കോട്ടയം: മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ശേഷമാണ് വി ഡി രാജപ്പൻ എന്ന അതുല്യ കലാകാരൻ മലയാളികളെ വിട്ടു പിരിഞ്ഞിരിക്കുന്നത്. കേരളത്തിലെ ഉത്സവപറമ്പ് മുതൽ അമേരിക്കയിലെ മലയാളികളുടെ സർഗ്ഗവേദിയിൽ വരെ പൊട്ടിച്ചിരി വിടർത്തിയ വ്യക്തിത്വമാണ് രാജപ്പന്റേത്. കണ്ണീരും ദാരിദ്ര്യവും നിറഞ്ഞ ജീവിതത്തിൽ നിന്നാണ് അദ്ദേഹം പൊട്ടിച്ചിരി വിതറിയ കലാകാരനായി വളർന്നത്.

കോട്ടയം നഗരത്തിനടുക്ക് ബാർബർമാരുടെ കുടുംബത്തിലായിരുന്നു രാജപ്പൻ. അച്ഛന് നേരത്തെ മരിച്ചു. അമ്മ വേറൊരാളെ വിവാഹം ചെയ്തു പോയതോടെ കുഞ്ഞു രാജപ്പന് ദുരിതങ്ങുടെ ജീവിതമായിരുന്നു. തുടർന്ന വല്യച്ചന്റെ ഒപ്പമായിരുന്നു രാജപ്പൻ ജീവിച്ചത്. താനില്ലാത്തപ്പോള് കടയുടെ കാര്യം നോക്കാന് ഒരാളുണ്ടല്ലോ എന്നതായിരുന്നു ബാർബറായ വല്ല്യച്ചന്റെ ആശ്വാസം.

വല്ല്യച്ചനെ പോലെ കത്രിക കയ്യിലെടുത്ത രാജപ്പനും ഒരുകാര്യത്തില് തങ്ങളുടെ പാരമ്പര്യം കൈവിട്ടില്ല, പാട്ടിന്റെ കാര്യത്തിൽ്. പക്ഷെ, രാജപ്പന് യുഗത്തില് ആ മുടിവെട്ടുകടയിൽ് നിന്ന് റിക്കാർഡുകളല്ല പാടിയത്, കേട്ടതു മുഴുവന് രാജപ്പന് പാടിയതായിരുന്നു. രാജപ്പന്റെ പാട്ടുകൾ പെട്ടെന്ന് തന്നെ ക്ലിക്കായി. അതുവരെ കേട്ടിരുന്ന കച്ചേരിയോ ഭക്തിഗാനമോ അല്ലായിരുന്നു, പാരഡിയായിരുന്നു രാജപ്പന് പാടിയത്.

പതുക്കെ രാജപ്പന്റെ പുകള് കടയ്ക്കുള്ളില് നിന്ന് പുറത്തേക്ക് കേട്ടുതുടങ്ങി. ഒരു ദിവസം രാജപ്പനെ കൈയോടെ പൊക്കാൻ് ഒരാൾ വന്നു. മിസ്സിസ് കെ എം മാത്യു. മറ്റുള്ളോരെ ചിരിപ്പിക്കുമെന്നാണ് പറഞ്ഞുകേട്ടത്, എന്നാല് വന്ന് ഞങ്ങളുടെ ഒരുപരിപാടിക്ക് എന്തെങ്കിലുമൊക്കെ കാണിക്ക്, ആൾക്കാരെ ചിരിപ്പിക്ക്, സ്‌നേഹനിധിയായ ആ അമ്മച്ചിയുടെ ആവശ്യം സ്വീകരിച്ച രാജപ്പന് അങ്ങനെ ആദ്യമായി വലിയൊരു സദസിനു മുന്നില് ഒരു പരിപാടി അവതരിപ്പിക്കാന് കഴിഞ്ഞു. മിസ്സിസ് കെ എം മാത്യുവിന്റെ നിഗമനം തെറ്റിയിരുന്നില്ല, രാജപ്പന്റെ നമ്പറുകള് കേട്ട് സദസ് ചിരിച്ചു, നന്നായി ചിരിച്ചു...വി ഡി രാജപ്പന് യുഗത്തിന്റെ ഒരു തുടക്കമെന്ന് പറയുന്നത് അതായിരുന്നു.

രാജപ്പൻ പരിപാടിക്ക് പോയിത്തുടങ്ങിയതേടെ ബാർബർ ഷോപ്പിനു മുന്നില് മിക്കദിവസവും' ഇന്നു കടമുടക്കം' എന്ന ബോര്ഡ് തൂങ്ങാൻ തുടങ്ങി. ഇതിനിടെ വല്യച്ചനും മരിച്ചു. തന്റെ വഴി പാരഡിഗാനമാണെന്ന് വ്യക്തമായതോടെ രാജപ്പൻ കടയ്ക് താഴുമിട്ട് സജീവമായ കാഥികനായി. കഥാപ്രസംഗം എന്ന കല ഏറ്റവും ജനകീയമായി നിന്നകാലം. സാംബശിവനും കെടാമംഗലവും കൊല്ലം ബാബുവുമൊക്കെ കഥ പറച്ചിലിലൂടെ സാര്വലോക മലയാളിയെയും തങ്ങളുടെ കേള്വിക്കാരാക്കിയ കാലം. അവർക്കിടയിലേക്കാണ് രാജപ്പനും കയറി വരുന്നത്. മഹാരഥന്മാർ വാണിരുന്ന കഥാപ്രസംഗവേദിയിൽ പക്ഷെ, രാജപ്പനും ഒരു സിംഹാസനം സ്വന്തമാക്കി. വി ഡി രാജപ്പന് എന്നുകേട്ടാലെ ജനം ചിരിക്കാൻ തുടങ്ങി.

മറ്റുള്ളവരെ പോലെ മനുഷ്യരുടെ കഥയായിരുന്നില്ല രാജപ്പൻ പറഞ്ഞത്. രാജപ്പന് പറഞ്ഞത് കോഴിയെ കുറിച്ചും പാമ്പിനെ കുറിച്ചും എരുമയെക്കുറിച്ചുമെല്ലാമായിരുന്നു. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു:

വലിയ വലിയ കഥകള് പറയാനും മഹാന്മാരായ മനുഷ്യരെ കുറിച്ചു കഥപറയാനും അക്കാലത്ത് സാംബശിവനെപോലുള്ള പ്രതിഭകളുണ്ടായിരുന്നു. എനിക്കങ്ങനെയൊന്നും പറയാന് കഴിയില്ല, അറിയില്ല എന്നതാണ് ശരി. ഞാനപ്പോള് മൃഗങ്ങളെ കുറിച്ചു പറഞ്ഞു. ആദ്യമൊരു പേടിയുണ്ടായിരുന്നു, ഏക്കൂമോ തമ്പുരാനെ...? പക്ഷെ ഏറ്റൂ, ജനം ചിരിച്ചു, പൊട്ടിച്ചിരിച്ചു, കൂടെ പാരഡി പാട്ടുകളുമായപ്പോള് സംഗതി ഹിറ്റ്. അഹങ്കാരം പറയുകയല്ല, അക്കാലത്ത് സാക്ഷാല് സാംബശിവനെക്കാൾ ബുക്കിങ് ഉണ്ടായിട്ടുണ്ട് വി ഡി രാജപ്പന്.

രാജപ്പന്റെ കോമഡികളെ സാംബശിവന് പോലും ഇഷ്ടപ്പെട്ടിരുന്നു. അങ്ങനെ രാജപ്പന് കഥ പറഞ്ഞു പറഞ്ഞ് കേരളവും കടന്ന് ഇന്ത്യയും കടന്ന് അമേരിക്കയിലും ഗള്ഫിലും യൂറോപ്പിലുമൊക്കെ എത്തി. മലയാളി എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ രാജപ്പനുമെത്തി. ചികയുന്ന സുന്ദരിയും പോത്തുപുത്രിയും മാക് മാകും അക്കിടി പാക്കരനുമൊക്കെ രാജപ്പനെ ഒരു ഹാസ്യചക്രവര്ത്തിയാക്കി..പിന്നെ ഒരു ദിവസം രാജപ്പന് സിനിമാനടനുമായി.

ആരും കാണാത്ത സിനിമയിലാണ് ആദ്യം അഭിനയിച്ചിതങ്കെിലും (ആദ്യ ചിത്രമായ കാട്ടുപോത്ത് റിലീസ് ചെയ്തില്ല, പക്ഷെ ആ സിനിമയിലെ പാട്ട് നിങ്ങള് മറക്കില്ല പൂവല്ല പൂന്തളിരല്ല, മാനത്തെ മഴവില്ലല്ല....) ശകുനപ്പിഴയൊന്നും സിനിമയിൽ ഉണ്ടായില്ല. പ്രേക്ഷകരെക്കാള് രാജപ്പന്റെ തമാശകള് ഇഷ്ടപ്പെട്ടവർ സിനിമാലോകത്ത് തന്നെ ഉണ്ടായിരുന്നു, രാജപ്പന്റെ താരാരാധകരില് പ്രധാനി പ്രേംനസീർ ആയിരുന്നു. രാജപ്പന് സെറ്റിലുണ്ടെങ്കിൽ എത്ര തിരക്കുണ്ടെങ്കിലും നസീർ് രാജപ്പനെകൊണ്ട് കഥ പറയിച്ചും പാട്ടുപാടിച്ചും അവിടിരിക്കും. നസീറിനെ പോലെ മറ്റുള്ളവർക്കും രാജപ്പനെ ഒത്തിരിയിഷ്ടായിരുന്നു.

ഇതിനിടെ രാജപ്പൻ വിവാഹം കഴിച്ചു. സുലോചനയെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്. സിനിമയും കഥാപ്രസംഗവുമൊക്കെയായി ജീവിതമങ്ങനെ മുന്നോട്ടുപോയി...കോട്ടയം പേരൂരില് 25 സെന്റ് സ്ഥലവും അതില് കുറ്റമില്ലാത്തൊരു വീടുമൊക്കെ ഉണ്ടാക്കി. രണ്ടുമക്കളുമുണ്ടായി, രാജേഷും രാജീവും. കലാകാരന്മാരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സുഹൃത്തുക്കളും വില്ലന്മാരും എന്നും മദ്യവും പുകവലിയുമാണ്. രാജപ്പനും ഇവര് രണ്ടുപേരുമായി ഗാഢമായ സൗഹൃദത്തിലായിരുന്നു. ഇതാണ് അദ്ദേഹത്തെ പിൽക്കാലത്ത് രോഗത്തിലേക്ക് നയിച്ചതും.

അവസാന കാലത്ത് സാമ്പത്തിക ബദ്ധിമുട്ടിലേക്കും അദ്ദേഹം വഴുതി വീണിരുന്നു. പ്രമേഹവും രക്തസമ്മർദ്ദവുമൊക്കെയായി അദ്ദേഹത്തിന്. ഗൾഫിൽ നഴ്‌സായി ജോലി നോക്കുകയാണ് ഇളയ മകൻ രാജീവ്. എം ജി യൂണിവേഴ്‌സിറ്റിയിലെ ഉദ്യോഗസ്ഥനായി ജോലി നോക്കുകയാണ മൂത്തമകന് രാജേഷ്. എംജി സർവകലാശാല ഉദ്യോഗസ്ഥനായ മൂത്ത മകന്റെ കോട്ടയത്തെ വീട്ടിലാണ് രാജപ്പൻ കഴിഞ്ഞിരുന്നത്. പ്രമേഹവും വാർധക്യസഹജമായ അസുഖങ്ങളും രാജപ്പനെ അലട്ടിയിരുന്നു. രോഗാവസ്ഥയിലുള്ള ചിത്രം മാദ്ധ്യമങ്ങളിൽ വരുന്നത് താൽപ്പര്യമില്ലാത്തതിനാൽ മാദ്ധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു അദ്ദേഹം.

  • നാളെ ദുഃഖ വെള്ളി(25.03.2016) പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ മറുനാടൻ മലയാളി അപ്‌ഡേഷൻ ഉണ്ടായിരിക്കുന്നതല്ല: എഡിറ്റർ