്തായി.

തലക്കോട് സ്വദേശിനിയായ 42 കാരിയാണ് പ്രദേശവാസിയായ 15 കാരൻ ബലാൽസംഗം ചെയ്തതായി ഊന്നുകൽ പൊലീസിൽ മൊഴി നൽകിയത്. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡകന്റെ സ്വഭാവൈകൃതങ്ങൾ വ്യക്തമായത്. രോഗിയും രണ്ട് കുട്ടികളുടെ മാതാവുമായ തന്നെ മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തി 15 കാരൻ ബലാത്സംഗം ചെയ്‌തെന്നാണ് വീട്ടമ്മ പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ ഭർത്താവ് വീട്ടിലെത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് പരാതി നൽകാനാണ് വീട്ടമ്മ പൊലീസ് സ്‌റ്റേഷനിൽ എത്തിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി ഭർത്താവിനെ കണ്ടെത്തി. 15 കാരൻ ബലാൽസംഗം ചെയ്തതായുള്ള കാര്യം ഭാര്യ തന്നോട് വെളിപ്പെടുത്തിയിരുന്നെന്നും ദേഷ്യവും സങ്കടവും കാരണമാണ് താൻ നാടുവിട്ടതെന്നും ഇയാൾ വെളിപ്പെടുത്തിയതോടെയാണ് പൊലീസിന് സംഭവത്തിന്റെ കിടപ്പുവശം ഏറെക്കുറേ വ്യക്തമായത്.

വീട്ടമ്മയോട് കാര്യങ്ങൾ തിരക്കിയപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവർ പീഡന വിവരം സമ്മതിച്ചതെന്നും മക്കൾക്ക് കൂടി വിഷമം ഉണ്ടാക്കണ്ടെന്നുകരുതിയാണ് ഇത് മറച്ചുവച്ചതെന്നും അവർ വ്യക്തമാക്കിയെന്നുമാണ് പൊലീസ് നൽകുന്ന വിവരം. പിന്നീട് ഇവരുടെ മൊഴിരേഖപ്പെടുത്തി ,കേസ് രജിസ്റ്റർ ചെയ്ത ശേഷം 15 കാരനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ വീട്ടിലെത്തിയത് മുതൽ താൻ ചെയ്ത കാര്യങ്ങളെല്ലാം ഇവൻ വിശദീകരിച്ചു.

മാനിസിക അസ്വാസ്ഥ്യത്തിന് ഗുളിക കഴിച്ചിരുന്നതിനാൽ തനിക്ക് ചെറുത്ത് നിൽക്കാൻ കായിക ശേഷി ഇല്ലായിരുന്നു എന്നാണ് വീട്ടമ്മ പൊലീസിൽ വെളിപ്പെടുത്തിയിരുന്നത്. താൻ എത്തുമ്പോൾ വീടിനുള്ളിലായിരുന്ന വീട്ടമ്മയെ ബലപ്രയോഗത്തിലുടെയാണ് കീഴ്‌പ്പെടുത്തിയതെന്ന പീഡകന്റെ വെളിപ്പെടുത്തൽ ഇക്കാര്യം ശരിവയ്ക്കുന്നതാണെന്നാണ് പൊലീസിന്റെ അനുമാനം.

മുമ്പും 15 -കാരൻ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതായും 40 പിന്നിട്ട വീട്ടമ്മയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കവേ ഇവർ ഇവനെ അടിച്ചോടിക്കുകയായിരുന്നെന്നുമാണ് ലഭ്യമായ വിവരമെന്നും ജുവൈനൽ നിയമപ്രകാരമാണ് 15 കാരനെതിരെ കേസെടുത്തിട്ടുള്ളതെന്നും ഊന്നുകൽ എസ് ഐ സൂഫി അറിയിച്ചു.