തിരുവനന്തപുരം: സുതാര്യവും നിയന്ത്രിതവുമായ എൻഡ് ടു എൻഡ് സോഫ്റ്റ്‌വെയർ പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തിനായി യുഎസ്‌ടി ഗ്ലോബലുമായി തന്ത്രപരമായ പങ്കാളിത്തത്തിന് പ്ലൂട്ടോറ തയ്യാറെടുക്കുന്നു. ലോകത്തെ പ്രമുഖ എന്റർപ്രൈസ് റിലീസ് മാനേജ്മെന്റ് ആൻഡ് എൻവയോൺമെന്റ് മാനേജ്‌മെന്റ് സാസ് സൊലൂഷൻസ് സേവന ദാതാക്കളാണ് പ്ലൂട്ടോറ.

പങ്കാളിത്തത്തിന്റെ ഭാഗമായി എൻഡ് ടു എൻഡ് ടെസ്റ്റ് എൻവയോൺമെന്റ് മാനേജ്‌മെന്റ് സേവനങ്ങൾ പ്രദാനം ചെയ്യുന്നതിനായി യു.എസ്.ടി ഗ്ലോബൽ തങ്ങളുടെ ഡെവ്ഓപ്‌സ് സർവ്വീസിനെ പ്ലൂട്ടോറയുടെ സാസ് സൊലൂഷനുമായി കൂട്ടിയോജിപ്പിക്കും. പ്ലൂട്ടോറ സാസ് സൊലൂഷനിലെ ജീവനക്കാർക്ക് യു.എസ്.ടി ഗ്ലോബൽ പരിശീലനം നൽകി സർട്ടഫിക്കറ്റുകൾ വിതരണം ചെയ്യും.

'കസ്റ്റമർ വാല്യൂ വേഗത്തിൽ തിരിച്ചറിയുന്നതിനായി ഗുണമേന്മ വർദ്ധിപ്പിക്കുക, സേവനങ്ങൾ വേഗത്തിലാക്കുക എന്നീ കാര്യങ്ങളിൽ കമ്പനികൾ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇനിഷ്യൽ ബുക്കിങ്, എൻവയോൺമെന്റൽ അസൈന്മെന്റ്, പ്രൊവിഷനിങ്, എൻവയോൺമെന്റ് ചെയ്ഞ്ച് റിക്വസ്റ്റ്, കണ്ടെൻഷൻ റസൊലൂഷൻ, തുടങ്ങിയ ടെസ്റ്റ് എൻവയോൺമെന്റുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്ന കട്ടിങ് എഡ്ജ് സൊലൂഷനുകൾ കമ്പനികൾക്ക് ആവശ്യമാണ്,' യു.എസ്.ടി ഗ്ലോബൽ യൂറോപ്പ് മാനേജിങ് ഡയക്ടർ മൈക്കൽ ഹോപ്പ്വെൽ അഭിപ്രായപ്പെട്ടു.

'ടെസ്റ്റ് എൻവയോൺമെന്റൽ ലാൻഡ്‌സ്‌കേപ്പുകൾ വളരെ വേഗത്തിൽ കൈകാര്യം ചെയ്യാനുള്ള കഴിവ് തൊഴിൽ രംഗത്ത് സോഫ്‌റ്റ്‌വെയർ ഡെലിവറി ശക്തമാക്കുന്നതിന് നിർണായക ഘടകമാണെന്ന് പ്ലൂട്ടോറയും യു.എസ്.ടി ഗ്ലോബലും തിരിച്ചറിഞ്ഞിട്ടുണ്ട്. താരതമ്യേന ബുദ്ധിമുട്ടും ചിലവും കുറഞ്ഞ ഉപഭോക്തൃ സേവനങ്ങൾ പ്രദാനം ചെയ്യുന്നതിലൂടെ പ്ലൂട്ടോറ വളരെ ശക്തമായ വളർച്ചയുടെ പാതയിലാണ്. ഈ കൂടിച്ചേരൽ യു.എസ്.ടി ഗ്ലോബലിന്റെ ഉപഭോക്താക്കൾക്ക് പ്ലൂട്ടോറയുടെ സൊലൂഷനുകൾ മികച്ച രീതിയിൽ ലഭ്യമാകുന്നതിന് സഹായകമാകും,' പ്ലൂട്ടോറ ഡയറക്ടറും സഹ സ്ഥാപകനുമായ ഡലിബർ സിറോക്കി അഭിപ്രായപ്പെട്ടു.

യുകെ കേന്ദ്രമായുള്ള ഒരു റീറ്റെയിൽ ഉപഭോക്താവിന് സാസ് സൊലൂഷൻ നൽകുന്നതിനുള്ള നടപടികളും യു.എസ്.ടി ഗ്ലോബലും പ്ലൂട്ടോറയും പൂർത്തിയാക്കി.

പ്ലൂട്ടോറ

കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്ലൂട്ടോറ വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യാ പസഫിക് മേഖലകളിലെ ഉപഭോക്താക്കൾക്ക് എന്റർപ്രൈസ് റിലീസ് മാനേജ്‌മെന്റ് ആൻഡ് ടെസ്റ്റ് എൻവയോൺമെന്റ് സാസ് സൊലൂഷനുകൾ പ്രദാനം ചെയ്യുന്നു. വിശദ വിവരങ്ങൾക്ക് www.plutora.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

യു.എസ്.ടി ഗ്ലോബൽ

ഗ്ലോബൽ 1000 കമ്പനികൾക്ക് എൻഡ് ടു എൻഡ് ഐ.ടി സർവ്വീസുകളും സൊലൂഷനുകളും പ്രദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് യു.എസ്.ടി ഗ്ലോബൽ. കാലിഫോർണിയയിലെ അലീസോ വീയെഹോ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യു.എസ്.ടി ഗ്ലോബൽ ലോകത്തിന്റെ വിവധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നു. അമേരിക്കയിലെ പെൻസിൽവാനിയ, ദല്ലാസ്, വിർജീനിയ, ന്യൂയോർക്ക്, നോർഫോക്ക്, അറ്റ്‌ലാന്റാ എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ ഉള്ള യു.എസ്.ടി ഗ്ലോബൽ കാനഡ, മെക്‌സിക്കൊ, പനാമ, കോസ്റ്റാറിക്ക, ബ്രസീൽ, ഇംഗ്ലണ്ട്, സ്‌പെയിൻ, ജർമനി, പോളണ്ട്, സിംഗപ്പൂർ, ഫിലിപ്പീൻസ്, മലേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലൂടെ രാജ്യാന്തര തലത്തിലെ തങ്ങളുടെ സാന്നിധ്യം വിളിച്ചോതുന്നു. ഹെൽത്ത് കെയർ ആൻഡ് ഇൻഷുറൻസ്, റീറ്റെയിൽ, ഫിനാൻഷ്യൽ സർവ്വീസസ്, ട്രാൻസ്‌പോട്ടേഷൻ ആൻഡ് ലോജിസ്റ്റിക്‌സ്, മാനുഫാക്ചറിങ് ആൻഡ് ഓട്ടോമോട്ടീവ്, ടെലികമ്മ്യൂണിക്കേഷൻ, മീഡിയ ആൻഡ് എന്റർടെയിന്മെന്റ് എന്നീ മേഖലകളിൽ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്ന ടെക്‌നോളജി കമ്പനിയാണ് യു.എസ്.ടി ഗ്ലോബൽ. കുറച്ച് ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധ എന്ന ബിസിനസ്സ് മോഡൽ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യു.എസ്.ടി ഗ്ലോബൽ തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കാനും അവരുടെ ദീർഘകാലാടിസ്സ്ഥാനത്തിലുള്ള വിജയത്തിനും പരിശ്രമിക്കുന്നു.14,000 ൽ അധികം ജീവനക്കാരുള്ള യു.എസ്.ടി ഗ്ലോബലിന്റെ വളർച്ച പ്രശംസനീയമാണ്. വിശദ വിവരങ്ങൾക്ക് ustglobal.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.