- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെയും അമേരിക്കയുടെയും പൊതുശത്രുവായി ചൈന ഉയരുന്നു; ഇന്ത്യയിൽ അമേരിക്കൻ സേനാത്താവളം അനുവദിച്ചതും അതിനിർണ്ണായക നീക്കം; ഇന്ത്യയുടെ സുരക്ഷാബോധം ഉയരുമെങ്കിലും അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ഉലയും
വാഷിങ്ടൺ: ആയുധ ഇടപാടുകളുടെ കാര്യത്തിലും വ്യവസായ ബന്ധങ്ങളുടെ കാര്യത്തിലും ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് അമേരിക്ക. കാലങ്ങളായി ഇന്ത്യ തുടർന്നു പോന്ന ചേരിചേരായ നയത്തിന് വിരുദ്ധമായി അടുത്തകാലത്ത് അമേരിക്കയോട് ചേർന്നു നിന്നാണ് ഇന്ത്യയുടെ പ്രവർത്തനം. പാക്കിസ്ഥാനെന്ന ശത്രുവിന് അമേരിക്കൻ സഹായം നൽകിയത് ഇന്ത്യയെ പിണക്കിയെങ്കിലും ചൈന ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തുന്ന സ്ഥിതിയിലേക്ക് എത്തിയതോടെ രാജ്യം കൂടുതലായി അമേരിക്കയോട് അടുക്കുകയാണ്. അമേരിക്കയുമായുള്ള സൈനിക സഹകരണത്തിൽ സുപ്രധാന ചുവടാണ് കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ കരാർ. അമേരിക്കൻ സേനയ്ക്ക് ഇന്ത്യൻ കര-നാവിക-വ്യോമ വിമാനത്താവളങ്ങൾ ഉപയോഗിക്കാൻ അവസരം നൽകുന്ന സുപ്രധാന കരാറിൽ ഇന്ത്യ ഒപ്പുവച്ചത് മുന്നിലുള്ള ചൈനീസ് ഭീതി മുന്നിൽ കണ്ടാണ്. ഇതോടെ സൈനിക വിഷയത്തിൽ പാക്കിസ്ഥാനേക്കാൾ ഉപരിയായി അമേരിക്ക ഇന്ത്യയുമായാണ് കൈകോർക്കുന്നത് എന്ന കാര്യം വ്യക്തമായി. പെന്റഗണിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടൺ കാർട്ടറും തമ്മിലാണ് ഇന്ത്യ
വാഷിങ്ടൺ: ആയുധ ഇടപാടുകളുടെ കാര്യത്തിലും വ്യവസായ ബന്ധങ്ങളുടെ കാര്യത്തിലും ഇന്ത്യയുടെ സുപ്രധാന പങ്കാളിയാണ് അമേരിക്ക. കാലങ്ങളായി ഇന്ത്യ തുടർന്നു പോന്ന ചേരിചേരായ നയത്തിന് വിരുദ്ധമായി അടുത്തകാലത്ത് അമേരിക്കയോട് ചേർന്നു നിന്നാണ് ഇന്ത്യയുടെ പ്രവർത്തനം. പാക്കിസ്ഥാനെന്ന ശത്രുവിന് അമേരിക്കൻ സഹായം നൽകിയത് ഇന്ത്യയെ പിണക്കിയെങ്കിലും ചൈന ഇന്ത്യയ്ക്ക് ഭീഷണി ഉയർത്തുന്ന സ്ഥിതിയിലേക്ക് എത്തിയതോടെ രാജ്യം കൂടുതലായി അമേരിക്കയോട് അടുക്കുകയാണ്. അമേരിക്കയുമായുള്ള സൈനിക സഹകരണത്തിൽ സുപ്രധാന ചുവടാണ് കഴിഞ്ഞ ദിവസം ഇരു രാജ്യങ്ങളും തമ്മിലുണ്ടായ കരാർ.
അമേരിക്കൻ സേനയ്ക്ക് ഇന്ത്യൻ കര-നാവിക-വ്യോമ വിമാനത്താവളങ്ങൾ ഉപയോഗിക്കാൻ അവസരം നൽകുന്ന സുപ്രധാന കരാറിൽ ഇന്ത്യ ഒപ്പുവച്ചത് മുന്നിലുള്ള ചൈനീസ് ഭീതി മുന്നിൽ കണ്ടാണ്. ഇതോടെ സൈനിക വിഷയത്തിൽ പാക്കിസ്ഥാനേക്കാൾ ഉപരിയായി അമേരിക്ക ഇന്ത്യയുമായാണ് കൈകോർക്കുന്നത് എന്ന കാര്യം വ്യക്തമായി. പെന്റഗണിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കറും യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടൺ കാർട്ടറും തമ്മിലാണ് ഇന്ത്യൻ വിമാനത്താവളങ്ങൾ അമേരിക്കയ്ക്കും ഉപയോഗിക്കാവുന്ന വിധത്തിൽ കരാർ ഉണ്ടാക്കിയത്. ഉഭയകക്ഷിബന്ധത്തിന് പുതിയ മാനംനൽകുന്നതാണു കരാറെന്ന് ഇരുരാജ്യങ്ങളും സംയുക്തപ്രസ്താവനയിൽ പറഞ്ഞു.
ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമോറാണ്ടം ഓഫ് എഗ്രിമെന്റ്(ലെമോവ) ആണ് പ്രാബല്യത്തിലായത്. ഇതുപ്രകാരം ഇരുരാജ്യങ്ങൾക്കും പരസ്പരം സൈനികതാവളങ്ങൾ ഉപയോഗിക്കാം. സംയുക്തസൈനികനടപടികളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലും ഇതു പ്രയോജനപ്പെടുത്താം. കൂടാതെ സൈനികസാമഗ്രികളുടെ അറ്റകുറ്റപ്പണികൾക്കായാണ് താവളങ്ങളുപയോഗിക്കുക. എന്നാൽ, ഭാവിയിൽ ഇക്കാര്യത്തിലും മാറ്റം വരാൻ സാധ്യതയുണ്ട്. അമേരിക്കയ്ക്ക് ചൈനയ്ക്ക് തൊട്ടടുത്തായി വിമാനത്താവളങ്ങൾ അനുവദിച്ചു കൊണ്ടുള്ള നീക്കം ചൈനയെ ചൊടിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യയുടെയും ചൈനയുടെയും പൊതുശത്രുവായി ചൈന ഉയരുമെന്ന നിഗമനത്തിലാണ് ഇരു രാജ്യങ്ങളും ചേർന്നുള്ള ഇപ്പോഴത്തെ സംയുക്ത നീക്കം.
ഏഷ്യ പസഫിക് മേഖലയിൽ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കാൻ ചൈന ശ്രമിക്കുന്നുണ്ട്. ഇത് തടയാനുള്ള മാർഗ്ഗമാണ് അമേരിക്ക തേടുന്നത്. ഇതിന്റെ തുടക്കം തന്നെയാണ് ഈ കരാറും. പാക്കിസ്ഥാനെ വിശ്വസിക്കാൻ കഴിയില്ലെന്നതും ഇക്കാര്യത്തിൽ ഇന്ത്യയെ തിരഞ്ഞെടുക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നു. എല്ലാ രാജ്യങ്ങൾക്കുമായി സമുദ്രങ്ങൾ സ്വതന്ത്രമാക്കാൻ ഇന്ത്യയും അമേരിക്കയും നാവികസഹകരണം ഉടനുണ്ടാക്കുമെന്ന് അമേരിക്കൻ നേതാക്കൾ സൂചന നൽകിയിരുന്നു. എന്നാൽ, സംയുക്ത നാവികപരിശോധനകൾക്കില്ലെന്ന് പരീക്കർ വ്യക്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യ ശക്തിപ്പെടുത്തിവരുന്നു. മേഖലയിൽ അമേരിക്കയുടെ സഖ്യശക്തികളാണ് ഈ രാജ്യങ്ങളെന്നതും ശ്രദ്ധേയമാണ്.
അതേസമയം ഇന്ത്യൻ നീക്കത്തിൽ അറബ് രാഷ്ട്രങ്ങൾക്ക് പിണക്കമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അമേരിക്കൻ ചങ്ങാത്തം പുലർത്തുന്ന സൗദി അറേബ്യയ്ക്ക് പുതിയ ബന്ധത്തിൽ താൽപ്പര്യക്കുറവിനുള്ള സാധ്യതയുമുണ്ട്. നിലവിൽ കരാർ പ്രകാരം നൽകിയ സേവനങ്ങളും വിതരണംചെയ്ത സാധനങ്ങളും മടക്കിക്കൊടുക്കണമെന്നു വ്യവസ്ഥയുണ്ട്. കരാർ പൂർണമായും പരസ്പരധാരണപ്രകാരമുള്ളതാണ്. വ്യവസ്ഥയിലെ ഓരോ സഹകരണ ഇടപെടലിനും പ്രത്യേകം അംഗീകാരം വേണം.
ദക്ഷിണചൈനക്കടലിൽ ചൈനയുടെ സൈനികസാന്നിധ്യം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കരാറെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. ഏഷ്യൻ മേഖലയിൽ അമേരിക്കയ്ക്ക് കൂടുതൽ സാന്നിധ്യമുറപ്പിക്കാൻ ഇത് സഹായകമാകും. മറ്റു രാജ്യങ്ങളിൽ ഇന്ത്യ സൈനികമായി അധികം ഇടപെടലുകൾ നടത്താറില്ലെന്നതിനാൽ അമേരിക്കയുടെ താവളങ്ങൾ ഇന്ത്യക്ക് അധികമായി ഉപയോഗിക്കേണ്ടിവരില്ല. എന്നാൽ, അമേരിക്കയുടെ സൈനികസാങ്കേതികവിദ്യാസഹകരണം ഇന്ത്യക്ക് ഏറെ നേട്ടമാകും.
അതേസമയം, അമേരിക്കയുമായി ദീർഘകാലസൈനികസഹകരണം ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നു. പാക്കിസ്ഥാൻ ചൈനയുമായിച്ചേർന്ന് ഇന്ത്യക്കെതിരായ പ്രവർത്തനങ്ങൾ വർധിപ്പിച്ചതാണ് ഇതിനു കാരണം. സഖ്യകക്ഷികളുമായി അമേരിക്ക ഒപ്പുവെക്കുന്നത് നാല് അടിസ്ഥാനകരാറുകളാണ്. ഇതിൽ രണ്ടാമത്തേതാണ് ലെമോവ. ജെനറൽ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇൻഫർമേഷൻ എഗ്രിമെന്റ്(ജിസോമിയ) 2002ൽ ഇന്ത്യ ഒപ്പിട്ടു. അന്നുമുതൽതന്നെ തുടർന്നുള്ള കരാറുകളിൽ ഒപ്പുവെക്കുന്നതിന് ചർച്ചകൾ നടക്കുന്നു.
റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ പിണക്കേണ്ടെന്നുകരുതി ഇന്ത്യ എപ്പോഴും പിൻവലിയുകയായിരുന്നു. കരാറൊപ്പിട്ടാൽ അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കേണ്ട ബാധ്യത ഇന്ത്യക്കുണ്ടാകുമെന്നും വിലയിരുത്തപ്പെട്ടു. ചൈനയ്‌ക്കെതിരായ അമേരിക്കയുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് മുൻസർക്കാർ തുറന്നുപറയുകയും ചെയ്തു. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി മെമോറാണ്ടം ഓഫ് എഗ്രിമെന്റ് (സിസ്‌മോവ), ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോഓപ്പറേഷൻ എഗ്രിമെന്റ്(ബേക) എന്നിവയാണ് ഇനി ഒപ്പുവെക്കാനുള്ളത്.
യു.എസ്. സൈനികസഹകരണത്തിൽ നിർണായകമായ രണ്ടാമത്തെ കരാർ. സൈനികതാവളങ്ങൾ പരസ്?പരം ഉപയോഗിക്കാൻ വ്യവസ്ഥ. സംയുക്തസൈനികനടപടികളിലും ദുരന്തനിവാരണപ്രവർത്തനങ്ങളിലും ഇരുസൈന്യങ്ങൾക്കും കൂടുതൽ പ്രവർത്തനശേഷി നൽകുന്ന കരാർ. ഭക്ഷണം, വെള്ളം, സൈനികർക്കുള്ള താമസസൗകര്യം, ഗതാഗതം, ഇന്ധനം, ലൂബ്രിക്കന്റുകൾ, വസ്ത്രങ്ങൾ, ആരോഗ്യസേവനങ്ങൾ, വാഹനങ്ങളുടെയുംമറ്റും ഘടകഭാഗങ്ങൾ, അറ്റകുറ്റപ്പണികൾക്കായുള്ള സേവനങ്ങൾ, പരിശീലനസൗകര്യം, വാഹനസൗകര്യം തുടങ്ങിയവ കൈമാറും. ഇന്ത്യയും അമേരിക്കയുമായുള്ള പ്രതിരോധവ്യാപാരം വിപുലമാക്കാനും കരാർ ഉപകരിക്കു.