- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷകരെല്ലാം കൈവിട്ടതോടെ നഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുവീരൻ ഉതുപ്പു വർഗീസ് ഇന്റർപോളിന്റെ വാണ്ടഡ് ലിസ്റ്റിൽ; അധികം വൈകാതെ അറസ്റ്റിലായേക്കും
കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ നഴ്‌സുമാരിൽ നിന്നായി കോടികൾ അധികമായി സമ്പാദിച്ച കേസിലെ പ്രതി ഉതുപ്പു വർഗീസിനെതിരെ കുരുക്ക് മുറുകുന്നു. ഉതുപ്പ് വർഗീസിനെതിരെ ഇന്റർപോൾ നടപടി ആരംഭിച്ചു. സിബിഐയുടെ ആവശ്യപ്രകാരം ഉതുപ്പ് വർഗീസിനെ വാണ്ടഡ് ലിസ്റ്റിലാണ് ഇന്റർപോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അധികം വൈകാതെ ഇയാൾ സിബിഐയുട
കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ പേരിൽ നഴ്‌സുമാരിൽ നിന്നായി കോടികൾ അധികമായി സമ്പാദിച്ച കേസിലെ പ്രതി ഉതുപ്പു വർഗീസിനെതിരെ കുരുക്ക് മുറുകുന്നു. ഉതുപ്പ് വർഗീസിനെതിരെ ഇന്റർപോൾ നടപടി ആരംഭിച്ചു. സിബിഐയുടെ ആവശ്യപ്രകാരം ഉതുപ്പ് വർഗീസിനെ വാണ്ടഡ് ലിസ്റ്റിലാണ് ഇന്റർപോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ അധികം വൈകാതെ ഇയാൾ സിബിഐയുടെ വലയിൽ ആയേക്കും. വിദേശത്ത് ഒളിവിൽക്കഴിയുകയാണ് ഉതുപ്പു വർഗീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴി നടത്തിയ നീക്കങ്ങൾ വിജയിച്ചതോടെയാണ് രാജ്യാന്തര അന്വേഷണ ഏജൻസിയുടെ വാണ്ടഡ് ലിസ്റ്റിൽ ഉതുപ്പിനെ ഉൾപ്പെടുത്തിയത്.
വാണ്ടഡ് ലിസ്റ്റിൽ ഉതുപ്പ് വർഗീസിന്റെ ചിത്രങ്ങളും പൂർണ മേൽവിലാസവും ചേർത്തിട്ടുണ്ട്. വിദേശതൊഴിൽ നിയമനത്തിന്റെ മറവിൽ ഗൂഢാലോചന നടത്തി നിരവധിപ്പേരെ വഞ്ചിച്ചെന്നും അഴിമതി നിരോധന നിയമപ്രകാരം ഇന്ത്യയിൽ അന്വേഷണ ഏജൻസികൾ ഇയാളെ തേടി വരികയാണെന്നു ഇന്റർപോൾ രേഖകളിലുണ്ട്.
മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് വിദേശത്തുള്ള ഉതുപ്പ് വർഗീസിനെ രാജ്യത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഇയാൾ കുവൈറ്റിലുണ്ടെന്നും ഇടയ്ക്ക് ദുബായിൽ പോയി വരുന്നതായും അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിന്റെ മറവിൽ 300 കോടിയോളം രൂപ അനധികൃതമായി സമ്പാദിച്ച് ഹവാല ഇടപാടിലൂടെ വിദേശത്തെത്തിച്ചെന്നാണ് കേസ്.