- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാളയാറിലെ സഹോദരിമാരുടെ ദുരൂഹമരണങ്ങൾ ആത്മഹത്യയെന്നു പറഞ്ഞ് എഴുതിത്തള്ളി പൊലീസ്; ഒമ്പതും 12ഉം വയസുള്ള കുട്ടികളെ ഒരേ സ്ഥലത്ത് ഒരേ രീതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ കൊലപാതകത്തിനു തെളിവില്ല; റിപ്പോർട്ട് നല്കിയത് മനുഷ്യാവകാശ കമ്മീഷന്
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഒമ്പതും 12ഉം വയസുള്ള സഹോദരിമാരെ ദുരൂഹ സഹാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകത്തിനു തെളിവില്ലെന്നു പൊലീസ്. സംഭവം ആത്മഹത്യ തന്നെയാണെന്ന റിപ്പോർട്ടാണ് അന്വേഷണ സംഘം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നല്കിയിരിക്കുന്നത്. 12വയസുള്ള മൂത്ത കൂട്ടിയെ ജനുവരി 12നും ഒമ്പതു വയസുള്ള രണ്ടാമത്തെ കുട്ടിയെ ഇതിന് 52 ദിവസത്തിനു ശേഷവുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരെയും തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. രണ്ടു മരണങ്ങളും ഒരേ സ്ഥലത്ത് ഒരേ രീതിയിലായിരുന്നു. ഏറെ വിവാദമായ സംഭവത്തിൽ അന്വേഷണത്തിനു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിടുകയായിരുന്നു. കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകൻ മധു (27), ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതൈക്കൽ വീട്ടിൽ ഷിബു (43) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവർക്കെതിരേ ബലാത്സംഗം, പോക്‌സോ, ആത്മഹത്യാപ്രേരണകുറ്റം, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരെയുള്ള
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഒമ്പതും 12ഉം വയസുള്ള സഹോദരിമാരെ ദുരൂഹ സഹാചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകത്തിനു തെളിവില്ലെന്നു പൊലീസ്. സംഭവം ആത്മഹത്യ തന്നെയാണെന്ന റിപ്പോർട്ടാണ് അന്വേഷണ സംഘം സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു നല്കിയിരിക്കുന്നത്.
12വയസുള്ള മൂത്ത കൂട്ടിയെ ജനുവരി 12നും ഒമ്പതു വയസുള്ള രണ്ടാമത്തെ കുട്ടിയെ ഇതിന് 52 ദിവസത്തിനു ശേഷവുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരെയും തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. രണ്ടു മരണങ്ങളും ഒരേ സ്ഥലത്ത് ഒരേ രീതിയിലായിരുന്നു. ഏറെ വിവാദമായ സംഭവത്തിൽ അന്വേഷണത്തിനു മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിടുകയായിരുന്നു.
കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായിരുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ ചെറിയച്ഛന്റെ മകൻ മധു (27), ഇടുക്കി രാജാക്കാട് വലിയമുല്ലക്കാനം നാലുതൈക്കൽ വീട്ടിൽ ഷിബു (43) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു.
ഇവർക്കെതിരേ ബലാത്സംഗം, പോക്‌സോ, ആത്മഹത്യാപ്രേരണകുറ്റം, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ നിയമം എന്നിവ പ്രകാരം കേസ് ചുമത്തുകയും ചെയ്തു. എന്നാൽ കുട്ടികളെ കൊലപ്പെടുത്തിയതിനു തെളിവില്ലെന്നും ആത്മഹത്യ തന്നെയാണെന്നുമാണ് പൊലീസ് ഇപ്പോൾ മനുഷ്യാവകാശ കമ്മീഷനു റിപ്പോർട്ട് നല്കിയിരിക്കുന്നത്.
മധു മകളെ ലൈംഗികമായി പീഡിപ്പിപ്പിച്ചിട്ടുണ്ടെന്നാണ് കുട്ടികളുടെ അമ്മ പൊലീസിനെ അറിയിച്ചിരുന്നു. കുട്ടികളുടെ രണ്ടാനച്ഛൻ പരിക്കേറ്റ് വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ബന്ധുവായ മധു മൂത്തമകളെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ഭാഗ്യം പൊലീസിനോട് പറഞ്ഞു. ഇതിനു പിന്നാലെയാണ് മധുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ മധുവിനെ മാത്രം പ്രതിയാക്കി ഭാഗ്യം പറഞ്ഞ മൊഴികൾ പൊലീസ് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കഴിഞ്ഞ ഒരു വർഷമായി കുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ വീട്ടിൽ മദ്യപാന സദസുകൾ നടന്നിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അപരിചിതരമായ പലരും വീട്ടിൽ വന്നുപോകുമായിരുന്നുവെന്ന് പ്രദേശവാസികളും പറഞ്ഞു.
മരണത്തിന് മുൻപുള്ള മണിക്കൂറുകളിൽ കുട്ടികൾ പീഡനത്തിനിരയായിരുന്നില്ല. എന്നാൽ, പലപ്പോഴായി കുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായെന്നാണ് അന്വേഷണ സംഘം അനുമാനിച്ചത്.