- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയം പബ്ലിക് ലൈബ്രറി കേന്ദ്രീകരിച്ചു തുടങ്ങിയ അമേരിക്കൻ ലൈബ്രറിയിലൂടെ യുഎസ് നടത്തുന്നതു വിവരശേഖരണമോ ചാരവൃത്തിയോയെന്നു സംശയം; കേന്ദ്രരഹസ്യാന്വേഷണ ഏജൻസികൾ കുതിച്ചെത്തി കേന്ദ്രം അടച്ചുപൂട്ടി; മുൻപ്രധാനമന്ത്രിയുടെ മീഡിയ ഓഫീസറുടെ പരാതിയിൽ അന്വേഷണം തുടരുന്നു
കോട്ടയം: വിവരശേഖരണമോ അതോ ചാരവൃത്തിയോ? ലോകരാജ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങിയുള്ള അമേരിക്കൻ വിവരശേഖരണത്തിന് കോട്ടയം കേന്ദ്രമായെന്ന് പരാതി. കോട്ടയം പബ്ളിക്ക് ലൈബ്രറി കേന്ദ്രീകരിച്ച് ആരംഭിച്ച അമേരിക്കൻ ലൈബ്രറിയെക്കുറിച്ചാണ് പരാതി. മുൻ പ്രധാനമന്ത്രി മന്മോഹൻസിംഗിന്റെ മീഡിയ ഓഫീസർ കൂടിയായ രാജു കോരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കോട്ടയത്ത് കുതിച്ചെത്തി അരിച്ചുപെറുക്കി പ്രാഥമിക അന്വേഷണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് ലൈബ്രറി അടച്ചുപൂട്ടി. സംഭവത്തെക്കുറിച്ചുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുകയാണ്. അമേരിക്കയെ കണ്ണടച്ച് എതിർക്കുന്ന ഇടതുപക്ഷവും ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 2014 ജൂൺ 14 നാണ് അമേരിക്കൻ വിദ്യാഭ്യാസ പദ്ധതികളുടെ പ്രചാരണത്തിനും സാംസ്‌കാരിക വിനിമയത്തിനും ലക്ഷ്യമിട്ട് കോട്ടയം പബ്ളിക്ക് ലൈബ്രറിയോട് ചേർന്ന് അമേരിക്കൻ കോർണർ ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കോർണർ നാടിന് സമർപ
കോട്ടയം: വിവരശേഖരണമോ അതോ ചാരവൃത്തിയോ? ലോകരാജ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങിയുള്ള അമേരിക്കൻ വിവരശേഖരണത്തിന് കോട്ടയം കേന്ദ്രമായെന്ന് പരാതി. കോട്ടയം പബ്ളിക്ക് ലൈബ്രറി കേന്ദ്രീകരിച്ച് ആരംഭിച്ച അമേരിക്കൻ ലൈബ്രറിയെക്കുറിച്ചാണ് പരാതി.
മുൻ പ്രധാനമന്ത്രി മന്മോഹൻസിംഗിന്റെ മീഡിയ ഓഫീസർ കൂടിയായ രാജു കോരയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ കോട്ടയത്ത് കുതിച്ചെത്തി അരിച്ചുപെറുക്കി പ്രാഥമിക അന്വേഷണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്ന് ലൈബ്രറി അടച്ചുപൂട്ടി. സംഭവത്തെക്കുറിച്ചുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം തുടരുകയാണ്. അമേരിക്കയെ കണ്ണടച്ച് എതിർക്കുന്ന ഇടതുപക്ഷവും ഇക്കാര്യത്തിൽ മൗനം പാലിക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2014 ജൂൺ 14 നാണ് അമേരിക്കൻ വിദ്യാഭ്യാസ പദ്ധതികളുടെ പ്രചാരണത്തിനും സാംസ്‌കാരിക വിനിമയത്തിനും ലക്ഷ്യമിട്ട് കോട്ടയം പബ്ളിക്ക് ലൈബ്രറിയോട് ചേർന്ന് അമേരിക്കൻ കോർണർ ആരംഭിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കോർണർ നാടിന് സമർപ്പിച്ചത്. സാധാരണ ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ എംബിസിയുടെ പരിധിയിലോ അല്ലെങ്കിൽ കോൺസുലേറ്റിന് സമീപമോ ആണ് ആരംഭിക്കുന്നതെന്നും അതുകൊണ്ടു തന്നെ ഈ നീക്കത്തിൽ സംശയമുണ്ടെന്നും രാജു കോര ആരോപിക്കുന്നു.
വെറും ഒന്നരലക്ഷം മാത്രം ജനസംഖ്യയുള്ള കോട്ടയത്ത് അമേരിക്കൻ സാംസ്‌കാരിക വിനിമയത്തിന് എന്താണ് പ്രസക്തിയെന്ന ചോദ്യമാണ് പരാതിക്കാരൻ ഉയർത്തുന്നത്. അമേരിക്കയുടെ സംസ്‌കാരം പ്രചരിപ്പിക്കുന്നതിന് കോട്ടയം പോലെ ഒരു ചെറിയ നഗരം തെരഞ്ഞെടുത്തത് സംശയകരമാണ്. അമേരിക്കയുടെ എല്ലാ വിവരങ്ങളും ഇന്റർനെറ്റിൽ വിരൽതുമ്പിൽ ലഭിക്കുമെന്നിരിക്കെ എന്തിനാണ് ഇതെന്നും പരാതിയിൽ സംശയിക്കുന്നു.
ഒരു വിദേശ രാജ്യം മറ്റൊരിടത്ത് പുതിയ സംരംഭം ആരംഭിക്കുന്നത് പരസ്പരവിനിമയ തത്വം അംഗീകരിച്ചായിരിക്കും. അതായത് എവിടെ പുതിയ സംരംഭം ആരംഭിക്കുന്നുവോ അതിന് തത്തുല്യമായ ഒന്ന് ഉടമ്പടിയിലേർപ്പെട്ട വിദേശരാജ്യത്ത് തുടങ്ങാൻ അനുവദിക്കണം. അങ്ങനെയെങ്കിൽ കോട്ടയം പബ്ളിക്ക് ലൈബ്രറിക്കോ സഹോദര സ്ഥാപനങ്ങൾക്കോ അമേരിക്കയിൽ എവിടെയെങ്കിലും ഇന്ത്യൻ സംസ്‌കാരം പ്രചരിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള കേന്ദ്രം തുടങ്ങാൻ അനുമതി കിട്ടണം. ഇത്തരത്തിലൊന്ന് ആരംഭിച്ചതായി അറിയില്ലെന്നും പരാതിയിൽ പറയുന്നു.
ഇത്തരം കേന്ദ്രങ്ങൾ വിവരശേഖരണത്തിനുള്ള കേന്ദ്രങ്ങളായി മാറുമോ എന്ന ആശങ്കയാണുള്ളത്. അത് മറ്റു രീതിയിലുള്ള പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താമോ എന്നും അറിയില്ല. ആയതിനാൽ ജനമനസിലുള്ള സംശയവും ഭീതിയും മാറ്റാനുള്ള നടപടി പ്രധാനമന്ത്രി എടുക്കണമെന്നാണ് പരാതിയിൽ അഭ്യർത്ഥിച്ചിരുന്നത്. ഇതേതുടർന്നാണ് രാജ്യത്തെ ഇന്റലിജൻസ് ഏജൻസികളും വിദഗ്ധ ഏജൻസികളും കോട്ടയം കേന്ദ്രമായി അന്വേഷിച്ചത്. ജില്ലാ കലക്ടറേറ്റിലും സംഘം അന്വേഷിച്ചു. ഇതേതുടർന്നാണ് കേന്ദ്രം താൽക്കാലികമായി അടച്ചത്.