- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വരാപ്പുഴ അതിരൂപതയ്ക്കു പുതിയ അധ്യക്ഷൻ; ഒമ്പതാമതു മെത്രാപ്പൊലീത്തയായി ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്ഥാനമേറ്റു
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ഒമ്പതാമതു മെത്രാപ്പൊലീത്തയായി ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്ഥാനമേറ്റു. കേരള കത്തോലിക്കാ സഭയിലെ മെത്രാന്മാരും വിശ്വാസികളും ഡോ. കളത്തിപ്പറമ്പിലിന്റെ കുടുംബാംഗങ്ങളും ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ബസിലിക്ക അങ്കണത്തിലെ റോസറിപാർക്കിൽ തയാറാക്കിയ വിശാലമായ പന്തലിൽ എത്തിച്ചേർന്നു. അതിരൂപതയെ നയിച്ച അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, വിശ്വാസികളെ നയിക്കാനുള്ള ദൗത്യത്തിന്റെ പ്രതീകമായ അംശവടി ഡോ. കളത്തിപ്പറമ്പിലിനു കൈമാറി. രൂപതാ വൈദികരും അൽമായ പ്രതിനിധികളും സന്യസ്ഥ സഭാ പ്രതിനിധികളുമെത്തി വിധേയത്വം പ്രഖ്യാപിച്ചു. ഡോ. കല്ലറയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിലാരംഭിച്ച തിരുക്കർമങ്ങൾക്കിടയിൽ അതിരൂപതയ്ക്കു പുതിയ ആർച്ച് ബിഷപ്പിനെ നിയമിച്ചുകൊണ്ടുള്ള കൽപന ഭാരതത്തിന്റെ അപ്പസ്‌തോലിക് ന്യൂൺഷ്യോയുടെ ചുമതലയുള്ള മോൺ ഹെൻട്രിക് ജഗോൺസ്‌കി വായിച്ചു. കുർബാന മധ്യേ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചന സന്ദേശം നൽകി. സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്ക
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ഒമ്പതാമതു മെത്രാപ്പൊലീത്തയായി ഡോ. ജോസഫ് കളത്തിപ്പറമ്പിൽ സ്ഥാനമേറ്റു. കേരള കത്തോലിക്കാ സഭയിലെ മെത്രാന്മാരും വിശ്വാസികളും ഡോ. കളത്തിപ്പറമ്പിലിന്റെ കുടുംബാംഗങ്ങളും ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ബസിലിക്ക അങ്കണത്തിലെ റോസറിപാർക്കിൽ തയാറാക്കിയ വിശാലമായ പന്തലിൽ എത്തിച്ചേർന്നു.
അതിരൂപതയെ നയിച്ച അപ്പസ്‌തോലിക് അഡ്‌മിനിസ്‌ട്രേറ്റർ ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, വിശ്വാസികളെ നയിക്കാനുള്ള ദൗത്യത്തിന്റെ പ്രതീകമായ അംശവടി ഡോ. കളത്തിപ്പറമ്പിലിനു കൈമാറി. രൂപതാ വൈദികരും അൽമായ പ്രതിനിധികളും സന്യസ്ഥ സഭാ പ്രതിനിധികളുമെത്തി വിധേയത്വം പ്രഖ്യാപിച്ചു.
ഡോ. കല്ലറയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിലാരംഭിച്ച തിരുക്കർമങ്ങൾക്കിടയിൽ അതിരൂപതയ്ക്കു പുതിയ ആർച്ച് ബിഷപ്പിനെ നിയമിച്ചുകൊണ്ടുള്ള കൽപന ഭാരതത്തിന്റെ അപ്പസ്‌തോലിക് ന്യൂൺഷ്യോയുടെ ചുമതലയുള്ള മോൺ ഹെൻട്രിക് ജഗോൺസ്‌കി വായിച്ചു. കുർബാന മധ്യേ സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി വചന സന്ദേശം നൽകി. സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ഉൾപ്പെടെ ഒട്ടേറെ മെത്രാന്മാർ തിരുക്കർമങ്ങളിൽ പങ്കാളിയായി.
വരാപ്പുഴ അതിരൂപതയുടെ ഒൻപതാമതു മെത്രാപ്പൊലീത്തയും തദ്ദേശീയനായ ആറാമതു മെത്രാപ്പൊലീത്തയുമാണു ഡോ. ജോസഫ് കളത്തിപ്പറമ്പിൽ. ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ഡോ. കളത്തിപ്പറമ്പിലിന്റെ നിയമനം. വരാപ്പുഴ അതിരൂപതാംഗം തന്നെയായ അദ്ദേഹം അതിരൂപതയിൽ വൈദികനായിരുന്നു. വികാരി ജനറൽ, ചാൻസലർ എന്നീ പദവികൾ വഹിച്ച േശഷമാണു കോഴിക്കോട് രൂപതാ മെത്രാനായി നിയമിതനായത്. വത്തിക്കാനിൽ പ്രവാസികൾക്കും അഭയാർഥികൾക്കുമായുള്ള തിരുസംഘത്തിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.