- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടികിട്ടാപ്പുള്ളി ഉതുപ്പ് വർഗീസ് കമാൻഡറായി തുടരുന്നതിൽ യാക്കോബായ സഭയിൽ അതൃപ്തി; അയോഗ്യനാക്കി സഭയുടെ മുഖം രക്ഷിക്കണമെന്ന് ഒരു വിഭാഗം; നൽകിയ സാമ്പത്തിക സഹായം മറക്കാൻ ആവില്ലെന്ന് എതിർവിഭാഗം
കൊച്ചി: നഴ്‌സിങ്ങ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ഉതുപ്പ് വർഗീസ് ഇപ്പോഴും കമാൻഡർ പദവിയിൽ തുടരുന്നതിൽ യാക്കോബായ സഭയിൽ ഭിന്നത രൂക്ഷമായി. സഭയിലെ യുവജനവിഭാഗത്തിലെ പ്രബലപക്ഷം ഉതുപ്പിനെതിരായ രഹസ്യനീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന. കോടികളൂടെ ഹവാലാ ഇടപാടും തട്ടിപ്പും നടത്തിയതിന് സിബിഐ ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കി പിടികിട്ടാപ്പുള്ളിയ
കൊച്ചി: നഴ്‌സിങ്ങ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയായ ഉതുപ്പ് വർഗീസ് ഇപ്പോഴും കമാൻഡർ പദവിയിൽ തുടരുന്നതിൽ യാക്കോബായ സഭയിൽ ഭിന്നത രൂക്ഷമായി. സഭയിലെ യുവജനവിഭാഗത്തിലെ പ്രബലപക്ഷം ഉതുപ്പിനെതിരായ രഹസ്യനീക്കങ്ങൾ ആരംഭിച്ചതായാണ് സൂചന. കോടികളൂടെ ഹവാലാ ഇടപാടും തട്ടിപ്പും നടത്തിയതിന് സിബിഐ ലൂക്ക് ഔട്ട് നോട്ടീസ് ഇറക്കി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഉതുപ്പ് ഇപ്പോഴും യാക്കോബായ സഭയുടെ കമാൻഡറായി തന്നെ തുടരുകയാണ്.
സഭയ്്ക്കു നിസ്തുലമായ സംഭാവനകൾ നല്കുന്ന പ്രമുഖ വ്യക്തികൾക്കാണ് കമാൻഡർ പദവി നൽകി ആദരിക്കാറുള്ളത്. കേരളത്തിലെ യാക്കോബായ സഭയുടെ അധിപൻ ശ്രേഷ്ഠ ബാവയാണ് കമാൻഡർപദവി ശിപാർശ ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ശുപാർശക്കത്തിന്റെ അടിസ്ഥാനത്തിലാണ് പാത്രിയാർക്കീസ് ബാവാ പദവി അനുവദിക്കുന്നത്. വൈദിക പദവി എന്ന പോലെ തന്നെ ശ്രേഷ്ഠമായ കമാൻഡർ പദവിയിൽ തുടരുന്ന ആളുകളുടെ ധാർമ്മികതയും സഭ കാര്യമായി തന്നെ പരിശോധിക്കാറുണ്ട്.
എന്നാൽ ഇതുപോലൊരു പിടികിട്ടാപ്പുള്ളിയെ എന്തിന് സംരക്ഷിക്കണമെന്ന വാദമാണ് സഭയ്ക്കുള്ളിൽനിന്നു തന്നെ ഉയരുന്നത്. കമാൻഡർ പദവി ലഭിക്കാൻ എന്ന പോലെ തന്നെ പദവിയിൽനിന്നു അയോഗ്യനാക്കാനും യാക്കോബായ സഭയ്ക്കുള്ളിൽ നിയമമുണ്ട്. ശ്രേഷ്്ഠബാവ ഇവിടെനിന്ന് എഴുതുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാത്രിയാർക്കീസിന് കമാൻഡർ പദവിയിൽനിന്ന് ആരോപണ വിധേയനായ വ്യക്തിയെ അയോഗ്യനാക്കാം എന്നാണ് കീഴ്‌വഴക്കം.
എന്നാൽ വർഗീസ് ഉതുപ്പിനെതിരെ ആരോപണമുയർന്ന് മാസങ്ങൾ പിന്നിട്ടിട്ടും എന്താണ് അയാൾക്കെതിരായ പരാതിയെന്നോ അതിൽ എത്രമാത്രം ശരിയുണ്ടെന്നോ പരിശോധിക്കാൻ പോലും സഭ ഔദ്യോഗികമായി തയ്യാറായിട്ടില്ല. സഭയ്ക്കുള്ളിലെ ഒരു വിഭാഗം വൈദികരടക്കമുള്ള പ്രമുഖരാണ് ഉതുപ്പിനെ പദവി നഷ്ടമാകാതെ സംരക്ഷിച്ചു നിർത്തുന്നതെന്ന ആക്ഷേപമാണ് ഇതോടെ ശക്തമായിരിക്കുന്നത്. കമാൻഡർ പദവിയിൽ ഇരിക്കുന്നവർക്ക് ഒരുപാട് സൗകര്യങ്ങളും അധികാരങ്ങളും സഭയ്ക്കുള്ളിൽ ലഭിക്കും.
പാത്രിയാർക്കീസ് ബാവയുടെ കേരള സന്ദർശന സമയത്തടക്കം അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ പ്രധാനിയായി ഉതുപ്പ് രംഗത്തുണ്ടായിരുന്നു. വലിയ പണമിടപാടുകളാണ് ഇയാൾ സഭയ്ക്കായി നടത്തിയിട്ടുള്ളത്. ഇതിന്റെ എല്ലാം പ്രത്യുപകാരമെന്നോണമാണ് ഉതുപ്പിനെ ഇപ്പോഴും സഭ സംരക്ഷിച്ച് പിടിച്ചു നിർത്തുന്നതെന്നാണ് പറയപ്പെടുന്നത്. ഉതുപ്പിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ വൈദിക പദവിയിലെത്തിയവരും ഇയാളെ സഹായിക്കാനായി ഇപ്പോഴും രംഗത്തുണ്ടത്രെ.
എന്തായാലും ഉതുപ്പ് പിടികൊടുക്കാതിരിക്കുന്നത് കുറ്റവാളി ആയതിനാലാണെന്ന് തന്നെയാണെന്ന് ഉതുപ്പിന്റെ വിരോധികൾ ആരോപിക്കുന്നത്. ഇയാളെ ഇനിയും സംരക്ഷിച്ചു നിർത്തിയാൽ സഭയുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുമെന്ന് വാദിക്കുന്നവരാണ് വിശ്വാസികളിൽ ഭൂരിപക്ഷവും.