- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീ പരാതി കൊടുക്കുമ്പോൾ ഞാൻ മനഃപൂർവ്വം ഇടിപ്പിച്ചതാണെന്ന് പ്രത്യേകം ചേർത്തുകൊടുക്കണം';സൈഡ് നൽകാതെ കെഎസ്ആർടിസി ബസ് നിർത്തിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ വാനിൽ ബസ് ഇടിപ്പിച്ചതിന് ശേഷം വാൻ ഡൈവറോട് കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞതിങ്ങനെ; വാൻ ഡ്രൈവറിന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാകുന്നു
ആലപ്പുഴ:സൈഡ് നൽകാതെ കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ ഗുഡ്‌സ് വാനിൽ കെ.എസ്.ആർ.ടി.സി ബസ് മനഃപൂർവ്വം ഇടിച്ചതായി പരാതി ഉയരുന്നു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടന്ന ഈ സംഭവത്തെ കുറിച്ച് വാൻ ഡ്രൈവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം നവമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഈ ഏഴാം തീയതി ഉച്ചയ്ക്ക് 1 മണിയോടെ കൂടി ആലപ്പുഴ കലവൂരിൽ വച്ചാണ് പോസ്റ്റിന് ആസ്പദമായ സംഭവം നടന്നത്.കലവൂർ സിഗ്‌നലിന് പിന്നിലായി മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ സൈഡ് നൽകാതെ കെ.എസ്.ആർ.ടി.സി ബസ് നിർത്തി ആളുകളെ കയറ്റിയത് പിന്നാലെ എത്തിയ ഗുഡ്‌സ് വാൻ ഡൈവറായ ചേർത്തല സ്വദേശി ദിജിത്ത് പി ചന്ദ്രൻ ചോദ്യം ചെയ്തു.ഓവർറ്റേക്ക് ചെയ്യുന്നതിനിടയിൽ ബസ് ഒതുക്കി നിർത്തി ആളുകളെ കയറ്റികൂടെ എന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവറോട് ചോദിച്ചിരുന്നതായി ദിജിത്ത് പറയുന്നു.തുടർന്ന് കലവൂർ ജംഗ്ഷനിൽ സിഗ്‌നൽ കാത്ത് കിടക്കുന്നതിനിടയിൽ ഇടത് വശത്ത് കൂടി ഓവർറ്റേക്ക് ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർ എനിക്ക് ഇഷ്ടമുള്ളിടത്ത് നിർത്തും,നിനക്ക് എന്നെ ഒരു ചു
ആലപ്പുഴ:സൈഡ് നൽകാതെ കെ.എസ്.ആർ.ടി.സി ബസ് നടുറോഡിൽ നിർത്തിയത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ ഗുഡ്‌സ് വാനിൽ കെ.എസ്.ആർ.ടി.സി ബസ് മനഃപൂർവ്വം ഇടിച്ചതായി പരാതി ഉയരുന്നു.ആലപ്പുഴയിൽ കഴിഞ്ഞ ദിവസം നടന്ന ഈ സംഭവത്തെ കുറിച്ച് വാൻ ഡ്രൈവർ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം നവമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഈ ഏഴാം തീയതി ഉച്ചയ്ക്ക് 1 മണിയോടെ കൂടി ആലപ്പുഴ കലവൂരിൽ വച്ചാണ് പോസ്റ്റിന് ആസ്പദമായ സംഭവം നടന്നത്.കലവൂർ സിഗ്‌നലിന് പിന്നിലായി മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ സൈഡ് നൽകാതെ കെ.എസ്.ആർ.ടി.സി ബസ് നിർത്തി ആളുകളെ കയറ്റിയത് പിന്നാലെ എത്തിയ ഗുഡ്‌സ് വാൻ ഡൈവറായ ചേർത്തല സ്വദേശി ദിജിത്ത് പി ചന്ദ്രൻ ചോദ്യം ചെയ്തു.ഓവർറ്റേക്ക് ചെയ്യുന്നതിനിടയിൽ ബസ് ഒതുക്കി നിർത്തി ആളുകളെ കയറ്റികൂടെ എന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവറോട് ചോദിച്ചിരുന്നതായി ദിജിത്ത് പറയുന്നു.തുടർന്ന് കലവൂർ ജംഗ്ഷനിൽ സിഗ്‌നൽ കാത്ത് കിടക്കുന്നതിനിടയിൽ ഇടത് വശത്ത് കൂടി ഓവർറ്റേക്ക് ചെയ്ത കെ.എസ്.ആർ.ടി.സി ഡ്രൈവർ എനിക്ക് ഇഷ്ടമുള്ളിടത്ത് നിർത്തും,നിനക്ക് എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല എന്ന വെല്ലുവിളിയുമായി എത്തിയതായി യുവാവ് പറയുന്നു.
തുടർന്ന് ഇത് പരാതി ആയി നൽകിയാൽ തന്റെ ജോലി പോകുമെന്ന് പറഞ്ഞ ദിജിത്തിനോടുള്ള വൈരാഗ്യം തീർക്കാൻ ബസ് വാനിന്റെ ഇടത് വശത്ത് ഇടിച്ച് കയറ്റി എന്നാണ് പരാതി.'നീ പരാതി കൊടുക്കുമ്പോൾ ഞാൻ മനഃപൂർവ്വം ഇടിപ്പിച്ചതാണെന്ന് പ്രത്യേകം ചേർത്തുകൊടുക്കണം'എന്ന ആക്രോശത്തോടെയായിരുന്നു കെ.എസ്.ആർ.ടി.സി ഡൈവറുടെ പ്രകടനമെന്ന് ദിജിത്ത് പറയുന്നു.തുടർന്ന് പ്രശ്‌നത്തിൽ ഇടപെട്ട നാട്ടുകാർ പൊലീസിനെ വിളിച്ച് വരുത്തുകയും തോണ്ടൻ കുളങ്ങര പൊലീസ് എത്തി കെ.എസ്.ആർ.ടി.സി ബസ് മനഃപൂർവ്വം ഇടിച്ചതാണെന്ന് ദൃക്‌സാക്ഷികളുടെ മൊഴി പ്രകാരം ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ രണ്ട് വാഹനങ്ങളും സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപെടുകയും ചെയ്തു.പൊലീസിനോടും കെ.എസ് ആർ.ടി.സി ജീവനക്കാർ അപമര്യാദയായി പെരുമാറിയതായി പറയപെടുന്നു.
കേസുമായി മുൻപോട്ട് പോകാൻ താൽപര്യമില്ലാത്തതിനാൽ പൊലീസിൽ യുവാവ് പരാതി നൽകിയില്ല.എറണാകുളം ഡിപ്പോയിലെ ഞജഇ 849 നമ്പർ ബസിന്റെ ജീവനക്കാർക്കെതിരെ ദിജിത്ത് എറണാകുളം ഡിപ്പോ സ്റ്റേഷൻ മാസ്റ്റർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.വാഹനത്തിന്റെ ഡ്രൈവറുടെ ഫോട്ടോയും വാനിൽ ഇടിച്ച ദൃശ്യങ്ങളും ചേർത്തുള്ള ദിജിത്തിന്റെ പോസ്റ്റ് ആയിരക്കണക്കിന് ആളുകൾ ഷെയർ ചെയ്തിട്ടുണ്ട്.
യാത്രക്കാരുമായി സഞ്ചരിച്ച ബസിന്റെ ഡൈവറുടെ ഭാഗത്ത് നിന്നുണ്ടായ ഈ ഗുരുതര കൃത്യവിലോപം അധികാരികൾ വേണ്ട രീതിയിൽ കൈകാര്യം ചെയ്‌തെങ്കിൽ മാത്രമേ കോർപ്പറേഷന് കീഴിലെ ചില ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം പ്രവണതൾക്ക് അവസാനമുണ്ടാകൂ.യാത്രക്കാരെ കൊല്ലാൻ കൊണ്ടുപോവുകയാണോ എന്ന ചോദ്യമുയർത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്.സംഭവത്തിൽ ഉത്തരവാദിയായ ജീവനക്കാരനെതിരെ അധികൃതർ അർഹമായ നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസം എന്ന് ദിജിത്ത് പറയുന്നു.