- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭീകരരെ തുടച്ചു നീക്കി റഷ്യ മുന്നേറുമ്പോൾ വിമതർക്ക് വേണ്ടി അകാശത്ത് നിന്നും ആയുധം വർഷിച്ച് അമേരിക്ക; പശ്ചാത്യ ലോകത്തിന്റെ പൂച്ച് പുറത്തായിട്ടും മിണ്ടാതെ മാദ്ധ്യമങ്ങൾ; റഷ്യ-അമേരിക്കൻ സംഘർഷം മൂർധന്യത്തിലേക്ക്
മോസ്‌കോ: സിറിയയിലെ ഐസിസ് തീവ്രവാദികൾക്കെതിരായി വ്യോമാക്രമണം നടത്തുന്ന റഷ്യൻ സേനയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അമേരിക്ക തുടുരുന്നു. സിറിയയിലെ വിമതർക്കായി ആയുധങ്ങൾ എത്തിച്ച് നൽകുകയാണ് അമേരിക്ക. റഷ്യയുടെ നിരന്തര ആക്രമണത്തിൽ സിറിയൻ വിമതരും ഐസിസും ഭയപ്പാടിലാണ്. കൃത്യ സ്ഥലങ്ങൾ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിൽ ഐസിസ് ആടി ഉലയുകയാണ
മോസ്‌കോ: സിറിയയിലെ ഐസിസ് തീവ്രവാദികൾക്കെതിരായി വ്യോമാക്രമണം നടത്തുന്ന റഷ്യൻ സേനയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ അമേരിക്ക തുടുരുന്നു. സിറിയയിലെ വിമതർക്കായി ആയുധങ്ങൾ എത്തിച്ച് നൽകുകയാണ് അമേരിക്ക. റഷ്യയുടെ നിരന്തര ആക്രമണത്തിൽ സിറിയൻ വിമതരും ഐസിസും ഭയപ്പാടിലാണ്. കൃത്യ സ്ഥലങ്ങൾ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിൽ ഐസിസ് ആടി ഉലയുകയാണ്. ദിവസങ്ങൾക്കുള്ളിൽ സിറിയയിൽ നിന്ന് ഐസിസിനെ തുടച്ചു നീക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വഌഡിമർ പുടിൻ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെയാണ് വിമതർക്കും ഐസിസിനും വിമാനങ്ങളിൽ നിന്ന് അത്യാധുനിക ആയുധങ്ങൾ അമേരിക്ക എത്തിച്ചു കൊടുക്കുന്നത്.
വിമതർക്കും ഐസിസിനും എതിരായ റഷ്യൻ നീക്കം ഫലം കണ്ടാൽ അത് ലോക ശക്തിയെന്ന അമേരിക്കയുടെ പദവിക്ക് കോട്ടമാകും. പുതി സഖ്യങ്ങൾ രൂപപ്പെട്ടും. ചൈനയും റഷ്യയ്‌ക്കൊപ്പം ചേരുമെന്നാണ് സൂചന. ഈ സാഹചര്യത്തിൽ റഷ്യയുടെ നീക്കങ്ങളെ തടയിടാനാണ് അമേരിക്കൻ പദ്ധതി. ഐസിന് എതിരാണെന്ന് പറയുമ്പോഴും ആയുധങ്ങൾ എത്തിച്ചു നൽകുന്നതിലെ രാഷ്ട്രീയത്തിലൂടെ ഭീകരതയേക്കാൾ പ്രധാനം റഷ്യയെ തകർക്കലാണെന്ന് വ്യക്തമാക്കുകയാണ് അമേരിക്ക. അതിനിടെ വ്യോമസേനാ വിമാനങ്ങൾക്കെതിരെ മിസൈൽ അയക്കാൻ ബ്രിട്ടീഷ് പൈലറ്റുമാർക്ക് അനുമതി നൽകിയതായി വാർത്തകൾ. ഇതേ തുടർന്ന് മോസ്‌കോവിലെ ബ്രിട്ടീഷ് ഡിഫൻസ് അറ്റാഷയെ വിളിച്ചുവരുത്തി റഷ്യ വിശദീകരണം ആവശ്യപ്പെട്ടു. വിമതർക്ക് ആയുധം എത്തിച്ചു നൽകുന്നത് ഗൗരവത്തോടെയാണ് റഷ്യ കാണുന്നത്. അമേരിക്കയുടെ ഭീകരവാദ യുദ്ധങ്ങളിലെ ഇരട്ടമുഖമാണ് പൊളിയുന്നത്. ഐസിസ് അമേരിക്കൻ സൃഷ്ടിയാണെന്ന വാദവും ഇതോടെ ശക്തമാകുന്നു.
അമേരിക്ക-റഷ്യ സംഘർഷത്തിൽ രൂക്ഷത കൂട്ടുന്നതാണ് നിലവിലെ സംഭവ വികാസങ്ങൾ. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിനൊപ്പമാണ് റഷ്യ. എന്നാൽ വിമതർക്ക് ഒപ്പം ചേർന്ന് അമേരിക്ക അസദ് ഭരണത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. ഇത് തന്നെയാണ് ഐസിസിന്റേയും അജണ്ട. വിമതരും ഐസിസും ഒരുമിച്ചാണ് നീങ്ങുന്നതും. എന്നിട്ടും അമേരിക്ക ആയുധങ്ങൾ നൽകുന്നതാണ് റഷ്യയെ ഞെട്ടിച്ചത്. ഇനി ഇത്തരം നടപടികൾ അനുവദിക്കാനാകില്ലെന്നാണ് അവരുടെ നിലപാട്. എന്നാൽ അസദിനെ പുറത്താക്കാൻ എന്തും ചെയ്യുമെന്ന നിലപാടിൽ തന്നെയാണ് അമേരിക്ക. ഇതോടെ ഏത് സമയവും ലോക മഹായുദ്ധത്തിന് സമാനമായ സംഘർഷം അമേരിക്കയും റഷ്യയും തമ്മിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. റഷ്യയ്ക്ക് എതിരെ പടയൊരുക്കം നാറ്റോയും നടത്തുന്നുണ്ട്.
അതിനിടെ സിറിയയിലെ വ്യോമാക്രമണം സംബന്ധിച്ച് അമേരിക്കയുമായി കൂടിക്കാഴ്ചക്ക് റഷ്യ അനുവദിച്ചതായി സൂചനയുണ്ട്. ഈയാഴ്ചതന്നെ കൂടിക്കാഴ്ചയുണ്ടാകുമെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. വ്യോമാക്രമണത്തിനിടെ ഇരുവിഭാഗം സൈനികരും തമ്മിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ആക്രമണസാധ്യത മുൻനിർത്തിയാണ് ചർച്ച. ഒക്ടോബർ ഒന്നിന് വിഡിയോ കോൺഫറൻസ് വഴി ഇരുരാജ്യങ്ങളും ചർച്ച നടത്താൻ നേരത്തേ ധാരണയായിരുന്നു. എന്നാൽ, റഷ്യയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായില്ലെന്ന് യു.എസ് കുറ്റപ്പെടുത്തി. ഏറെ പ്രതീക്ഷയോടെയാണ് ഈ ചർച്ചയെ ലോകം നോക്കി കാണുന്നത്. നേരത്തെ റഷ്യയുമായി സഹകരിച്ച് ഐസിസിനെതിരെ യുദ്ധം ചെയ്യാൻ അമേരിക്ക വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ച നടന്നാൽ അതിന് പ്രസക്തിയും കൂടും. മാദ്ധ്യമങ്ങളും റഷ്യയുടെ നീക്കങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. നാറ്റോയുടെ സമ്മർദ്ദമാണ് പശ്ചാത്യ മാദ്ധ്യമങ്ങളുടെ ഈ കള്ളക്കളിക്ക് കാരണമെന്നാണ് വിലയിരുത്തൽ.
ബ്രിട്ടീഷ് വ്യോമസേനയായ റോയൽ എയർഫോഴ്‌സ് വിമാനങ്ങളിൽ ചൂടുകണ്ടെത്തി സ്വയം ലക്ഷ്യം കൈവരിക്കുന്ന മിസൈലുകൾ ഘടിപ്പിച്ചതായാണ് വാർത്തകളിലുണ്ടായിരുന്നത്. ആകാശയുദ്ധങ്ങളിൽ വിമാനങ്ങൾ തകർക്കാനാണ് ഈ മിസൈലുകൾ ഉപയോഗിക്കാറ്. വാർത്തകൾ ബ്രിട്ടൺ നിഷേധിച്ചിട്ടുണ്ട്. സിറിയൻ പ്രസിഡന്റിന്റെ എതിരാളികളെ തിരഞ്ഞുപിടിച്ച് റഷ്യ വ്യോമാക്രമണം നടത്തുന്നതായി ബ്രീട്ടിഷ് പ്രസിഡന്റ് നേരത്തെ ആരോപിച്ചിരുന്നു. 2014 മുതൽ ഇറാഖിലെ ഐ.എസ് തീവ്രവാദികൾക്കെതിരായി ബ്രിട്ടീഷ് വ്യോമസേന ആക്രമണം നടത്തുന്നുണ്ട്. എന്നാൽ സിറിയയിലെ തീവ്രവാദികൾക്കെതിരെ ആക്രമണം നടത്താൻ ബ്രിട്ടീഷ് സർക്കാർ ഇതേ വരെ അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് റഷ്യയ്ക്ക് എതിരായ നീക്കം സംശയത്തിലാകുന്നത്.
സിറിയയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ കൂട്ടായ പരിശ്രമം വേണമെന്ന് അബുദാബി കിരീടാവകാശി ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ്. രാഷ്ട്രീയമായ പരിഹാര ശ്രമങ്ങളെ പിന്തുണയ്ക്കാൻ യു.എ.ഇ സന്നദ്ധമാണെന്നും റഷ്യൻ പ്രസിഡന്റ് വ്‌ലൂദ്മീർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം അറിയിച്ചു. റഷ്യയിലെ സോചി സിറ്റി സന്ദർശന വേളയിലാണ് ശൈഖ് മുഹമ്മദ് പുടിനെ നേരിൽകണ്ടത്. അറബ് രാജ്യങ്ങളിൽ പ്രമുഖരായ യുഎഇയും റഷ്യൻ നീക്കത്തെ അനുകൂലിക്കുന്നതിന്റെ സൂചനയാണ് ഇത്. ചൈനയ്ക്ക് പിന്നാലെ കൂടുതൽ രാജ്യങ്ങൾ റഷ്യയുമായി കൈകോർക്കുന്നു. ഇതിനുള്ള സാധ്യതകൾ ഇല്ലാതാക്കാനുള്ള തന്ത്രങ്ങളും അമേരിക്ക ഒരുക്കുന്നുണ്ട്. നാറ്റോയുടെ സഹകരണത്തോടെയാകും ഇത്. ബ്രിട്ടണിന്റെ പിന്തുണയാണ് ഇതിൽ അമേരിക്കയ്ക്ക് നിർണ്ണായകവും.
പുടിനുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായത് സിറിയയിലെയും യെമനിലെയും പ്രതിസന്ധിയായിരുന്നു. സിറിയയിലെ നിഷ്‌കളങ്കരായ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായി ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിന് ആളുകൾക്ക് രാജ്യം വിട്ടുപോകേണ്ടി വന്നു. വർഷങ്ങൾകൊണ്ട് ഉയർന്നുവന്ന വികസനങ്ങളെല്ലാം തകർക്കപ്പെട്ടു. യെമനിൽ അറബ് സഖ്യസേന നടത്തുന്ന നീക്കങ്ങളെയും ഔദ്യോഗിക ഭരണകൂടത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളെക്കുറിച്ചും ശൈഖ് മുഹമ്മദ് വിശദീകരിച്ചു. യു.എ.ഇറഷ്യ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ഇതും അമേരിക്ക ഗൗരവത്തോടെയാണ് കാണുന്നത്. റഷ്യയുടെ നിലപാടുകളെ ശരിവയ്ക്കുന്നതാണ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ പ്രസ്താവനകൾ.
കഴിഞ്ഞ രണ്ടാഴ്ചയായി റഷ്യ സിറിയയിൽ നടത്തുന്ന ആക്രമണങ്ങൾ ഐസിസ് ശരിക്കും പകച്ചുപോയിരിക്കുന്നു. തങ്ങളുടെ ഓരോ കേന്ദ്രങ്ങളും നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവാണ് ഐസിസിനെ ഞെട്ടിക്കുന്നത്. വെറുതേ പറയുന്നതല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഐസിസിന്റെ റേഡിയോ സന്ദേശങ്ങൾ ചോർത്തിയപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. ഐസിസിന്റെ ഫീൽഡ് കമാന്റർമാരെല്ലാം ഭയന്നിരിക്കുകയാണ്. നിരവധി കേന്ദ്രങ്ങളാണ് ബോംബാക്രമണത്തിൽ തകർന്നത്. ഇറാക്കും റഷ്യയ്ക്ക് നിർണ്ണായക പിന്തുണ നൽകുന്നുണ്ട്. ഇറാനും റഷ്യയ്‌ക്കൊപ്പമാണ്. ഐസിസിനെ വേരൊടെ പിഴുതെറിയുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഐസിസ് തലവൻ അബൂബക്കർ അൽ ബഗ്ദാദിയെ ലക്ഷ്യമിട്ട് ഇറാഖ് സൈന്യവും ശക്തമായ വ്യോമാക്രമണം തുടരുകയാണ്.
സിറിയയുടെ അതിർത്തിയോടു ചേർന്ന് ഇറാഖിലെ പടിഞ്ഞാറൻ അൻബാർ പ്രവിശ്യയിൽ അൽ ബഗ്ദാദി സഞ്ചരിച്ച സൈനിക വാഹനവ്യൂഹം വ്യോമാക്രമണത്തിൽ തകർത്തതായി കഴിഞ്ഞ ദിവസം ഇറാഖ് സേന അവകാശപ്പെട്ടു. ഇറാഖിലെയും സിറിയയിലെയും ഐഎസ് കയ്യടക്കിയ മേഖലയിലെ ഖലീഫ എന്നു സ്വയം വിശേഷിപ്പിക്കുന്ന അൽ ബഗ്ദാദിക്ക് ആക്രമണത്തിൽ എന്തു സംഭവിച്ചുവെന്നു വ്യക്തമല്ല. ഐഎസ് വാഹനത്തിൽ ബഗ്ദാദിയെ അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയെന്നും ഇറാഖ് സേന അറിയിച്ചു. റഷ്യൻ യുദ്ധവിമാനങ്ങൾ സിറിയയിലെ ഐസിസ് താവളങ്ങൾക്കു നേരെ നൂറോളം തവണ വ്യോമാക്രമണം നടത്തി. ഐസിസ് ശക്തികേന്ദ്രങ്ങളിലെ ഭീകരരുടെ പരിശീലനകേന്ദ്രങ്ങളും ആയുധപ്പുരകളും സൈനികകേന്ദ്രങ്ങളുമാണ് ആക്രമിച്ചത്. ഐഎസിന്റെ 54 സൈനികകേന്ദ്രങ്ങൾ തകർത്തതായും റഷ്യ അവകാശപ്പെട്ടു.