തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശബരിമലയിൽ 52 വയസ്സുള്ള ഭക്ത എത്തിയതിന് പിന്നാലെ യുവതി എന്നാരോപിച്ച സംഘപരിവാർ പ്രവർത്തകർ കൊലവിളി നടത്തിയിരുന്നു. കാര്യങ്ങൾ പൊലീസിന്റെ കൈവിട്ട് പോകും എന്ന സ്ഥിതിയിൽ എത്തിയപ്പോൾ വത്സൻ തില്ലങ്കേരിയാണ് പ്രവർത്തകരെ ശാന്തരാക്കിയതും. എന്നാൽ ആചാരസംരക്ഷകരുടെ വേഷമണിഞ്ഞെത്തിയവർ ആചാരങ്ങൾ പാലിച്ചെത്തുന്നവരോട് പോലും കൊലവിളി നടത്തിയത് വലിയ തോതിൽ ചർച്ചയായരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്.

അത്തരത്തിൽ പ്രതിഷേധമുണ്ടാക്കിയവരെ പിന്തിരിപ്പിച്ചതും വത്സൻ തില്ലങ്കരിയാണ്. എന്നാൽ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറി ഇറങ്ങുകയും പ്രതിഷ്ഠയുടെ മുന്നിൽ തിരിഞ്ഞ് നിന്ന് ആചാരലംഘനം നടത്തിയതും. ഇത് ആദ്യം നിഷേധിച്ച തില്ലങ്കരി തന്നെ പിന്നീട് താൻ ലംഘനം നടത്തിയെന്ന് സമ്മതിച്ചിരുന്നു. എന്നാൽ ശബരിമലയിൽ തില്ലങ്കിയുടെ സാന്നിധ്യം ആർഎസ്എസ് എന്തിനും തയ്യാറായി വന്നിരിക്കുന്നു എന്നതിന്റെ തെളിവായി കാണുകയാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം. പവിത്രമായ ഒരു സ്ഥലത്ത് എത്തിയ തില്ലങ്കിരിയുടെ മുൻകാല ചരിത്രം നിരത്തിയാണ് ഇതിനെതിരെ ക്യാമ്പയിൻ നടക്കുന്നതും. ഒരു പരിധി വരെ അത് ശരിയാണെന്ന് സമ്മതിക്കേണ്ടി വരികയും ചെയ്യുന്നു എന്നതാണ് വസ്തുത.

ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് സംഘപരിവാർ നേതൃത്വത്തിലുള്ള അക്രമി സംഘം ശബരിമല ഉൾപ്പെടെ ആരാധനാലയത്തിന്റെ പരിസരത്താകെ നടത്തിയത് ആചാരവും ഭക്തിയും തൊട്ട് തീണ്ടിയിട്ടില്ലാത്ത പ്രവൃത്തികളാണ്. വിധിയുമായി ബന്ധപ്പെട്ട് നടത്തിയ സമരങ്ങളിലെ മേൽക്കൈ നഷ്ടപ്പെട്ടതോടെ അക്രമം നടത്തിയും പൊലീസിനെ പ്രകോപിപ്പിച്ചും സന്നിധാനത്തെ ക്രമസമാധാനം തകർത്ത് മേൽക്കൈ ഉറപ്പിക്കുന്നതിനാണ് എന്നതും വ്യയക്തം.ഹിന്ദുവേട്ടയെന്ന വികാരം ഉയർത്തിവിട്ട് ജനങ്ങളെ കൂടെ നിർത്തുക എന്ന രാഷ്ട്രീയത്തിന്റെ തെളിവാണ് സമരം തുടങ്ങി ഇന്ന് വരെ പരസ്യമായ സമരരംഗത്തോ പ്രതികരണത്തിനോ മുതിരാതിരുന്ന വത്സൻ തില്ലങ്കേരിയെപ്പോലുള്ള കൊലപാതക രാഷ്ട്രീയത്തിന്റെ പ്രയോക്തവും വക്താവുമായ കുപ്രസിദ്ധനായ സംഘപരിവാർ നേതാവിനെ ശബരിമലയിലെത്തിക്കുക വഴി കലാപം തന്നെയാണ് സംഘപരിവാർ ലക്ഷ്യം വച്ചതെന്ന് വ്യക്തമാകുന്നു.

കണ്ണൂരിന്റെ മലയോര മേഖലയിൽ കൊലപാതകത്തിന്റെ വിത്ത് പാകിയതിൽ ഈ സംഘപരിവാർ നേതാവിന് പങ്കുണ്ടെന്ന് വ്യക്തമാണ്.നിലവിൽ സിപിഐഎം പ്രവർത്തകൻ യാക്കൂബ് വധക്കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ്. കണ്ണൂരിന്റെ മലബാർ മേഖലയുടെ സമാധാനം നഷ്ടപ്പെടുത്തിയ പുന്നാട് കലാപത്തിലേക്ക് നയിച്ചത് ആർഎസ്എസ് പ്രവർത്തകൻ അശ്വിനികുമാർ കൊലപാതകമാണ്.

ഈ കൊലപാതകത്തിലേക്ക് നയിച്ചതാവട്ടെ പുന്നാട്ടെ എൻഡിഎഫ് പ്രവർത്തകനായ മുഹമ്മദ് വധമായിരുന്നു. മുഹമ്മദ് വധത്തിൽ പ്രതി ചേർക്കപ്പെട്ട ഉണ്ണി (ബിജു), വിനീഷ്, പത്മജൻ എന്നിവർ വത്സൻ തില്ലങ്കേരിയുടെ അയൽ വാസിയും സന്തത സഹചാരിയുമാണ്.വത്സൻ തില്ലങ്കേരി ഉൾപ്പെടെ ആർഎസ്എസിന്റെ ഉന്നത നേതൃത്വം ഈ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു.

തില്ലങ്കേരിയിലെ സിപിഐഎം പ്രവർത്തകൻ ബിജൂട്ടി എന്ന വിജയനെ 2001 ലെ തിരഞ്ഞെടുപ്പ് വേളയിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഹരിഹരൻ, സുധി, ബിജു, എന്നിവരും ഇയാളുടെ ആജ്ഞാനുവർത്തികൾ തന്നെ.മലബാറിലെ ആർഎസ്എസ് കൊലപാതകത്തിന്റെയെല്ലാം മുഖ്യ ആസൂത്രകനായ ഇയാൾ യാക്കൂബ് വധത്തിൽ മാത്രമാണ് നിയമത്തിന് മുന്നിൽ കുടുങ്ങുന്നത് നേരത്തെ മുഹമ്മദ് വധക്കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട് ജയിലിൽ കഴിഞ്ഞുവെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു.

ഇത്തരത്തിൽ കൊലപാതക രാഷ്ട്രീയത്തിന്റെ പ്രയോക്താവായ ഒരാളെ ഭക്തനെന്ന വ്യാജേന ശബരിമലയിലെത്തിക്കുക വഴി സംഘപരിവാരം ലക്ഷ്യം വച്ചത് കലാപം തന്നെയാണെന്നും പൊലീസിന്റെ സംയമനത്തോടെയുള്ള ഇടപെടലാണ് ഈ കലാപ നീക്കത്തെ പരാജയപ്പെടുത്തിയതെന്നും മറുവിഭാഗം ഉയർത്തുന്ന വാദങ്ങളാണ്.

വത്സൻ തില്ലങ്കേരി മുൻപ് നടത്തിയ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. പലപ്പോഴും കൊലവിളി പ്രസംഗം നടത്തി കുപ്രസിദ്ധി നേടിയ നേതാവാണ് വത്സൻ തില്ലങ്കേരി. മോദിയുടെയും ആർഎസ്എസ് ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാര ശക്തികളുടേയും രാഷ്ട്രീയ വളർച്ച സാധാരണക്കാരന്റെ രക്തക്കറ പുരണ്ടത് തന്നെയെന്ന് സമ്മതിച്ച് ആർഎസ്എസ നേതാവ് വത്സൻ തില്ലങ്കേരി നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്..മോദി ഉത്തരേന്ത്യക്കാർക്ക് അവതാര പുരുഷനാണ് കാരണം അദ്ദേഹം നാലായിരത്തോേളം പേരെ ഉത്തരേന്ത്യയിൽ കൊലപ്പെടുത്തിയതിനാലാണെന്നും വത്സൻ ഒരു പ്രസംഗത്തിനിടെ സമ്മതിക്കുന്നു. ഇത്തരത്തിലൊരാളാണോ ആചാരങ്ങൾ സംരക്ഷിക്കാനെത്തിയിരിക്കുന്നതെന്നും ചോദ്യം ഉയരുന്നുണ്ട്.

മണ്ഡലകാലത്ത് നട തുറക്കുമ്പോഴും തില്ലങ്കേരിയുടെ സാന്നിധ്യമുണ്ടെങ്കിൽ അത് അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കും എന്ന് തന്നെയാണ് ഇടത്പക്ഷ നേതാക്കൾ ഉൾപ്പടെ പറയുന്നതും. നേരത്തെ ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞത്‌പോലെ അഞണ്ടയിൽ നിരവധിപേർ വീമതിനാൽ തന്നെ കലാപമുണ്ടായാലും അത് ഭക്തരോഷം എന്നും പൊലീസ് അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ ഉണ്ടായ ഫലമെന്നും എളുപ്പത്തിൽ സ്ഥാപിച്ചെടുക്കാനും അവർക്ക് കഴിയും.