- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഴവൂരിനെ കൊന്നത് സുൾഫിക്കർ മയൂരിയുടെ കൊലവിളി തന്നെ! എൻസിപി ജനറൽ സെക്രട്ടറിക്കെതിരെ വധഭീഷണിയടക്കമുള്ള കുറ്റങ്ങൾ ചുമത്തണമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്; ഫോൺവിളി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചവർക്കെതിരേയും കേസെടുക്കും; ഫോണിലെ ശബ്ദം മന്ത്രി തോമസ് ചാണ്ടിയുടെ വിശ്വസ്തന്റേത് തന്നെന്ന് ഫോറൻസിക് പരിശോധനാ ഫലം; ഗതാഗത മന്ത്രിയെ കൂടുതൽ ദുർബലനാക്കാൻ ഉറച്ച് പൊലീസ്
തിരുവനന്തപുരം: എൻ.സി.പി. മുൻ അധ്യക്ഷൻ ഉഴവൂർ വിജയന്റെ അകാലമരണത്തിനുകാരണം പാർട്ടി ജനറൽ സെക്രട്ടറി സുൾഫിക്കർ മയൂരി ഫോണിലൂടെ നടത്തിയ വധഭീഷണിയാണെന്നു ക്രൈംബ്രാഞ്ച് പ്രത്യേകസംഘം. സംഭവത്തിൽ കേസെടുക്കും. ഭീഷണിക്ക് പിന്നിൽ മന്ത്രി തോമസ് ചാണ്ടിക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിർണ്ണായകമാകും. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ ആരോപണത്തിൽ പ്രതിസന്ധിയിലുള്ള എൻസിപിയെ കൂടുതൽ ആഴത്തിലെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാകും അന്വേഷണം. മയൂരിക്കെതിരേ വധഭീഷണിയടക്കമുള്ള കുറ്റങ്ങൾ ചുമത്തി പ്രഥമവിവര റിപ്പോർട്ട് തയാറാക്കണമെന്നു ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മന്ത്രി തോമസ് ചാണ്ടിയുടെ ഏറ്റവും അടുത്ത അനുയായി അറിയപ്പെടുന്ന സുൾഫിക്കറിനെതിരേയുള്ള അന്വേഷണറിപ്പോർട്ട് ഇടതുരാഷ്ട്രീയത്തിൽ ചലനം സൃഷ്ടിക്കും. സുൾഫിക്കർ മയൂരിയുടെ വിവാദ ഫോൺവിളി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരേയും കേസെടുക്കും. അന്വേഷണ റിപ
തിരുവനന്തപുരം: എൻ.സി.പി. മുൻ അധ്യക്ഷൻ ഉഴവൂർ വിജയന്റെ അകാലമരണത്തിനുകാരണം പാർട്ടി ജനറൽ സെക്രട്ടറി സുൾഫിക്കർ മയൂരി ഫോണിലൂടെ നടത്തിയ വധഭീഷണിയാണെന്നു ക്രൈംബ്രാഞ്ച് പ്രത്യേകസംഘം. സംഭവത്തിൽ കേസെടുക്കും. ഭീഷണിക്ക് പിന്നിൽ മന്ത്രി തോമസ് ചാണ്ടിക്കും പങ്കുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നിർണ്ണായകമാകും. തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ ആരോപണത്തിൽ പ്രതിസന്ധിയിലുള്ള എൻസിപിയെ കൂടുതൽ ആഴത്തിലെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാകും അന്വേഷണം.
മയൂരിക്കെതിരേ വധഭീഷണിയടക്കമുള്ള കുറ്റങ്ങൾ ചുമത്തി പ്രഥമവിവര റിപ്പോർട്ട് തയാറാക്കണമെന്നു ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. മന്ത്രി തോമസ് ചാണ്ടിയുടെ ഏറ്റവും അടുത്ത അനുയായി അറിയപ്പെടുന്ന സുൾഫിക്കറിനെതിരേയുള്ള അന്വേഷണറിപ്പോർട്ട് ഇടതുരാഷ്ട്രീയത്തിൽ ചലനം സൃഷ്ടിക്കും. സുൾഫിക്കർ മയൂരിയുടെ വിവാദ ഫോൺവിളി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരേയും കേസെടുക്കും. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പി: എ.ഹേമചന്ദ്രൻ പരിശോധിച്ചുവരികയാണ്. ഈ റിപ്പോർട്ട് മറ്റെന്നാൾ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയ്ക്ക് കൈമാറിയേക്കുമെന്ന് മംഗളമാണ് റിപ്പോർട്ട് ചെയ്തത്
അഗ്രോ ഇൻഡസ്ട്രീസ് ചെയർമാനായ സുൾഫിക്കർ മയൂരി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ്. ഇന്ത്യൻ പൊലീസ് ആക്ട് 120 (0) (ഒരു വർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പാണിത്), ഇന്ത്യൻ ശിക്ഷാനിയമം 506, (വധഭീഷണി, പരമാവധി രണ്ടുവർഷംവരെ), ഐ.ടി. ആക്ട് 67 എന്നീ കുറ്റങ്ങൾ ചുമത്തി മയൂരിക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യും. ഉഴവൂർ വിജയനെ ഫോണിൽവിളിച്ച് കുടുംബാംഗങ്ങളെ അധിക്ഷേപിക്കുന്നതരത്തിൽ സുൾഫിക്കർ മയൂരി സംസാരിച്ചതായി റിപ്പോർട്ടിൽ സൂചനയുണ്ട്. ഫോണിലെ ശബ്ദം സുൾഫിക്കറിന്റേതാണെന്നു ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ തെളിയുകയായിരുന്നുവെന്നും മംഗളത്തിൽ ചീഫ് റിപ്പോർട്ടർ എസ് നാരായണൻ റിപ്പോർട്ട് ചെയ്തിരുന്നു.
സുൾഫിക്കർ ഉഴവൂരിനെതിരേ ഫോണിൽ കൊലവിളി നടത്തിയെന്ന് നേരത്തെന്നെ ആരോപണം ഉയർന്നിരുന്നു. തൊട്ടുപിന്നാലെ ഈ ഫോൺ സംഭഷണം പുറത്തുവരുകയും ചെയ്തു. ഉഴവൂരിനെ വിളിക്കുന്നതിനു തൊട്ടുമുമ്പ് സുൾഫിക്കർ മറ്റു ചില നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. കൊലവിളി ഈ ഗൂഢാലോചനയെത്തുടർന്നാണോ എന്നും അന്വേഷിക്കുന്നുണ്ട്. ഭീഷണിക്കുശേഷം വല്ലാതെ അസ്വസ്ഥനായിരുന്നു ഉഴവൂരിന്റെ മരണകാരണം മാനസിക പ്രശ്നങ്ങളായിരുന്നുവെന്ന് ബന്ധക്കളും പാർട്ടി പ്രവർത്തകരും ആരോപിച്ചിരുന്നു. പാർട്ടിക്കുള്ളിൽ ഉഴവൂരിന്റെ ശത്രക്കളുണ്ടാക്കിയ പ്രശ്നങ്ങളാണ് ഭീഷണിയിലേക്ക് നയിച്ചത്. എന്നാൽ ഫോൺ സംഭാഷണത്തിൽ തന്റെ ശബ്ദമല്ലെന്നായിരുന്നു സുൾഫിക്കർ അവകാശപ്പെട്ടത്. ഇടതുമുന്നണിയുടെ താരനേതാവായ ഉഴവൂരിന്റെ മരണത്തിനുകാരണം പാർട്ടിക്കുള്ളിലെ ഭിന്നതയായിരുന്നുവെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നൽകുന്നത്.
ഉഴവൂരിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പി.ടി. തോമസ്, പി.സി. ജോർജ്, എൻ.സി.പി. കോട്ടയം ജില്ലാ കമ്മിറ്റിയംഗം റാണി ജോർജ്, പൊതുപ്രവർത്തകൻ പായ്ച്ചിറ നവാസ് എന്നിവർ സർക്കാരിന് കത്ത് നൽകിയിരുന്നു. കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ കണ്ട് ഇതേ ആവശ്യം ഉന്നയിച്ച സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു ഉത്തരവിട്ടത്.