ന്യൂയോർക്ക്: ഭീകരവാദികളായ ഐസിസാണോ റഷ്യയാണോ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു? ഫോബ്‌സ് മാസികയിലെ ലോകത്തെ ശക്തരുടെ പട്ടികയിൽ റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമുർ പുട്ടിൻ എത്തുകയ കൂടി ചെയ്തതിനാൽ ഉത്തരം ഐസിസ് എന്നു പറയാൻ അമേരിക്ക മടിക്കും. അതുതന്നെയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം തീവ്രവാദത്തെ തകർക്കാൻ കച്ച കെട്ടിയ അമേരിക്ക് ഇന്ന് കളം മാറ്റുന്നു. സിറിയയിൽ ഐസിസിനെതിരെ റഷ്യ നടത്തുന്ന നീക്കമായിരുന്നു ഇതിന് കാരണം. നാറ്റോയെ കൂട്ടുപിടിച്ച് എതിരാളികൾ റഷ്യയാണെന്ന് പ്രഖ്യാപിച്ചു. ആയുധങ്ങളും മറ്റും വിമതർക്കും ഐസിസിനും വിമാനത്തിലൂടെ താഴേയ്ക്ക് ഇട്ടുകൊടുത്തു. എങ്ങനേയും റഷ്യയെ തറപറ്റിക്കുക എന്ന നിലപാടിലേക്ക് അമേരിക്കയും സഖ്യകക്ഷികളും എത്തി. ഇത് ഐസിസിന് കുരത്ത് നൽകി.

തലയറത്തുകൊല്ലുക, കെട്ടിയിച്ച് അവയവങ്ങൾ മുറിക്കുക എന്നീ പ്രാകൃത രീതികളാണ് ഐസിസ് ഇതുവരെ പിന്തുടർന്നത്. യുദ്ധ ശേഷിയുടെ കുറവ് തന്നെയായിരുന്നു ഇതിന് കാരണം. ഭീകര സംഘടനകളെ പോലെ സ്‌ഫോടനങ്ങളിലൂടേയും മനുഷ്യ മനസ്സുകളെ ഞെട്ടിച്ചു. എന്നാൽ റഷ്യയും അമേരിക്കയും തമ്മിലുള്ള ഭിന്നത മുതലെടുത്തതോടെ ആയുധങ്ങൾ അവർക്കുമെത്തി. അങ്ങനെ വിമാനം വെടിവച്ചിടാൻ പോലും ആയുധ കരുത്തുള്ള സംഘമായി ഐസിസ് മാറി. പാക്കിസ്ഥാനിലെ അണുവായുധം അൽഖൈയ്ദ സ്വന്തമാക്കുമോ എന്ന ആശങ്കയ്ക്ക് സമാനമാണ് പുതി അവസ്ഥ. റഷ്യയുടെ യാത്രാ വിമാനം ഈജിപ്ഷ്യൻ അതിർത്തിയിൽ തകർത്തത് ഐസിസാണെന്നാണ് പ്രാഥമിക സൂചനകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെയാണ് ഇതിനുള്ള ശേഷി ഐസിസിന് കിട്ടുന്നത്.

വിമാനം ആകശാശത്ത വച്ച് പൊട്ടിത്തകർന്നതാണെന്ന് റഷ്യൻ വ്യോമസേന ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചു കഴിഞ്ഞു. ഈജിപ്തിൽ തകർന്ന് വീണ വിമാനം ആകാശത്ത് വളരെ ഉയരത്തിൽവച്ച് പൊട്ടിത്തെറിച്ചതായാണ് റിപ്പോർട്ട്.ഉന്നത വ്യോമസേന ഉദ്യോഗസ്ഥനാണ് ഇക്കാര്യം ഫോക്‌സ് ന്യൂസിനോട് വെളിപ്പെടുത്തിയത്. 224 പേരാണ് കൊല്ലപ്പെട്ടത്. വിമാനം തകർത്തത് തങ്ങളാണെന്ന അവകാശവാദവുമായി ഐസിസ് രംഗത്തെത്തിയിരുന്നു. പറന്നുയർന്ന് 23 മിനിട്ടിനകമാണ് വിമാനം തകർന്നത്. ആദ്യം ഐസിസ് വാദത്തെ റഷ്യ അംഗീകരിച്ചിരുന്നില്ല. എന്നാൽ അന്വേഷണങ്ങൾ എത്തുന്നത് ഭീകരാക്രമണ സാധ്യതയിലേക്കാണ്. വിമാനത്തെ ഐസിസ് വെടിവച്ചിട്ടതാണെന്ന സംശയമാണ് ബലപ്പെടുന്നത്. വളരെ ഉയരത്തിൽ പറക്കുന്ന വിമാനത്തെ വെടിവച്ചിടണമെങ്കിൽ അതിന് കരുത്തുള്ള മിസൈൽ ശേഖരം വേണം. അത് ഐസിസ് ആർജ്ജിച്ചെന്ന സംശയമാണ് ഇതിലൂടെ ശക്തമാകുന്നത്.

സിനായിൽ 224 പേരുമായി റഷ്യൻ വിമാനം തകർന്നത് ബോംബ് സ്‌ഫോടനത്തെ തുർന്നാണെന്ന് യു.എസും ബ്രിട്ടണും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. വിമാനം തകർന്നതിന് പിന്നിൽ ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്ന് പേര് വെളിപ്പെടുത്താത്ത യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത് താൽക്കാലിക നിഗമനമാണ്. രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൂടുതൽ പുറത്തുപറയാൻ സാധിക്കില്ലെന്നും ഉദ്യോഗസ്ഥൻ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. വിമാനം തകർന്നുവീണ സ്ഥലത്തെ ഫോറൻസിക് റിപ്പോർട്ട്, വിമാനത്തിന്റെ ബ്ലാക്‌ബോക്‌സിലെ വിവരങ്ങൾ എന്നിവ പുറത്തുവരുന്നതിന് മുമ്പാണ് ബ്രിട്ടീഷ്, യു.എസ് ഉദ്യോഗസ്ഥർ അപകടത്തിനുപിന്നിൽ സ്‌ഫോടനമാണെന്ന് അറിയിച്ചത്. അങ്ങനെ എല്ലാം അറിയാമായിരുന്നിട്ടും സിറിയയിലെ ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ റഷ്യയെ അമേരിക്ക തള്ളിപ്പറയുന്നു.

സിറിയയിലെ അൽ അസദ് ഭരണത്തിന് അമേരിക്ക എതിരാണ്. അസദിനെ പുറത്താക്കാനായി വിമതരെ പ്രോത്സാഹിപ്പിച്ചു. ഈ അസ്ഥിരതയിലേക്ക് ഐസിസ് കടന്നുകയറി. ഇതിനെ പ്രതിരോധിക്കാൻ റഷ്യ എത്തി. ഇറാനും പിന്തുണ നൽകി. സൗദി അറേബ്യയും ചൈനയും പോലും റഷ്യയെ പിന്തുണച്ചതോടെ അമേരിക്കയ്ക്ക് പ്രതിഷേധം കൂടി. അത് വിമതരേയും ഐസിസിനേയും സഹായിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തി. അങ്ങനെ യുദ്ധം റഷ്യയും അമേരിക്കയും തമ്മിലെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. നാറ്റോ ആണവ യുദ്ധത്തിന് പോലും തയ്യാറായി. ഈ സാഹചര്യത്തിലാണ് വിമാനത്തിനെതിരായ ആക്രമണം. ലോക രാജ്യങ്ങൾക്കിടയിലെ ഭിന്നത മുതലെടുത്താണ് ഇതിനുള്ള കരുത്ത് ഐസിസ് നേടിയത്. ഈ സാഹചര്യത്തിലാണ് പുനർചിന്തനം വേണമെന്ന നിർദ്ദേശം എത്തുന്നത്.

അമേരിക്കയുമായി ചർച്ചയ്ക്ക് റഷ്യ തയ്യാറാണ്. എന്നാൽ സിറിയയിലെ പ്രശ്‌നങ്ങളിൽ നിന്ന് നിരുപാധികം റഷ്യ പിന്മാറണം. ഇതു പുടിന് അംഗീകരിക്കാൻ കഴിയില്ല. ഇവിടെ അനിവാര്യമായത് യോജിച്ചുള്ള യുദ്ധമാണ്. റഷ്യയും അമേരിക്കയും ഈഗോ ഉപേക്ഷിച്ച് തീവ്രവാദത്തിനെതിരെ ഒരുമിക്കണം. അല്ലെങ്കിൽ ഇനിയും വിമാനങ്ങൾ തകർക്കപ്പെടും. ഭീകരതയ്ക്ക് എതിരെ ലോക ശക്തികളെ ഒരുമിപ്പിക്കാൻ ഐക്യരാഷ്ട്ര സഭയ്ക്കും പലതും ചെയ്യാൻ കഴിയും. ഐസിസിന്റെ ഭീഷണി തിരിച്ചറിയുന്നതുകൊണ്ട് മാത്രമാണ് റഷ്യൻ നിലപാടുകൾക്ക് ആഗോള പ്രസക്തി കൂടുന്നതും ചൈന പോലും അവരെ പിന്തുണയ്ക്കുന്നതും. ഇത് ഉൾക്കൊണ്ടുള്ള സഹകരണത്തിന്റെ പ്രസക്തിയാണ് വിമാന ദുരന്തം ഓർമിപ്പിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഈജിപ്തിലെ ഷാം എൽ ഷെയ്ക്കിൽ നിന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് തിരിച്ച റഷ്യൻ വിമാനം എ321എം പെനിൻസുലയിലെ സിനായിൽ തകർന്ന് വീണത്. ഈജിപ്ത് സേനയും ഐഎസ് ഭീകരരും നിരന്തര യുദ്ധത്തിലേർപ്പെടുന്ന മേഖലയാണ് സിനായി. ഇറാഖിലും സിറിയയിലും റഷ്യ ഐസിസ് ഭീകരർക്കെതിരെ ആക്രമണം നടത്തിയിരുന്നതിന്റെ പ്രതികാരമാണ് ഭീകര സംഘടന അറിയിച്ചിരുന്നു.