- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയലിൽ പുതിയ പന്തലുയർത്താൻ പരിസ്ഥിതി മാർച്ച്; ബദൽ മാർഗ്ഗം ചർച്ച ചെയ്യണമെന്ന ആവശ്യം ഇടതുപക്ഷത്തും സജീവം; ജനാധിപത്യ സമരങ്ങളെ തകർക്കുകയല്ല അന്തസത്ത ഉൾക്കൊള്ളുകയാണ് വേണ്ടതെന്ന് നിലപാടിൽ സിപിഐ; സഖാക്കൾ ആരും മാർച്ച് കാണാൻ പോകരുതെന്ന് ജയരാജന്റെ അന്ത്യശാസനം; മുക്കുമൂലയും അരിച്ചുപെറുക്കി എസ് പി ശിവ വിക്രം; സംഘർഷ സാധ്യതയിൽ സുരക്ഷ കർശനമാക്കി പൊലീസ്; എല്ലാ കണ്ണും ഇന്ന് വയൽക്കിളികളിലേക്ക്
കണ്ണൂർ: വയൽക്കിളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കീഴാറ്റൂരിലേക്ക് ഇന്ന് ഉച്ചതിരിഞ്ഞ് നടക്കുന്ന പരിസ്ഥിതി മാർച്ചിന് ശക്തമായ സുരക്ഷാ വലയം തീർക്കും. ഇന്നലെ ജില്ലാ പൊലീസ് ചീഫ് ശിവ വിക്രം നേരിട്ടെത്തി സമരം നടത്തുന്ന കീഴാറ്റൂരിലെ വേട്ടക്കൊരുമകൻ ക്ഷേത്രപരിസരവും വയലിലേക്ക് ചേരുന്ന റോഡുകളും വഴികളുമൊക്കെ പരിശോധന നടത്തിയിരുന്നു. തളിപ്പറമ്പ് ടൗൺ മുതൽ കീഴാറ്റൂർ വയൽ വരെ പരിസ്ഥിതി മാർച്ച് കടന്നു പോകുന്ന സ്ഥലങ്ങളിൽ ശക്തമായ പൊലീസ് സംരക്ഷണം ഏർപ്പെടുത്തും. മാർച്ച് കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം സിപിഐ.(എം). കൊടിതോരണങ്ങളും ബോർഡുകളും ഉയർത്തിയിട്ടുണ്ട്. ഇതിനു നേരെ വല്ല കയ്യേറ്റവും നടന്നാൽ സംഘർഷ സാധ്യത ഉറപ്പാണ്. അതിനാൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് നിരീക്ഷണ ക്യാമറ ഒരുക്കിയിട്ടുണ്ട്. നേരത്തെ വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ അവരുടെ സമരപന്തൽ സിപിഐ.(എം). പ്രവർത്തകർ കത്തിച്ച് നശിപ്പിച്ചിരുന്നു. അതിന് പകരമായി ഇന്ന് നടക്കുന്ന രണ്ടാംഘട്ട സമരത്തിന് വയലിൽ പുതിയ പന്തൽ കെട്ടിയുയർത്തും. അവിടെ സ്റ്റേ
കണ്ണൂർ: വയൽക്കിളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കീഴാറ്റൂരിലേക്ക് ഇന്ന് ഉച്ചതിരിഞ്ഞ് നടക്കുന്ന പരിസ്ഥിതി മാർച്ചിന് ശക്തമായ സുരക്ഷാ വലയം തീർക്കും. ഇന്നലെ ജില്ലാ പൊലീസ് ചീഫ് ശിവ വിക്രം നേരിട്ടെത്തി സമരം നടത്തുന്ന കീഴാറ്റൂരിലെ വേട്ടക്കൊരുമകൻ ക്ഷേത്രപരിസരവും വയലിലേക്ക് ചേരുന്ന റോഡുകളും വഴികളുമൊക്കെ പരിശോധന നടത്തിയിരുന്നു. തളിപ്പറമ്പ് ടൗൺ മുതൽ കീഴാറ്റൂർ വയൽ വരെ പരിസ്ഥിതി മാർച്ച് കടന്നു പോകുന്ന സ്ഥലങ്ങളിൽ ശക്തമായ പൊലീസ് സംരക്ഷണം ഏർപ്പെടുത്തും.
മാർച്ച് കടന്നു പോകുന്ന സ്ഥലങ്ങളിലെല്ലാം സിപിഐ.(എം). കൊടിതോരണങ്ങളും ബോർഡുകളും ഉയർത്തിയിട്ടുണ്ട്. ഇതിനു നേരെ വല്ല കയ്യേറ്റവും നടന്നാൽ സംഘർഷ സാധ്യത ഉറപ്പാണ്. അതിനാൽ പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് നിരീക്ഷണ ക്യാമറ ഒരുക്കിയിട്ടുണ്ട്. നേരത്തെ വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോൾ അവരുടെ സമരപന്തൽ സിപിഐ.(എം). പ്രവർത്തകർ കത്തിച്ച് നശിപ്പിച്ചിരുന്നു. അതിന് പകരമായി ഇന്ന് നടക്കുന്ന രണ്ടാംഘട്ട സമരത്തിന് വയലിൽ പുതിയ പന്തൽ കെട്ടിയുയർത്തും. അവിടെ സ്റ്റേജ് നിർമ്മിച്ച് ഉത്ഘാടന ചടങ്ങും നടത്തും.
കേരളം ഉറ്റു നോക്കുന്ന പരിസ്ഥിതി മാർച്ചാണ് ഇന്ന് ഉച്ചതിരിഞ്ഞ് കീഴാറ്റൂരിലേക്ക് നീങ്ങുക. അതുകൊണ്ടു തന്നെ അടിയന്തിര സാഹചര്യങ്ങൾ നേരിടാനായി തളിപ്പറമ്പ തഹസിൽദാർ എം. മുരളിയെ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതല ഏൽപ്പിച്ചിട്ടുണ്ട്. ജില്ലാ പൊലീസ് ചീഫ് ശിവ വിക്രം തന്നെ നേതൃത്വം നൽകുന്ന പൊലീസ് ടീം തന്നെയാണ് തളിപ്പറമ്പിലെ ഇന്നത്തെ ക്രമസമാധാന ചുതമതല ഏറ്റെടുത്തിട്ടുള്ളത്. തളിപ്പറമ്പ് ടൗണിൽ നിന്നും ആരംഭിക്കുന്ന മാർച്ചിൽ കോൺഗ്രസ്സ് നേതാവ് വി എം. സുധീരൻ, സുരേഷ് ഗോപി എം. പി, പരിസ്ഥിതി നേതാക്കളായ ദയാബായി, സാറാ ജോസഫ്, എന്നിവർ പങ്കെടുക്കും.
അതേ സമയം സിപിഐ.(എം). നേതൃത്വത്തിൽ കീഴാറ്റൂർ ജനകീയ സംരക്ഷണ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. സിപിഐ. ഒഴിച്ച് ഇടതുമുന്നണിയുടെ മറ്റ് കക്ഷികളെല്ലാം ഈ യോഗത്തിനെത്തിയിരുന്നു. കീഴാറ്റൂർ ദേശീയ പാതാ ബൈപ്പാസ് സംബന്ധിച്ച് ബദൽ മാർഗ്ഗം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നിയിച്ച് സിപിഐ രംഗത്തിറങ്ങിയിട്ടുണ്ട്. ജനാധിപത്യ സമരങ്ങളെ തകർക്കുകയല്ല അതിന്റെ അന്തസത്ത ഉൾക്കൊള്ളുകയാണ് വേണ്ടതെന്നും സിപിഐ. ആവശ്യപ്പെട്ടിട്ടുണ്ട്. എ.ഐ. വൈ. എഫ്. കീഴാറ്റൂരിന് ബദലുണ്ട് എന്ന നിലപാടിലാണ്. കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനാവശ്യമായ സമ്മർദ്ദം ചെലുത്തി പ്രശ്ന പരിഹാരം കാണണം. സമരപന്തൽ കത്തിച്ചത് ജനാധിപത്യ രീതിക്ക് ചേർന്നതല്ല. എലിവേറ്റഡ് ഹൈവേ എന്ന നിർദേശത്തിന് സർക്കാർ മുൻകൈ എടുത്തത് സ്വാഗതാർഹമാണ്.
ഇന്ന് തളിപ്പറമ്പ് ടൗണിൽ നിന്നും കീഴാറ്റൂരിലേക്ക് നടക്കുന്ന മാർച്ച് കാണാൻ പോലും ആരും പോകരുതെന്ന് സിപിഐ.(എം). ജില്ലാ സെക്രട്ടറി. നിർദ്ദേശം നൽകി. ഇന്നലെ വൈകീട്ട് പൊതുയോഗത്തിൽ സംസാരിക്കവേയാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. എൽ.ഡി.എഫ്. പ്രവർത്തരോടും വികസനമാഗ്രഹിക്കുന്നവരോടും ജയരാജൻ ഇതേ നിർദ്ദേശം നൽകി. നഗരത്തിൽ ആളുകൾ ഒഴുകി എത്തിക്കോട്ടെ.
സമരം നടത്തിക്കോട്ടെ. അതൊന്നും കാണാൻ നിങ്ങളാരും പോകരുത്. പലരും പ്രചരിപ്പിക്കും പോലെ സംഘർഷ സാധ്യതയൊന്നുമില്ല. ഒരു പ്രശ്നവുമുണ്ടാകില്ല. ജനങ്ങൾ ജാഗരൂകരാകണം. ജയരാജൻ അഭ്യർത്ഥിച്ചു.