- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഎസിനെ മോശക്കാരനാക്കാൻ ആർക്കാണ് ഇത്ര നിർബന്ധം? പ്രതിപക്ഷ നേതാവ് വീട് മോടി പിടിപ്പിക്കാൻ 82 ലക്ഷം രൂപ മുടക്കിയെന്നത് മനപ്പൂർവമെന്ന് സൂചന; പൈതൃക ഭവനം പുതുക്കി പണിത ബിൽ തകരഷെഡ്ഡിൽ താമസിച്ച വിഎസിന്റെ പുറത്ത് വച്ചതിന്റെ പിന്നിൽ കളിച്ചതാര്?
തിരുവനന്തപുരം: ഇടതിലും വലതിലും വി എസ് അച്യുതാനന്ദന് ശത്രുക്കൾ ഇഷ്ടം പോലെയുണ്ട്. ഇക്കാര്യം എല്ലാവർക്കും അറിവുള്ളതാണ്. അദ്ദേഹത്തിന് കിട്ടുന്ന ജനപിന്തുണയും വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാട്ട മനോഭാവവുമാണ് രാഷ്ട്രീയ എതിരാളികൾക്ക് പലപ്പോഴും തലവേദനയാകുന്നത്. മുൻ സർക്കാറിന്റെ കാലത്ത് നിയമസഭയിൽ തന്നെ വെളിപ്പെടുത്തിയ കാര്യങ്ങൾ വീണ്ടും നിയമസഭയിൽ ഉയർത്തിക്കൊണ്ടുവന്ന് വിഎസിന് മോശക്കാരനാക്കാനുള്ള ശ്രമങ്ങളാണ് ഏതാനും ദിവസങ്ങളിലായി നടക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കന്റോൺമെന്റ് ഹൗസ് മോടി പിടിപ്പിച്ചതുമായി ബന്ധപ്പെട്ട ചെലവിന്റെ വിവരങ്ങൾ പുറത്തുവിട്ടും ഉമ്മൻ ചാണ്ടിയുടെ കാലത്തെ ചെലവുമായി താരതമ്യം ചെയ്തും വന്ന വാർത്തകൾക്ക് പിന്നിൽ ചില ആസൂത്രണങ്ങൾ ഉണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്. യുഡിഎഫ് മന്ത്രിമാർ കോടികളാണ് വീട് മോടിപിടിപ്പിക്കാൻ പണം മുടക്കിയതെങ്കിലും അതേക്കുറിച്ച് വാർത്ത വരാതെ കന്റോൺമെന്റ് ഹൗസ് വാസ യോഗ്യമാക്കുന്നതിന് ചെലവായതിന്റെ തുക മാത്രം പുറത്തുവിട്ടത് വിഎസിന്റെ ക്ലീൻ ഇമേജിനെ ലക്ഷ്യമിട്ട
തിരുവനന്തപുരം: ഇടതിലും വലതിലും വി എസ് അച്യുതാനന്ദന് ശത്രുക്കൾ ഇഷ്ടം പോലെയുണ്ട്. ഇക്കാര്യം എല്ലാവർക്കും അറിവുള്ളതാണ്. അദ്ദേഹത്തിന് കിട്ടുന്ന ജനപിന്തുണയും വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാട്ട മനോഭാവവുമാണ് രാഷ്ട്രീയ എതിരാളികൾക്ക് പലപ്പോഴും തലവേദനയാകുന്നത്. മുൻ സർക്കാറിന്റെ കാലത്ത് നിയമസഭയിൽ തന്നെ വെളിപ്പെടുത്തിയ കാര്യങ്ങൾ വീണ്ടും നിയമസഭയിൽ ഉയർത്തിക്കൊണ്ടുവന്ന് വിഎസിന് മോശക്കാരനാക്കാനുള്ള ശ്രമങ്ങളാണ് ഏതാനും ദിവസങ്ങളിലായി നടക്കുന്നത്. വി എസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കന്റോൺമെന്റ് ഹൗസ് മോടി പിടിപ്പിച്ചതുമായി ബന്ധപ്പെട്ട ചെലവിന്റെ വിവരങ്ങൾ പുറത്തുവിട്ടും ഉമ്മൻ ചാണ്ടിയുടെ കാലത്തെ ചെലവുമായി താരതമ്യം ചെയ്തും വന്ന വാർത്തകൾക്ക് പിന്നിൽ ചില ആസൂത്രണങ്ങൾ ഉണ്ടെന്ന് തന്നെയാണ് വ്യക്തമാകുന്നത്.
യുഡിഎഫ് മന്ത്രിമാർ കോടികളാണ് വീട് മോടിപിടിപ്പിക്കാൻ പണം മുടക്കിയതെങ്കിലും അതേക്കുറിച്ച് വാർത്ത വരാതെ കന്റോൺമെന്റ് ഹൗസ് വാസ യോഗ്യമാക്കുന്നതിന് ചെലവായതിന്റെ തുക മാത്രം പുറത്തുവിട്ടത് വിഎസിന്റെ ക്ലീൻ ഇമേജിനെ ലക്ഷ്യമിട്ട് തന്നെയായിരുന്നു. 82.29 ലക്ഷം രൂപയായിരുന്നു കന്റോൺമെന്റ് ഹൗസ് പുതുക്കിപ്പണിയാൻ ചെലവാക്കിയത്. എന്നാൽ, ഇത് പൈതൃക ഭവനമായി സംരക്ഷിക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു.
കന്റോൺമെന്റ് ഹൗസ് വാസയോഗ്യമാക്കുന്നതിന് പണം ചെലവിട്ടത് അത് സംരക്ഷിക്കണമെന്ന നിർബ്ബന്ധം കൊണ്ടാണെന്ന് വി എസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്തു.. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ ഈ കെട്ടിടം പൈതൃക സ്മാരകമാണെന്നും കേരളത്തിലെയും തിരുവിതാംകൂറിലെയും പല ചരിത്ര സംഭവങ്ങൾക്കും സാക്ഷിയായ ഈ സ്ഥാപനം സംരക്ഷിക്കണം എന്നതിനാലാണ് അറ്റകുറ്റ പണി നടത്തിയതെന്നും പറഞ്ഞു.
തകര മേൽക്കൂരയുള്ള ഇതിന് സമീപത്തെ ഔട്ട്ഹൗസിലാണ് താനും കുടുംബവും താമസിച്ചിരുന്നതെന്നും പത്ര സമ്മേളനങ്ങൾക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും മാത്രമാണ് താൻ ഈ പൈതൃക സ്ഥാപനം ഉപയോഗിച്ചിട്ടുള്ളതെന്നും പറഞ്ഞു. തന്റെ പേഴ്സണൽ സ്റ്റാഫും ജോലിക്കാരും ഓഫീസുമെല്ലാം ഇതിനോട് അനുബന്ധിച്ച് കിടക്കുന്ന കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. ഇക്കാര്യമെല്ലാം ഏതൊരാൾക്കും ഇവിടെ പരിശോധിച്ചാൽ ബോദ്ധ്യപ്പെടുന്നതാണ്.
വാസയോഗ്യമല്ലാതിരുന്നതിനാൽ ഉമ്മൻ ചാണ്ടി ഇത് ഉപയോഗിച്ചിരുന്നില്ല. എന്നാൽ പേഴ്സണൽ സ്റ്റാഫുകൾ ലോഡ്ജ് പോലെ ഇത് ഉപയോഗിക്കുകയായിരുന്നു. കാന്റീൻ വരെ ഇവിടെ നടത്തിയിരുന്നു. കാത്തുസൂക്ഷിക്കണം എന്ന നിർബ്ബന്ധം കൊണ്ട് അന്നത്തെ സർക്കാരാണ് ആവശ്യമായ തുക ചെലവാക്കി അറ്റകുറ്റപ്പണികൾ നടത്തിയത്്. ക്ളിഫ്ഹൗസിൽ താമസിക്കാൻ ഉമ്മൻ ചാണ്ടിക്ക് ചെലവഴിക്കേണ്ടി വന്നത് 5.67 ലക്ഷം രൂപയാണ് എന്നത് താൻ ക്ളിഫ്ഹൗസ് നന്നായി പരിപാലിച്ചതിനാലാണെന്നും വി എസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി ക്ലിഫ് ഹൗസിൽ ചെലവിട്ടത് 5.67 ലക്ഷം രൂപയാണെണെന്ന താരതമ്യം വന്നതിന് പിന്നിൽ വിഎസിനെ മോശക്കാരനാക്കുകയാണെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് വി എസ് തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കന്റോൺമെന്റ് നന്നാക്കാൻ ചെലവിട്ട തുകയുടെ കാര്യം രേഖാമൂലം വെളിപ്പെടുത്തിയത്. ഔദ്യോഗിക വസതിയിൽ സാധന സാമഗ്രികൾ വാങ്ങാൻ 13.60 ലക്ഷം രൂപ ചെലവഴിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഐ.സി.ബാലകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായാണ് ചെലവു വെളിപ്പെടുത്തിയത്. വിഎസിന്റെ കാലത്ത് സിവിൽ ജോലികൾക്ക് 61.47 ലക്ഷം രൂപയും വൈദ്യുതി ജോലികൾക്ക് 17.79 ലക്ഷം രൂപയും ചെലവാക്കി. ഫർണിച്ചർ റിപ്പയറിങ്ങിനും പോളിഷിങ്ങിനും 1,62,736 രൂപയും കർട്ടൻ സെറ്റിങ് ഇനത്തിൽ 1,39,806 രൂപയും ചെലവായി. ടെലിഫോൺ ചാർജ് ഇനത്തിൽ 8.14 ലക്ഷം രൂപയും ഓഫിസിലെ ടെലിഫോണിനു മാത്രം 4.92 ലക്ഷം രൂപയും ചെലവഴിച്ചു. അതിഥി സൽക്കാരത്തിനായി 1.84 ലക്ഷം രൂപയും യാത്രാബത്ത ഇനത്തിൽ ഏഴു ലക്ഷം രൂപയും ചെലവായി.
അതേസമയം വിഎസിന്റെ വിശദീകരണം വന്നതോടെ ആരാണ് അദ്ദേഹത്തെ തകരഷെഡ്ഡിൽ താമസിപ്പിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. പൈതൃകവൽക്കരണത്തിന് ചെലവിട്ട തുക വിഎസിന്റെ തലയിൽ കെട്ടിവെക്കുകയാണ് ഉണ്ടായതെന്നും ഇതോടെ വ്യക്തമായി.