- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾ മരിച്ചെന്ന ദുരന്തവാർത്ത എത്തിയത് അവളുടെ വിവാഹം ഉറപ്പിക്കുന്ന ദിവസം; മഥുരയിൽ നിന്നും ആദ്യം വന്ന ഫോൺകോൾ മകൾ അപകടാവസ്ഥയിൽ ഐസിയുവിലെന്ന്; തലേദിവസം വിളിച്ചപ്പോഴും സന്തോഷത്തോടെ സംസാരിച്ച സൂര്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ; ഉത്തർ പ്രദേശിലെ മലയാളി നഴ്സിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് വീട്ടുകാർ
തിരുവനന്തപുരം: നെയ്യാറ്റികര സ്വദേശിനിയായ മലയാളി നഴ്‌സ് ഉത്തർപ്രദേശിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. സൂര്യയെന്ന 27കാരി നഴ്‌സാണ് ഉത്തർപ്രദേശിൽ വെച്ച് മരിച്ചത്. ആത്മഹത്യ ചെയ്തുവെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരമെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്. തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന പരിപൂർണ വിശ്വാസമുണ്ട് മാതാപിതാക്കൾക്ക്. മകൾ സൂര്യയുടെ വിവാഹം ഉറപ്പിക്കുന്ന ദിവസം അപ്രതീക്ഷിതമായെത്തിയ ഈ ദുരന്തം ആ കുടുംബത്തെ തകർത്തിരിക്കുകയാണ്. ഇന്നലെ രാവിലെയാണ് ഉത്തർ പ്രദേശ് മഥുരയിലെ സൂര്യ ജോലി ചെയ്യുന്ന നയാദി ആശുപത്രിയിൽ നിന്നും സൂര്യ അപകടാവസ്ഥയിൽ ഐസിയുവിലാണെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്. മകൾ തലേദിവസം രാത്രിയും ഫോൺ വിളിച്ച് സംസാരിച്ചുവെന്നും അപ്പോഴും വലിയ സന്തോഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ തന്നോട് പറഞ്ഞതെന്ന് സ്ഥലം എംഎൽഎ കൂടിയായ സികെ ഹരീന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. വിവാഹമുറപ്പിക്കാനായി വരന്റെ വീട്ടിൽ നിന്നും ബന്ധുക്കളും കൂട്ടരും വീട്ടിലിരിക്കുമ്പോഴ
തിരുവനന്തപുരം: നെയ്യാറ്റികര സ്വദേശിനിയായ മലയാളി നഴ്‌സ് ഉത്തർപ്രദേശിൽ മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. സൂര്യയെന്ന 27കാരി നഴ്‌സാണ് ഉത്തർപ്രദേശിൽ വെച്ച് മരിച്ചത്. ആത്മഹത്യ ചെയ്തുവെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരമെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാർ പറയുന്നത്.
തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന പരിപൂർണ വിശ്വാസമുണ്ട് മാതാപിതാക്കൾക്ക്. മകൾ സൂര്യയുടെ വിവാഹം ഉറപ്പിക്കുന്ന ദിവസം അപ്രതീക്ഷിതമായെത്തിയ ഈ ദുരന്തം ആ കുടുംബത്തെ തകർത്തിരിക്കുകയാണ്. ഇന്നലെ രാവിലെയാണ് ഉത്തർ പ്രദേശ് മഥുരയിലെ സൂര്യ ജോലി ചെയ്യുന്ന നയാദി ആശുപത്രിയിൽ നിന്നും സൂര്യ അപകടാവസ്ഥയിൽ ഐസിയുവിലാണെന്ന വിവരമാണ് വീട്ടുകാർക്ക് ലഭിച്ചത്. മകൾ തലേദിവസം രാത്രിയും ഫോൺ വിളിച്ച് സംസാരിച്ചുവെന്നും അപ്പോഴും വലിയ സന്തോഷത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ തന്നോട് പറഞ്ഞതെന്ന് സ്ഥലം എംഎൽഎ കൂടിയായ സികെ ഹരീന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. വിവാഹമുറപ്പിക്കാനായി വരന്റെ വീട്ടിൽ നിന്നും ബന്ധുക്കളും കൂട്ടരും വീട്ടിലിരിക്കുമ്പോഴാണ് ഈ ദുരന്തവാർത്ത ആ കുടുംബത്തെ തേടിയെത്തിയത്.
ആന്ധ്രപ്രദേശിൽ നിന്നും ബിഎസ്സി നഴ്സിങ്ങ് പാസ്സായ സൂര്യ നാട്ടിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ജോലി ചെയ്തിരുന്നത്. പിന്നീട് ഒരു വർഷം മുൻപാണ് ഒരു അഭിമുഖത്തിനായി കൊട്ടാരക്കരയിലെ ഒരു സുഹൃത്തിനൊപ്പം ഉത്തർ പ്രദേശിലേക്ക് പോയതും. അവിടെ അഭിമുഖം കഴിഞ്ഞ ഉടനെ തന്നെ സൂര്യയെ ജോലിക്ക് തെരഞ്ഞടുക്കുകയും ചെയ്തു. നെയ്യാറ്റിൻകര കുന്നത്തുകാൽ വില്ലേജിലെ മാണിനാട് വാർഡിൽ സോമൻപിള്ളയുടെ ഇളയ മകളാണ് 27കാരിയായ സൂര്യ. മൂത്ത മകൾ ഭർത്താവുമൊത്താണ് താമസം. അച്ഛന്റേയും അമ്മയുടേയുമൊപ്പമായിരുന്നു സൂര്യ താമസിച്ചിരുന്നത്. കൂലിപ്പണിക്കാരായ മാതാപിതാക്കൾ വല്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടാണ് നാട്ടിൽ നിന്നും മാറിനിൽക്കേണ്ടി വന്നിട്ടും സൂര്യ ജോലിക്ക് പോയത്. എന്തെങ്കിലും കൂടുതൽ പണം കിട്ടിയാൽ അത് തന്റെ കുടുംബത്തിന് ഒരു മുതൽകൂട്ടാകുമെന്ന ചിന്തയായിരുന്നു സൂര്യക്ക്.
ജോലി കഴിഞ്ഞ് വന്ന ശേഷം എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു സൂര്യ. സെപ്റ്റംബർ 30 രാത്രിയിലും സൂര്യ വിളിക്കുകയും അടുത്ത ദിവസത്തെ ചടങ്ങുകളെക്കുറിച്ചും മറ്റും വളരെ നേരം സംസാരിച്ചുവെന്നും ബന്ധുക്കൾ പറയുന്നു. എന്തെങ്കിലുമൊരു വിഷമം അവൾക്ക് ഉള്ളതായി തോന്നിയിട്ടേയില്ലെന്നും ബന്ധുക്കൾ പറയുന്നു. അടുത്ത ദിവസം രാവിലെ കസ്തൂരി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ വിളിച്ചാണ് സൂര്യ ആത്മഹത്യക്ക് ശ്രമിച്ചെന്ന വിവരം അറിയിച്ചത്. എത്രയും വേഗം അവിടേക്ക് എത്താൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നീട് അവരെ തിരിച്ച് വിളിച്ചപ്പോൾ പരസ്പര വിരുദ്ധമായി സംസാരിക്കുകയുമായിരുന്നു. പിന്നീട് മരണ വാർത്ത പറഞ്ഞ ശേഷം ഡൽഹിയിൽ മൃതദേഹം എത്തിക്കാമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ഇപ്പോൾ ചില ബന്ധുക്കൾ ഉത്തർ പ്രദേശിൽ സൂര്യ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്ക് പോയിട്ടുണ്ട്.
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിവാഹം പതിയെ മതി എന്ന തീരുമാനത്തിലായിരുന്നു സൂര്യ. സഹോദരിയെ വിവാഹം കഴിപ്പിച്ചതിന്റെ ചില കടങ്ങളും ഒക്കെ വീട്ടി വരുന്നതിനിടയിലാണ് സൂര്യയുടെ വിവാഹവും നടത്താൻ തീരുമാനിച്ചത്. വിവാഹത്തിന് സമ്മതമറിയിച്ച സൂര്യ ഇക്കഴിഞ്ഞ മാസം ഓണ അവധിക്ക് നാട്ടിലെത്തിയിരുന്നു. അപ്പോൾ പെണ്ണ് കാണൽ ചടങ്ങ് നടത്തുകയും വിവാഹം പിന്നീട് നിശ്ചയിക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് മുഖ്യമന്ത്രിക്ക് താൻ പരാതി നൽകിയിട്ടുണ്ടെന്നും ഇപ്പോൾ ഡൽഹിയിലുള്ള മുഖ്യമന്ത്രിയോട് കേന്ദ്ര സർക്കാരിനോട് ഇടപെടണമെന്ന് അപേക്ഷിച്ചിട്ടുണ്ടെന്നും സ്ഥലം എംഎൽഎ സികെ ഹരീന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു.