- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലുവെട്ടുന്ന മഴു കൊണ്ട് ഒരാൾ വെട്ടിവീഴ്ത്തി; സമീപം കണ്ടത് വിജയനെ; വെട്ടിക്കീറിയ ശരീരം ജോണി എന്നയാളുടെ ഓട്ടോയിലേക്ക് കയറ്റി; ആയുധമേന്തി വന്ന സംഘത്തിൽ പിണറായിക്ക് ഒപ്പമുണ്ടായിരുന്നത് പ്രായപൂർത്തിയാകാത്ത കോടിയേരിയും! ദൃക്സാക്ഷികളുടെ വൈകിയുള്ള മൊഴിയുടെ പശ്ചാത്തലം തേടി പൊലീസിന്റെ യാത്ര; വാടിക്കൽ രാമകൃഷ്ണന്റെ കൊല മുഖ്യമന്ത്രിയെ കുടുക്കാനുള്ള തന്ത്രമോ?
തലശേരി: കേരളത്തിന്റെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കൽ രാമകൃഷ്ണന്റെ മരണം വീണ്ടും ചർച്ചയാവുന്നു. ജനസംഘ പ്രവർത്തകനായ വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ട് 48 വർഷങ്ങൾക്കിപ്പുറം വന്ന സാക്ഷി മൊഴികളാണ് പൊലീസിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പുതുതായുണ്ടായ ദൃക്‌സാക്ഷി മൊഴികളുടെ പശ്ചാത്തലം പൊലീസ് പരിശോദിക്കുന്നത്. മൊഴിക്കു പിന്നിൽ ബാഹ്യസമ്മർദങ്ങളുണ്ടോ ആരുടയെങ്കിലും നിർബന്ധപ്രകാരം ആണോ മൊഴി തുടങ്ങിയവയാണ് പരിശോദിക്കുന്നത്. രാമകൃഷ്ണൻ വെട്ടേറ്റുവീഴുമ്പോൾ പിണറായി അവിടെയുണ്ടായിരുന്നു എന്നു വെളിപ്പെടുത്തിയ ബാലകൃഷ്ണൻ, രാമകൃഷ്ണന്റെ സഹപ്രവർത്തകനായിരുന്ന രാമചന്ദ്രൻ എന്നിവരെ പൊലീസ് വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു. ജീവൻ ഭയന്നാണ് ഇതുവരെ പരസ്യപ്രതികരണത്തിനു തയാറാകാതിരുന്നതെന്നാണ് ഇരുവരും പൊലീസിനോടു പറഞ്ഞത്. തലശേരിയിലെത്തിയും രഹസ്യാന്വേഷണ വിഭാഗം കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.1969 ഏപ്രിൽ 28-നു കണ്ണൂരിൽ ആണ് വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെടുന്നത് എം വി രാഘവൻ സി.പി.എം. കണ്ണൂർ ജില്ലാ സെക്
തലശേരി: കേരളത്തിന്റെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കൽ രാമകൃഷ്ണന്റെ മരണം വീണ്ടും ചർച്ചയാവുന്നു. ജനസംഘ പ്രവർത്തകനായ വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ട് 48 വർഷങ്ങൾക്കിപ്പുറം വന്ന സാക്ഷി മൊഴികളാണ് പൊലീസിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരേ പുതുതായുണ്ടായ ദൃക്‌സാക്ഷി മൊഴികളുടെ പശ്ചാത്തലം പൊലീസ് പരിശോദിക്കുന്നത്. മൊഴിക്കു പിന്നിൽ ബാഹ്യസമ്മർദങ്ങളുണ്ടോ ആരുടയെങ്കിലും നിർബന്ധപ്രകാരം ആണോ മൊഴി തുടങ്ങിയവയാണ് പരിശോദിക്കുന്നത്.
രാമകൃഷ്ണൻ വെട്ടേറ്റുവീഴുമ്പോൾ പിണറായി അവിടെയുണ്ടായിരുന്നു എന്നു വെളിപ്പെടുത്തിയ ബാലകൃഷ്ണൻ, രാമകൃഷ്ണന്റെ സഹപ്രവർത്തകനായിരുന്ന രാമചന്ദ്രൻ എന്നിവരെ പൊലീസ് വിളിച്ചുവരുത്തി വിവരങ്ങൾ ആരാഞ്ഞു. ജീവൻ ഭയന്നാണ് ഇതുവരെ പരസ്യപ്രതികരണത്തിനു തയാറാകാതിരുന്നതെന്നാണ് ഇരുവരും പൊലീസിനോടു പറഞ്ഞത്. തലശേരിയിലെത്തിയും രഹസ്യാന്വേഷണ വിഭാഗം കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.1969 ഏപ്രിൽ 28-നു കണ്ണൂരിൽ ആണ് വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെടുന്നത്
എം വി രാഘവൻ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കേയായിരുന്നു തലശേരി വാടിക്കലിൽ ജനസംഘം പ്രവർത്തകൻ രാമകൃഷ്ണൻ വെട്ടേറ്റു മരിക്കുന്നത്. അന്നത്തെ ആ കൊലപാതകത്തിനു തങ്ങൾ സാക്ഷികളായിരുന്നെന്നു രാമകൃഷ്ണന്റെ സുഹൃത്തുക്കളായ ഉമേഷും ബാലകൃഷ്ണനും പറയുന്നു. ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മടങ്ങി വരുമ്പോൾ തലശ്ശേരി പട്ടണത്തിൽ വച്ച് ആർഎസ്എസുകാർ ആക്രമിച്ച് തല തല്ലിപ്പൊളിച്ചു. അതിന്റെ തിരിച്ചടിയെന്നോണമാണ് പത്തുമിനിറ്റിനുശേഷം രാമകൃഷ്ണൻ എന്ന ആർഎസ്എസ് പ്രവർത്തകൻ ആക്രമിക്കപ്പെട്ടത്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവ് എൻ.ബി. രാജഗോപാലിന്റെ നേതൃത്വത്തിൽ സിപിഎമ്മിന്റെ ആയുധങ്ങളുമായി ജാഥയായെത്തിയാണ് രാമകൃഷ്ണനെ കൊന്നത് എന്നാണ് ദൃക്സാക്ഷി മൊഴി പറയുന്നത്. കല്ലുവെട്ടുന്ന മഴു കൊണ്ട് ഒരാൾ രാമകൃഷ്ണനെ വെട്ടിവീഴ്‌ത്തിയെന്നും സമീപം കണ്ടത് വിജയനെയായിരുന്നെന്നും വെട്ടിക്കീറിയ രാമകൃഷ്ണന്റെ ശരീരം ജോണി എന്നയാളുടെ ഓട്ടോയിലേക്ക് കയറ്റുന്നതു കണ്ടു എന്നാണ് ബാലകൃഷ്ണൻ പറയുന്നത്. വിജയനാണു മുഖ്യ പ്രതിയെന്ന് അന്നേ അറിയാമായിരുന്നെന്ന് മറ്റൊരു സൃഹൃത്ത് ഉമേഷും വെളിപ്പെടുത്തി.അക്കാലത്തു സി.പി.എം. യുവജനവിഭാഗമായിരുന്ന കെ.എസ്.വൈ.എഫിന്റെ പ്രവർത്തകനായിരുന്നു വിജയൻ. പിന്നീടാണു ആ വിജയൻ പിണറായി വിജയനായി മാറിയത്.
പൊലീസിനെ വരുതിയിൽ വരുത്തി സി.പി.എം ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു വാടിക്കൽ രാമകൃഷ്ണന്റേത് എന്നാണ് ആരോപണം. കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതായ കേസ് ആർഎസ്എസുകാർക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലെന്നും മാത്രമല്ല വാടിക്കൽ രാമകൃഷ്ണനെ വധിക്കാൻ ആയുധവുമേന്തി വന്ന സംഘത്തിൽ അന്ന് പിണറായി വിജയനോടൊപ്പം കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു എന്നും ബിജെപി പറയുന്നും.പ്രായപൂർത്തിയാകാത്തതിന്റെ ആനുകൂല്യത്തിലായിരുന്നു കോടിയേരി അന്ന് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവായത്.
നിയമവശങ്ങൾ പരിശോധിച്ച് കേസിൽ തുടർനടപടി സ്വീകരിക്കാൻ ബിജെപി. തീരുമാനിച്ചിട്ടുണ്ട്. തെളിവില്ലെന്നുകണ്ട് കോടതി വർഷങ്ങൾക്കു മുമ്പേ തീർപ്പാക്കിയ കൊലക്കേസിൽ പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള പുനരന്വേഷണത്തിന് അവർ ശ്രമം നടത്തുന്ന സാഹചര്യത്തിലാണ് പൊലീസ് പുതിയ മൊഴികളുടെ പശ്ചാത്തലം തെരയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കിനെപ്പറ്റി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തിയ നിലയ്ക്ക് കേസ് പുനരന്വേഷിക്കണമെന്ന് രാമകൃഷ്ണന്റെ ഭാര്യ ലീലയും ആവശ്യപ്പെട്ടിട്ടുണ്ട്. ലീലയുമായുള്ള വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകമാണ് രാമകൃഷ്ണൻ കൊല്ലപ്പെട്ടത്.