- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ജയിലുകലും തീവ്രവാദികളുടെ ഇഷ്ടതാവളം! ഭോപ്പാലിൽ തടവിലുള്ള സിമി പ്രവർത്തകർക്ക് വിയ്യൂരിലെത്താൻ അതിയായ മോഹം; വ്യാജ ഏറ്റുമുട്ടൽ ഭീതിയുയർത്തി വാഗമൺ കേസിലെ പ്രതികൾ കൂടുമാറാൻ ഒരുങ്ങുന്നു; സുരക്ഷ ചൂണ്ടി ചെറുക്കാൻ എൻഐഎയും
കൊച്ചി :കേരളത്തിലെ സെൻട്രൽ ജയിലുകൾ തീവ്രവാദികളുടെ ഇഷ്ടതാവളമാകുന്നു. വാഗമൺ സിമി ക്യാമ്പ് കേസിൽ വിചാരണ നേരിടുന്ന 11 പ്രതികൾ തങ്ങളെ ഭോപ്പാൽ ജയിലിൽ നിന്ന് കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. ഈരാറ്റുപേട്ട സ്വദേശികളായ ഷാദുലി, ഷിബിലി, ആലുവ സ്വദേശി മുഹമ്മദ് അൻസാർ, ബംഗളുരു സ്വദേശികളായ ഹാഫിസ് ഹുസൈൻ, മുഹമ്മദ് യാസിർ, മിർസ അഹമ്മദ് ബേഗ്, മദ്ധ്യപ്രദേശിൽ നിന്നുള്ള സഫ്ദർ ഹുസൈൻ, അമിൽ പർവേസ്, കമ്രാൻ സിദ്ദിഖി, കമറുദ്ദീൻ നഗോറി, മുംബയ് അന്ധേരി സ്വദേശി മുഹമ്മദ് അബു ഫൈസൽ ഖാൻ എന്നിവരാണ് ഹർജി നൽകിയിട്ടുള്ളത്. നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പേരിൽ വാഗമണ്ണിൽ രഹസ്യയോഗം ചേർന്നുവെന്ന തീവ്രവാദക്കേസിൽ പ്രതികളായ ഇവർ ഇൻഡോർ ബോംബ് സ്‌ഫോടനക്കേസ്, അഹമ്മദാബാദ് സ്‌ഫോടനക്കേസ്, പാനായിക്കുളം കേസ് തുടങ്ങിയവയിലും പ്രതികളാണ്. പാനായിക്കുളത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി യോഗം ചേർന്ന കേസിൽ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന ഷാദുലിയെയും മുഹമ്മദ് അൻസാറിനെയും അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ ഗുജറാത്തിലെ സബർമതി
കൊച്ചി :കേരളത്തിലെ സെൻട്രൽ ജയിലുകൾ തീവ്രവാദികളുടെ ഇഷ്ടതാവളമാകുന്നു. വാഗമൺ സിമി ക്യാമ്പ് കേസിൽ വിചാരണ നേരിടുന്ന 11 പ്രതികൾ തങ്ങളെ ഭോപ്പാൽ ജയിലിൽ നിന്ന് കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹർജി നൽകി. ഈരാറ്റുപേട്ട സ്വദേശികളായ ഷാദുലി, ഷിബിലി, ആലുവ സ്വദേശി മുഹമ്മദ് അൻസാർ, ബംഗളുരു സ്വദേശികളായ ഹാഫിസ് ഹുസൈൻ, മുഹമ്മദ് യാസിർ, മിർസ അഹമ്മദ് ബേഗ്, മദ്ധ്യപ്രദേശിൽ നിന്നുള്ള സഫ്ദർ ഹുസൈൻ, അമിൽ പർവേസ്, കമ്രാൻ സിദ്ദിഖി, കമറുദ്ദീൻ നഗോറി, മുംബയ് അന്ധേരി സ്വദേശി മുഹമ്മദ് അബു ഫൈസൽ ഖാൻ എന്നിവരാണ് ഹർജി നൽകിയിട്ടുള്ളത്.
നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പേരിൽ വാഗമണ്ണിൽ രഹസ്യയോഗം ചേർന്നുവെന്ന തീവ്രവാദക്കേസിൽ പ്രതികളായ ഇവർ ഇൻഡോർ ബോംബ് സ്‌ഫോടനക്കേസ്, അഹമ്മദാബാദ് സ്‌ഫോടനക്കേസ്, പാനായിക്കുളം കേസ് തുടങ്ങിയവയിലും പ്രതികളാണ്. പാനായിക്കുളത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു വേണ്ടി യോഗം ചേർന്ന കേസിൽ വിയ്യൂർ ജയിലിൽ ശിക്ഷ അനുഭവിച്ചിരുന്ന ഷാദുലിയെയും മുഹമ്മദ് അൻസാറിനെയും അഹമ്മദാബാദ് സ്‌ഫോടനക്കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലേക്ക് മാറ്റി. മറ്റു പ്രതികളും ഇതേകേസിൽ സബർമതി ജയിലിലുണ്ടായിരുന്നു.
വാഗമൺ കേസിൽ വീഡിയോ കോൺഫറൻസിംഗിലൂടെ വിചാരണ തുടങ്ങിയെങ്കിലും മദ്ധ്യപ്രദേശിലെ ഇൻഡോർ സ്‌ഫോടനക്കേസിൽ ഇവരെ കോടതി ശിക്ഷിച്ചു. തുടർന്ന് പ്രതികളെ ഭോപ്പാലിലെ ജയിലിലേക്ക് മാറ്റി. വളരെ ക്രൂരമായ പീഡനമാണ് ഭോപ്പാൽ ജയിലിൽ നേരിടേണ്ടി വരുന്നതെന്നും ജയിൽ പുള്ളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിച്ചെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. സിമി പ്രവർത്തകരെന്നാരോപിച്ച് ജയിലിലടച്ചവരിൽ എട്ടുപേർ ഭോപ്പാൽ ജയിലിൽ അടുത്തിടെ വെടിയേറ്റു മരിച്ചു. ഈ സംഭവത്തോടെ തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നും കുടുംബാംഗങ്ങളും ഇതിൽ ആശങ്കാകുലരാണെന്നും ഹർജിയിൽ പറയുന്നു.
കേരളത്തിലെ എൻ.ഐ.എ കോടതിയിൽ നടക്കുന്ന വാഗമൺ സിമി ക്യാമ്പ് കേസിന്റെ വിചാരണയിൽ ഫലപ്രദമായി പങ്കെടുക്കാൻ കഴിയുമെന്നും മലയാളികളായ പ്രതികളിൽ ചിലർക്ക് കുടുംബാംഗങ്ങളെ കാണാൻ കഴിയുമെന്നും ഹർജിയിൽ പറയുന്നുണ്ട്. തങ്ങളെ വിചാരണയ്ക്ക് ഹാജരാക്കാനുള്ള വാറന്റ് പുറപ്പെടുവിക്കാൻ കൊച്ചിയിലെ എൻ.ഐ.എ കോടതിക്ക് നിർദ്ദേശം നൽകണമെന്നും ഇതനുസരിച്ച് കേരളത്തിലെ ജയിലിലേക്ക് തങ്ങളെ മാറ്റാൻ മദ്ധ്യപ്രദേശിലെ ആഭ്യന്തര വകുപ്പിനോടു നിർദേശിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
എന്നാൽ പ്രതികളുടെ ആവശ്യത്തെ എൻ.ഐ.എ ഹൈക്കോടതിൽ നഖശിഖാന്തം എതിർക്കുമെന്നാണ് ഇത് സബന്ധിച്ച വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. കേരളത്തിലെ ജയിലുകളിൽ പ്രതികൾ ഇന്റർനെറ്റ്, മൊബൈൽഫോൺ സൗകര്യങ്ങൾ രഹസ്യമായി ഉപയോഗിച്ചതടക്കമുള്ള വസ്തുതകൾ കോടതിയിൽ ചൂണ്ടിക്കാട്ടും. പ്രതികളെ കേരളത്തിലെ ജയിലിലേക്ക് കൊണ്ടുന്നാൽ വലിയ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെന്ന വാദവും ഇവർ ഉന്നയിക്കുമെന്നാണ് എൻ.ഐ.എ വൃത്തങ്ങൾ നൽകുന്ന സൂചന.
സംഭവത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ അപലപിച്ചു. ഭോപ്പാലിലെ ജയിലിൽ ജയിൽപുള്ളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുകയാണെങ്കിൽ അവിടുത്തെ കോടതികളിൽ അത് സംബന്ധിച്ച ഹർജി നൽകുകയാണ് വേണ്ടത്. മറിച്ച് കേരളത്തിലെ ജയിലുകളിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്, കേരളത്തിലെ ജയിലുകൾ തീവ്രവാദികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നുവെന്നതിന്റെ തെളിവാണെന്നും കുമ്മനം മറുനാടൻ മലയാളിയോട് പറഞ്ഞു.
ഇടത് പക്ഷം ഭരിക്കുമ്പോൾ കേരളത്തിലെ ജയിലുകൾപ്പോലും തീവ്രവാദത്തിനും ഭീകരവാദത്തിനും വളക്കൂറുള്ള മണ്ണാണെന്ന് ദേശീയ തലത്തിൽ ഖ്യാതിനേടിയ ഭീകരർപ്പോലും മനസ്സിലാക്കിയെന്നും ഇതിൽ നിന്നും ജനം മനസ്സിലാക്കമെന്നും കുമ്മനം രാജശേഖരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.