- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി ഐപിഎസ് ഓഫീസറുടെ കോപ്പിയടി ക്രൈംബ്രാഞ്ചിനു വിട്ടു; അന്വേഷണം തമിഴ്‌നാട് പൊലീസിന്റെ സിബിസിഐഡിക്ക് കൈമാറി ഉത്തരവിറങ്ങി
ചെന്നൈ: സിവിൽ സർവീസസ് മെയിൻ പരീക്ഷയ്ക്കിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥനെ കോപ്പിയടിച്ചു പിടിച്ച സംഭവം സിബി-സിഐഡി അന്വേഷിക്കും. സംസ്ഥാന പൊലീസിലെ സിഐഡി വിഭാഗത്തിന്റ പ്രത്യേക വിഭാഗമാണ് ക്രൈംബ്രാഞ്ച് . തുടരന്വേഷണം ഈ ഡിപ്പാർട്ടുമെന്റിനു കൈമാറിക്കൊണ്ട് തമിഴ്‌നാട് പൊലീസ് മേധാവി ഉത്തരവ് പുറത്തിറക്കി. തമിഴ്‌നാട് തിരുനൽവേലിയിലെ എഎസ്‌പിയായിരുന്ന സഫീർ കരിമാണ് ഈ മാസം തുടക്കത്തിൽ സിവിൽ സർവീസ് മെയിൻ എക്‌സാമിൽ കൃത്രിമം കാണിച്ചു പിടിയിലായത്. ക്യാമറ വഴി ചോദ്യങ്ങൾ പകർത്തി വയർലെസ്സ് ഇന്റർനെറ്റ് ഉപയോഗിച്ച് അയച്ചു നൽകി ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു രീതി. ഭാര്യയുടെ സഹായത്തോടെയായിരുന്നു സഫീറിന്റെ ഈ അത്യാധുനിക കോപ്പിയടി. ഐപിഎസ് ഉദ്യോഗസ്ഥനായ സഫീർ ഐഎഎസ് ലഭിക്കുന്നതിനുവേണ്ടിയാണു പരീക്ഷ എഴുതിയത്. 2014ൽ ഐപിഎസ് ലഭിച്ച സഫീർ, തിരുനൽവേലിയിലെ നാൻഗുനേരി സബ്ഡിവിഷനിൽ പരിശീലനത്തിലായിരുന്നു. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിലാണ് സഫർ ഐപിഎസ് ട്രെയിനിങ് പൂർത്തിയാക്കിയത്. കോപ്പിയടിച്ചു പിടിച്ചതോടെ പ്രൊബേഷൻ
ചെന്നൈ: സിവിൽ സർവീസസ് മെയിൻ പരീക്ഷയ്ക്കിടെ മലയാളി ഐപിഎസ് ഉദ്യോഗസ്ഥനെ കോപ്പിയടിച്ചു പിടിച്ച സംഭവം സിബി-സിഐഡി അന്വേഷിക്കും. സംസ്ഥാന പൊലീസിലെ സിഐഡി വിഭാഗത്തിന്റ പ്രത്യേക വിഭാഗമാണ് ക്രൈംബ്രാഞ്ച് . തുടരന്വേഷണം ഈ ഡിപ്പാർട്ടുമെന്റിനു കൈമാറിക്കൊണ്ട് തമിഴ്‌നാട് പൊലീസ് മേധാവി ഉത്തരവ് പുറത്തിറക്കി.
തമിഴ്‌നാട് തിരുനൽവേലിയിലെ എഎസ്‌പിയായിരുന്ന സഫീർ കരിമാണ് ഈ മാസം തുടക്കത്തിൽ സിവിൽ സർവീസ് മെയിൻ എക്‌സാമിൽ കൃത്രിമം കാണിച്ചു പിടിയിലായത്. ക്യാമറ വഴി ചോദ്യങ്ങൾ പകർത്തി വയർലെസ്സ് ഇന്റർനെറ്റ് ഉപയോഗിച്ച് അയച്ചു നൽകി ഉത്തരങ്ങൾ കേട്ടെഴുതുകയായിരുന്നു രീതി. ഭാര്യയുടെ സഹായത്തോടെയായിരുന്നു സഫീറിന്റെ ഈ അത്യാധുനിക കോപ്പിയടി. ഐപിഎസ് ഉദ്യോഗസ്ഥനായ സഫീർ ഐഎഎസ് ലഭിക്കുന്നതിനുവേണ്ടിയാണു പരീക്ഷ എഴുതിയത്.
2014ൽ ഐപിഎസ് ലഭിച്ച സഫീർ, തിരുനൽവേലിയിലെ നാൻഗുനേരി സബ്ഡിവിഷനിൽ പരിശീലനത്തിലായിരുന്നു. ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിലാണ് സഫർ ഐപിഎസ് ട്രെയിനിങ് പൂർത്തിയാക്കിയത്. കോപ്പിയടിച്ചു പിടിച്ചതോടെ പ്രൊബേഷൻ പീരിഡിലായിരുന്ന സഫീറിനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു.