- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ മരക്കമ്പിന് തല്ലി വീഴ്ത്തിയത് മരണ കാരണമായി; ബോധം പോയി താഴെ വീണപ്പോൾ കാലുകൾ തല്ലിയൊടിക്കാൻ വീണ്ടും ആക്രമിച്ചു; വീഡിയോ പ്രചരിച്ചത് പ്രതികളെ പിടികൂടുന്നത് എളുപ്പമാക്കി
ആറ്റിങ്ങൽ: വക്കം മണക്കാട് വീട്ടിൽ ഷബീറിനെ പട്ടാപ്പകൽ നടുറോഡിൽ അക്രമിസംഘം മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ നാല് പേരും കുറ്റം സമ്മതിച്ചു. വക്കം ദൈവപ്പുരയ്ക്കു സമീപം വിനായക്(23), കിരൺ(23) എന്നിവർ ഇന്നലെ പുലർച്ചെയാണ് അറസ്റ്റു ചെയ്തത്. ഇവരെ എവിടെ നിന്നാണ് പിടികൂടിയതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊച്ചി വഴി ലക്ഷ്ദ്വീ
ആറ്റിങ്ങൽ: വക്കം മണക്കാട് വീട്ടിൽ ഷബീറിനെ പട്ടാപ്പകൽ നടുറോഡിൽ അക്രമിസംഘം മർദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളായ നാല് പേരും കുറ്റം സമ്മതിച്ചു. വക്കം ദൈവപ്പുരയ്ക്കു സമീപം വിനായക്(23), കിരൺ(23) എന്നിവർ ഇന്നലെ പുലർച്ചെയാണ് അറസ്റ്റു ചെയ്തത്. ഇവരെ എവിടെ നിന്നാണ് പിടികൂടിയതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. കൊച്ചി വഴി ലക്ഷ്ദ്വീപിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റെന്നാണ് പൊലീസിന് ലഭിക്കുന്നത്. വിവരം, കൊലപാതകത്തിൽ ഇവർക്കൊപ്പം പങ്കുചേർന്ന വക്കം സ്വദേശികളായ സന്തോഷ്(24), സതീഷ്(27) എന്നിവരെയും നേരത്തെ പിടികൂടിയിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായർ വൈകിട്ട് അഞ്ചരയ്ക്കു വക്കം തോപ്പിക്കവിളാകം റയിൽവേ ഗേറ്റിനു സമീപമായിരുന്നു മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച അക്രമ സംഭവം. വടികൊണ്ടു തലങ്ങും വിലങ്ങും അതിക്രൂരമായി മർദനമേറ്റ വക്കം സ്വദേശി ഷെബീർ(23) പിറ്റേന്ന് ആശുപത്രിയിൽ മരിച്ചു. അതേസമയം കൊല്ലാനുള്ള ഉദ്ദേശ്യം തങ്ങൾക്കില്ലായിരുന്നു എന്നാണ് പ്രതികൾ വാദിക്കുന്നത്. ഷെബീറിനെ അടിച്ചു വീഴ്‌ത്തിൻ മരക്കമ്പുമായി എത്തിയതോടെ ആദ്യമായി അടിച്ചത് സതീഷായിരുന്നു. ബൈക്കിൽ യാത്രചെയ്ത ഷെബീറിനെ മരകമ്പു കൊണ്ട് തടിക്കുകായിരുന്നു.
ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെടാൻ ശ്രമിക്കുന്ന വേളയിലായിരുന്നു ഇവർ ആക്രമണത്തിന് മുതിർന്നത്. മരക്കമ്പുകൊണ്ട് അടിച്ചുവീഴ്‌ത്തിയ ശേഷം മരിച്ചത് അറിയാതെ കാലുകൾ തല്ലിയൊടിക്കുകയാരുന്നു ഇവർ. നിലയ്ക്കാമുക്കിൽ നിന്നും വക്കത്തേക്ക് വരികയായിരുന്ന ഷബീറിനെയും ഉണ്ണികൃഷ്ണനെയും തോപ്പിക്കവിളാകം റെയിൽവേ ക്രോസിനു സമീപം ബൈക്ക് തടഞ്ഞുനിർത്തി അടിച്ചുവീഴ്‌ത്തുകയായിരുന്നു. രക്ഷപെടാനായി ഓടിയ ഷബീറിനെ സതീഷും സന്തോഷും പിന്തുടർന്ന് പിടികൂടുകയും സതീഷ് ഷബീറിന്റെ അടിച്ചുവീഴ്‌ത്തുകയുമായിരുന്നു. തലയ്‌ക്കേറ്റ ആദ്യ അടിയിൽ തന്നെ ബോധം നഷ്ടമായ ഷബീറിന്റെ കാലുകൾ സന്തോഷ് കൂട്ടിപ്പിടിക്കുകയും സതീഷ് തുടർച്ചയായി അടിക്കുകയുമായിരുന്നു. മൃതപ്രായനായ ഷബീറിന്റെ കാൽ ചവിട്ടി ഓടിക്കാനും സന്തോഷ് ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
യുവാവിനെ പട്ടാപ്പകൽ റോഡിലിട്ടു തല്ലിക്കൊല്ലുന്ന നടുക്കുന്ന ദൃശ്യങ്ങൾ ദൃശ്യമാദ്ധ്യമങ്ങളിലും ചാനലുകളിലും പ്രചരിച്ചിരുന്നു. ഇതുവഴി അക്രമിസംഘത്തെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊലപാതകം ആസൂത്രിതമായിരുന്നു എന്നു വ്യക്തമായിട്ടുണ്ട്. ഞായർ വൈകിട്ടു സുഹൃത്തുമൊത്തു ഷെബീർ സമ്മാനം വാങ്ങാൻ ബൈക്കിൽ നിലയ്ക്കാമുക്ക് ജംക്ഷനിൽ പോയിരുന്നു. അപ്പോൾ മുതൽ നിരീക്ഷിച്ചിരുന്ന സംഘം ഇവർ മടങ്ങുമ്പോൾ കാത്തിരുന്നു ചാടിവീഴുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷെബീറിനെ കാറ്റാടിക്കഴ ഉപയോഗിച്ചു തലയ്ക്കടിച്ചു വീഴ്‌ത്തിയാണു ഭീകരമായി മർദിച്ചത്.
ഷെബീറിന്റെ സുഹൃത്ത് വക്കം പുത്തൻനട ക്ഷേത്രത്തിനു സമീപം പുഷ്പമന്ദിരത്തിൽ ഉണ്ണിക്കൃഷ്ണൻ (ബാലു26) ഗുരുതര പരുക്കോടെ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ട്. സംഭവം നടന്ന സ്ഥലം പരിശോധിച്ച ഫോറൻസിക് വിഭാഗം പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച കാറ്റാടിക്കഴകളും പ്രതികളുടേതെന്നു കരുതുന്ന ചെരുപ്പുകളും റോഡിൽ പരന്നുകിടന്ന രക്തത്തിന്റെ സാംപിളും ശേഖരിച്ചു.
ആറ്റിങ്ങൽ ഡിവൈഎസ്‌പി: പ്രതാപൻ നായരുടെ നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണത്തിനു നേതൃത്വം നൽകി. ആറംഗ സംഘത്തിലെ നാലുപേരാണ് അക്രമത്തിനു നേതൃത്വം നൽകിയത്. മറ്റു രണ്ടുപേർ യുവാക്കൾ ബൈക്കിൽ വരുന്നതു നിരീക്ഷിച്ചു മൊബൈൽ ഫോൺ വഴി വിവരങ്ങൾ അപ്പപ്പോൾ കൈമാറിയാണു കൃത്യം നടത്തിയതെന്നും അറിവായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ തുടരുന്നു.
ഷെബീറിന്റെ മരണത്തെത്തുടർന്നു പ്രദേശത്തു ചെറിയ തോതിൽ സംഘർഷമുണ്ടായിരുന്നു. ഇവിടെ കനത്ത പൊലീസ് കാവൽ തുടരുകയാണ്. ഇന്നലെ ഷെബീറിന്റെ മൃതദേഹം നാട്ടിൽ സംസ്‌ക്കരിക്കുകയുണ്ടായി. സംഭവത്തിൽ ഗുരുരതമായ പൊലീസ് വീഴ്‌ച്ചയുണ്ടായെന്ന ആരോപണം ശക്തമാണ്. ആറ്റിങ്ങൽ പ്രദേശത്തിന്റെ ക്രമസമാധാനപാലനം ഉറപ്പുവരുത്താൻ എ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ടീമിനെ നിയമിക്കണമെന്നും ആവശ്യപ്പെടുന്ന കത്ത് ബി സത്യൻ എംഎൽഎ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കും കൈമാറി.
സംഭവം നടന്ന് 24 മണിക്കൂറുകൾക്ക് ശേഷമാണ് ചുമതലയുള്ള കടയ്ക്കാവൂർ സർക്കിൾ ഇൻസ്‌പെക്ടർ സംഭവസ്ഥലത്തെത്തിയത്. ഇത് കുറ്റകരമായ പൊലീസ് അനാസ്ഥയാണെന്നും എം എൽ എ കുറ്റപ്പെടുത്തി. ആറ്റിങ്ങൽ മേഖലയിൽ ഒന്നിന് പുറകെ ഒന്നായി കൊടും ക്രൂരതകൾ അരങ്ങേറുന്നതിൽ പൊതുജനങ്ങൾ ഭീതിയിലും പ്രതിഷേധത്തിലാണ്. ജനങ്ങളുടെ സ്വൈരജീവിതം സാധ്യമല്ലാത്തവിധം ക്രിമിനൽ സംഘങ്ങൾ പ്രദേശത്ത് വിലസുകയാണ്. പലപ്പോഴും ഇവർക്ക് ഒത്താശചെയ്യുന്ന കാഴ്ചക്കാറുടെ റോളിൽ മാത്രമായി ക്രമസമാധാനപാലകർ ഒതുങ്ങുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ അവസരത്തിൽ ഒരു എ.എസ്‌പിയുടെ നിയന്ത്രണത്തിൽ ആറ്റിങ്ങൽ മേഖലയെ കൊണ്ടുവന്ന് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണമുറപ്പാക്കാൻ നടപടിസ്വീകരിക്കണമെന്നും ബി. സത്യൻ എംഎൽഎ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.