- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളത്തിനടിയിൽ നിന്ന് മിസൈൽ വിക്ഷേപിക്കാനുള്ള ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറുന്നതിനെ ആശങ്കയോടെ കണ്ടു; സാഗരികയുടെ രഹസ്യങ്ങൾ യുഎസ് ചോർത്തി; ധനുഷിനെ കുറിച്ചുള്ള വിവരങ്ങളും നേരത്തെ അറിഞ്ഞു; ഇന്ത്യയുടെ ആണവ മിസൈൽ രഹസ്യങ്ങൾ അമേരിക്ക ചോർത്തിയെന്ന് എഡ്വേർഡ് സ്‌നോഡൻ
ന്യൂഡൽഹി: ഇന്ത്യയുടെ ആണവ മിസൈൽ രഹസ്യങ്ങൾ അമേരിക്ക ചോർത്തിയതായി കംപ്യൂട്ടർ വിദഗ്ധൻ എഡ്വേർഡ് സ്‌നോഡന്റെ വെളിപ്പെടുത്തൽ. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെ കുറിച്ചുള്ള വിവരങ്ങൾ 2005ൽ തന്നെ അമേരിക്കയ്ക്ക് ലഭിച്ചെന്നും ഇവ ദി ഇന്റർസെപ്റ്റ് എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നുമാണ് സ്‌നോഡന്റെ അവകാശവാദം. വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ഈ മിസൈലുകൾ പരീക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 14ന് ദി ഇന്റർസെപ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലും ഇന്ത്യൻ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ (എൻഎസ്എ) നിന്നു രഹസ്യവിവരങ്ങൾ ചോർത്തി അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച എഡ്വേർഡ് സ്‌നോഡൻ റഷ്യയിൽ അഭയാർഥിയായി കഴിയുകയാണ്. ഇതിനിടെയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ നടത്തുന്നത്. അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ആണവായുധങ്ങളെ വഹിക്കാൻ കഴിവുള്ള ബാലിസ്റ്റിക് മിസൈലാണ് കെ-15 സാഗരിക. 700കി.മീറ്റർ ദൂരത്തേക്ക് പ്രഹരണശേഷിയുള്ളതാണ്. 1990ൽ തുടങ്ങിയ പദ്ധതിയാണിത്. 201
ന്യൂഡൽഹി: ഇന്ത്യയുടെ ആണവ മിസൈൽ രഹസ്യങ്ങൾ അമേരിക്ക ചോർത്തിയതായി കംപ്യൂട്ടർ വിദഗ്ധൻ എഡ്വേർഡ് സ്‌നോഡന്റെ വെളിപ്പെടുത്തൽ. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെ കുറിച്ചുള്ള വിവരങ്ങൾ 2005ൽ തന്നെ അമേരിക്കയ്ക്ക് ലഭിച്ചെന്നും ഇവ ദി ഇന്റർസെപ്റ്റ് എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചെന്നുമാണ് സ്‌നോഡന്റെ അവകാശവാദം.
വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യ ഈ മിസൈലുകൾ പരീക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബർ 14ന് ദി ഇന്റർസെപ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലും ഇന്ത്യൻ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. യുഎസ് ദേശീയ സുരക്ഷാ ഏജൻസിയിൽ (എൻഎസ്എ) നിന്നു രഹസ്യവിവരങ്ങൾ ചോർത്തി അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച എഡ്വേർഡ് സ്‌നോഡൻ റഷ്യയിൽ അഭയാർഥിയായി കഴിയുകയാണ്. ഇതിനിടെയാണ് ഇന്ത്യയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ നടത്തുന്നത്.
അന്തർവാഹിനികളിൽ നിന്ന് വിക്ഷേപിക്കാവുന്ന ആണവായുധങ്ങളെ വഹിക്കാൻ കഴിവുള്ള ബാലിസ്റ്റിക് മിസൈലാണ് കെ-15 സാഗരിക. 700കി.മീറ്റർ ദൂരത്തേക്ക് പ്രഹരണശേഷിയുള്ളതാണ്. 1990ൽ തുടങ്ങിയ പദ്ധതിയാണിത്. 2012 മാർച്ചിൽ നടത്തിയ പരീക്ഷണം വിജയമായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞു, മാർച്ച് 11 നു നടത്തിയ പൂർണ്ണ രൂപത്തിലുള്ള പരീക്ഷണം പരാജയവും. കാലാവസ്ഥയിലെ അനിശ്ചിതാവസ്ഥയായിരുന്നു, പരാജയ കാരണം. പിന്നീട് 2012 ഡിസംബർ 28ന് നടത്തിയ പതിനൊന്നമത് പരീക്ഷണം വിജയമായിരുന്നു. 12മത്തേതും അവസാനത്തേതുമായ പരീക്ഷണം 27 ജനുവരി 2013ന് നടന്നു,
ഇതോടെ അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ വെള്ളത്തിനടിയിൽ നിന്ന് മിസൈൽ വിക്ഷേപിക്കാനുള്ള ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു. പ്രിഥ്വി മിസൈലുകളുടെ പരിഷ്‌കരിച്ച് വികസിപ്പിച്ചതാണ് ധനുഷ്. ഭാരതം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലുകളിലൊന്നാണ് ധനുഷ്. ഡിഫെൻസ് റിസെർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷനാണ് ഈ മിസൈൽ വികസിപ്പിച്ചെടുത്തത്. 500 മുതൽ 1000 കിലോഗ്രാം വരെ വഹിക്കാൻ ശേഷിയുള്ളതാണ് ഈ മിസൈൽ.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസിയുടെയും അവരുടെ ചാരശൃംഖലയായ സിഐഎ യുടെയും പ്രവർത്തനങ്ങളിൽ ടെക്‌നിക്കൽ അസിസ്റ്റന്റും ഇന്റർനെറ്റ് സുരക്ഷാ ഉദ്യോഗസ്ഥനുമായി ജോലി ചെയ്തിരുന്ന ഒരു കമ്പ്യൂട്ടർ വിദഗ്ദ്ധനാണ് എഡ്വേർഡ് ജോസഫ് സ്നോഡെൻ. മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിൾ, ഫേസ്‌ബുക്ക്, പാൽടോക്ക്, സെ്കെപ്പ്, യു.ട്യൂബ്, എ.ഒ.എൽ., ആപ്പിൾ എന്നിവയടക്കം ഒൻപത് അമേരിക്കൻ ഇന്റർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്ന വാർത്ത ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്ദിനപ്പത്രങ്ങൾ വഴി പുറത്തുകൊണ്ടു വന്നത് സ്‌നോഡെനായിരുന്നു.