കൊച്ചി: കുവൈത്തിലേക്കുള്ള നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസായ 20,000 രൂപയ്ക്കു പകരം രേഖകളിൽ ക്രമക്കേടു നടത്തി 20 ലക്ഷം രൂപ വീതം ഈടാക്കിയ കേസിലെ പ്രതിയാണ് ഉതുപ്പ് വർഗീസ്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ. തട്ടിപ്പിലൂടെ 100 കോടിയോളം രൂപയാണ് ഉതുപ്പ് വിദേശത്തേക്ക് കടത്തിയത്. എന്നാൽ ഇതൊന്നും തിരികെ എത്തിക്കാൻ അന്വേഷണ സംഘത്തിന് കഴിയില്ല. ഈ സാഹചര്യത്തിൽ നഴ്‌സിങ് റിക്രൂട്‌മെന്റിൽ രേഖകൾ തിരുത്തി കോടികൾ തട്ടിയ കേസിലെ പ്രതി ഉതുപ്പ് വർഗീസിന്റെ രാജ്യത്തെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങി. കോട്ടയം ജില്ലയിൽ 1.92 കോടിരൂപ വിലമതിക്കുന്ന 9.3 ഏക്കർ സ്ഥലം കണ്ടുകെട്ടാനാണു നടപടി തുടങ്ങിയത്.

ഉദ്യോഗാർഥികളിൽ നിന്നു തട്ടിയെടുത്ത നൂറുകോടി രൂപ ഉതുപ്പ് വർഗീസ് അനധികൃതമായി വിദേശത്തേക്കു കടത്തിയെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. തുടർന്നാണു സ്വത്തു കണ്ടുകെട്ടാൻ നടപടി തുടങ്ങിയത്. കേസിൽ 136 ദിവസത്തെ ജയിൽശിക്ഷ അനുഭവിച്ച ഉതുപ്പിനു സംസ്ഥാനം വിട്ടുപോകാൻ പാടില്ലെന്ന ജാമ്യവ്യവസ്ഥയിലാണു പുറത്തിറങ്ങാനായത്. ഉതുപ്പ് വർഗ്ഗീസ് മാർച്ചിലാണ് അറസ്റ്റിലായത്. അബുദാബിയിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. കുവൈറ്റ് മന്ത്രാലയത്തിന്റെ ആശുപത്രികളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

നിയമപരമായി നഴ്സ്മാരിൽ നിന്ന് 19000 രൂപയാണ് വാങ്ങേണ്ടത് എന്നാൽ ഇയാൾ 19 ലക്ഷം രൂപയാണ് കൈപ്പറ്റിയിരുന്നത്. ഇതിലൂടെ 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയത്. ഇയാൾക്കെതിരെ എമിഗ്രേഷൻ വിഭാഗം ലുക്കൗട്ട് നോട്ടീസ് പതിപ്പിച്ചിരുന്നു. ഇതേ തുടർന്ന് കീഴടങ്ങാൻ സന്നദ്ധനായി ഉതുപ്പ് എത്തിയത്. പിടിയിലായ ഇയാളെ എമിഗ്രേഷൻ വിഭാഗം സിബിഐയ്ക്ക് കൈമാറി. ഉതുപ്പിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾ തട്ടിപ്പു നടത്തിയിരുന്ന ഏജൻസി നേരത്തേ കണ്ടു കെട്ടിയിരുന്നു.

പാവപ്പെട്ട നേഴ്‌സുമാരെ പിഴിഞ്ഞ് പ്രമുഖരുമായി അടുപ്പമുള്ള ഉതുപ്പ് വർഗീസ് ലക്ഷ്യമിട്ടത് 500 കോടി രൂപയുടെ വമ്പൻ തട്ടിപ്പായിരുന്നു കേന്ദ്ര ഏജൻസിയുടെ വലയിൽ വീഴുന്നതിന് മുമ്പ് നേടിയത് 100 കോടി രൂപയും. കുവൈറ്റിലേക്ക് നേഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാർ ഉതുപ്പിനുണ്ടായിരുന്നു. റിക്രൂട്ട് ചെയ്ത നേഴ്‌സുമാർക്ക് ജോലി കിട്ടുകയും ചെയ്തു. അതുകൊണ്ട് തന്നെ ഇതിനെ റിക്രൂട്ട്‌മെന്റ് തട്ടിപ്പായി കണക്കാക്കാൻ കഴിയില്ല.

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൂവൈറ്റിലെത്തിച്ച് പറ്റിച്ചിരുന്നുവെങ്കിൽ അതിനെ അങ്ങനെ വിളിക്കാം. അതുകൊണ്ട് തന്നെ പരാതിക്കാരും ഉണ്ടായില്ല. 20,000 രൂപ വാങ്ങേണ്ടിടത്ത് 20 ലക്ഷം തട്ടിയെടുത്ത സാമ്പത്തിക തിരുമറിയാണ് ഇയാൾ നടത്തിയത്. 1200 നേഴ്‌സുമാരെ കുവൈറ്റിലെത്തിക്കുമ്പോൾ 250 കോടി രൂപയാണ് പിരിച്ചെടുക്കാൻ ഉതുപ്പ് വർഗ്ഗീസ് ലക്ഷ്യമിട്ടത്. ഇതാണ് സിബിഐ അറസ്റ്റോടെ പൊളിച്ചത്

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് സിബിഐയാണ് ഉതുപ്പിനെ അറസ്റ്റ് ചെയ്തത്. രാജ്യാന്തര പൊലീസ് സംഘടനയായ ഇന്റർപോളിന്റെ സഹായത്തോടെ ഉതുപ്പിനെതിരെ സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ഈ മാസം 30 മുൻപ് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ യഥാർഥത്തിൽ ഇടാക്കേണ്ട 19,500 രൂപയ്ക്കു പകരം രേഖകളിൽ കൃത്രിമം കാണിച്ചു 19.50 ലക്ഷം രൂപ വാങ്ങിയെന്നാണു കേസ്. ഇതിൽ 95 കോടി രൂപ ഹവാലയായി അബുദാബിയിലേക്കു കടത്തിയ കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ സിബിഐ നിലപാട് കടുപ്പിച്ചു.

അബുദാബിയിലായിരുന്നു ഉതുപ്പിന്റെ ഒളി ജീവിതം. എന്നാൽ സിബിഐയും ഇന്റർപോളും അന്വേഷണം സജീവമാക്കിയപ്പോൾ വീടിന് പുറത്തു പോലും ഇറങ്ങാനാവാത്ത സ്ഥിതി വന്നു. ഇതോടെ വിദേശ രാജ്യത്തിരുന്നുള്ള റിക്രൂട്ട്മെന്റും നടക്കാതെയായി. അങ്ങനെയാണ് ഉതുപ്പ് കേരളത്തിലേക്ക് മടങ്ങിയത്. കുവൈറ്റിലേക്ക് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുമ്പോൾ 19.500 രൂപ സർവീസ് ചാർജ് എടുക്കേണ്ടിടത്ത് 19.5 ലക്ഷം ഈടാക്കുക വഴിയാണ് ഇത്ര വലിയ തുക നേടാൻ ഉതുപ്പും സംഘവും പദ്ധതി ഇട്ടത്.

ഇതിനോടകം 500 പേരെ കുവൈറ്റിന് അയച്ചത് വഴി ഉതുപ്പും സംഘവും 100 കോടി രൂപയെങ്കിലും നേടി കഴിഞ്ഞിരുന്നെന്നാണ് ഏകദേശ നിഗമനം. ഈ പണം ഒന്നും കണക്കിൽ കാണിക്കാത്തതിനാൽ നികുതി അടയ്ക്കുന്നത് തുച്ഛം മാത്രം. എന്തായാലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലൂടെ ഉതുപ്പും സംഘവും പുലിവാല് പിടിച്ചു. കേന്ദ്രത്തിൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമായിരുന്നു ഇതെല്ലാം. പിന്നെ ആർക്കും രക്ഷിക്കാനായില്ല.

കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് അൽ സറാഫയ്ക്ക് ലഭിച്ചിരുന്നത്. 1200 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള കരാറാണ് ലഭിച്ചിരുന്നത്. ഒരു ഉദ്യോഗാർഥിയിൽ നിന്നും 19,500 രൂപ വീതം സർവീസ് ചാർജ് ഇനത്തിൽ റിക്രൂട്ട്‌മെന്റിനായി ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അൽ സറാഫ ഒരാളിൽനിന്ന് 19,50,000 രൂപയാണ് ഈടാക്കിയത്. ദശാംശം മായ്ച്ചുകളഞ്ഞശേഷമാണ് ഭീമമായ ഈ തട്ടിപ്പ് നടത്തിയത്.

ഇതിനകം ഈ രീതിയിൽ 500ഓളം പേരെ ഉതുപ്പ് കുവൈത്തിലെത്തിച്ചിട്ടുണ്ട്. കുവൈത്തുമായി സർവ്വീസ് ചാർജ്ജിൽ ഉതുപ്പിന് കരാറില്ല. 19500 രൂപയേ വാങ്ങാവൂ എന്നത് ഇന്ത്യയിലെ നിയമമാണ്. ഇതിനെയാണ് ഉതുപ്പ് തന്ത്രപരമായി മറികടന്നത്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് കോടികളുടെ തട്ടിപ്പ് കണ്ടെത്തിയത്.