- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ട ബലാത്സംഗത്തിന് ഇരയായി; പരാതി പറയാനെത്തിയ 13കാരിയെ സ്റ്റേഷനിൽ ഉദ്യോഗസ്ഥനും പീഡിപ്പിച്ചു; നടുക്കുന്ന അതിക്രൂര സംഭവം നടന്നത് ഉത്തർപ്രദേശിലെ ലളിത്പുരിൽ; വാർത്ത പുറത്തായതോടെ ഒളിവിൽ പോയി ഉദ്യോഗസ്ഥൻ
ലളിത്പുർ (യുപി): കൂട്ടബലാത്സംഗത്തിന് ഇരയായി പൊലീസിൽ പരാതി നൽകാനെത്തിയ പതിമൂന്നുകാരിയെ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥൻ ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പുരിലാണ് അതക്രൂരമായ സംഭവം നടന്നത്. സംഭവം വാർത്ത ആയതോടെ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു ഉന്നത ഉദ്യോഗസ്ഥർ. ഇയാൾ ഇപ്പോൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അടക്കം അഞ്ചു പേർക്കെതിരെ കേസെടുത്തു. ഇതിൽ മൂന്നു പേർ അറസ്റ്റിലായി. തട്ടിക്കൊണ്ടുപോവൽ, ഗൂഢാലോചന, കസ്റ്റഡിയിൽ ഉള്ളയാളെ ബലാത്സംഗം ചെയ്യൽ, പോക്സോ, എസ് സി എസ് ടി ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഏപ്രിൽ 22ന് നാലു പേർ ചേർന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് പെൺകുട്ടിയുടെ അമ്മ പറയുന്നത്. ഭോപ്പാലിൽ മൂന്നു ദിവസം മകളെ തടങ്കലിൽ വച്ച ഇവർ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. പിന്നീട് ഇവർ പെൺകുട്ടിയെ പാലി പൊലീസ് സ്റ്റേഷനു സമീപം ഉപേക്ഷിക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ എസ്എച്ച്ഒയും ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈൽഡ് ലൈൻ പ്രവർത്തകർ വിവരം അറിയിച്ചത് അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.
യുപിയിലെ പൊലീസ് സ്റ്റേഷനിൽ പോലും പെൺകുട്ടികൾക്കു സുരക്ഷിതത്വമില്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷമായ സമാജ് വാദി പാർട്ടി കുറ്റപ്പെടുത്തി. ബുൾഡോസർ രാജിലൂടെ ഭരണം നടത്തുന്ന യുപിയുടെ യഥാർഥ ചിത്രമാണ് ഇതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.
മറുനാടന് ഡെസ്ക്