- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രമന്ത്രിയുടെ ബിജെപിയുടെയും വാക്കു വിശ്വസിച്ച വയൽകിളികൾക്ക് പണി കിട്ടി! ഡൽഹി ചർച്ചകളിലെ കാര്യങ്ങളൊന്നും നടപ്പിലാകുന്നില്ല; വിദഗ്ദ സംഘത്തെ അയച്ച് പരിശോധന നടത്തുമെന്ന് ഉറപ്പു പാലിക്കാതെ വന്നതോടെ വീണ്ടും സമരത്തിന് ഒരുങ്ങി സുരേഷ് കീഴാറ്റൂരും കൂട്ടരും; മാധ്യമശ്രദ്ധ മാറിയതോടെ സ്ഥലമേറ്റെടുക്കൽ നടപടിയുമായി ജില്ലാ കലക്ടർ മുന്നോട്ട്
കണ്ണൂർ: കീഴാറ്റൂർ വയലിലൂടെ ദേശീയപാതാ ബൈപാസ് കടന്ന് പോകുന്നത് സംബന്ധിച്ച് പുനഃപരിശോധന നടത്തുമെന്ന കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. വയൽക്കിളികളുമായി രണ്ട് മാസം മുമ്പ് ഡൽഹിയിൽ നടത്തിയ ചർച്ചയിൽ വിദഗ്ദ സംഘത്തെ അയച്ച് പരിശോധന നടത്തുമെന്ന് മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതു വരെയായി കീഴാറ്റൂരിൽ കേന്ദ്ര സംഘം എത്തുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. അതിനിടെ ദേശീയപാതയുമായി ബന്ധപ്പെട്ട് ഇനി അവകാശ തർക്കങ്ങൾ മാത്രമേ പരിഗണിക്കുയുള്ളൂവെന്ന് ജില്ലാ കലക്ടർ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കയാണ്. കലക്ടറുടെ അറിയിപ്പ് പ്രകാരം ത്രീഡീ നോട്ടിഫിക്കേഷൻ കഴിഞ്ഞതിനാൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയായി. നേരത്തെ കീഴാറ്റൂർ വയലിലൂടെയുള്ള പാതക്ക് ത്രീഡീ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു. ഇത് പിൻവലിക്കുമെന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് ഉണ്ടായില്ല. ഫലത്തിൽ ഈ സ്ഥലം കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാവുകയും ചെയ്തു. നഷ
കണ്ണൂർ: കീഴാറ്റൂർ വയലിലൂടെ ദേശീയപാതാ ബൈപാസ് കടന്ന് പോകുന്നത് സംബന്ധിച്ച് പുനഃപരിശോധന നടത്തുമെന്ന കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയുടെ ഉറപ്പ് പാലിക്കപ്പെട്ടില്ല. വയൽക്കിളികളുമായി രണ്ട് മാസം മുമ്പ് ഡൽഹിയിൽ നടത്തിയ ചർച്ചയിൽ വിദഗ്ദ സംഘത്തെ അയച്ച് പരിശോധന നടത്തുമെന്ന് മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതു വരെയായി കീഴാറ്റൂരിൽ കേന്ദ്ര സംഘം എത്തുകയോ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. അതിനിടെ ദേശീയപാതയുമായി ബന്ധപ്പെട്ട് ഇനി അവകാശ തർക്കങ്ങൾ മാത്രമേ പരിഗണിക്കുയുള്ളൂവെന്ന് ജില്ലാ കലക്ടർ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കയാണ്.
കലക്ടറുടെ അറിയിപ്പ് പ്രകാരം ത്രീഡീ നോട്ടിഫിക്കേഷൻ കഴിഞ്ഞതിനാൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയായി. നേരത്തെ കീഴാറ്റൂർ വയലിലൂടെയുള്ള പാതക്ക് ത്രീഡീ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു. ഇത് പിൻവലിക്കുമെന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് ഉണ്ടായില്ല. ഫലത്തിൽ ഈ സ്ഥലം കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാവുകയും ചെയ്തു. നഷ്ടപരിഹാരം നൽകുക മാത്രമാണ് നിയമപരമായി അവശേഷിക്കുന്ന നടപടി. എന്നാൽ കലക്ടറുടെ അറിയിപ്പ് വന്നതോടെ സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കയാണ് വയൽക്കിളികൾ.
വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറയുന്നത് ഇനി സമരം പ്രക്ഷുബ്ദഘട്ടത്തിലേക്ക് നീങ്ങുമെന്നാണ്. അതിനുള്ള ഒരുക്കങ്ങൾ അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു. ദേശീയപാതാ ചട്ടം 21 പ്രകാരം കേന്ദ്ര സർക്കാറിന് അത് പിൻവലിക്കുകയോ ബദൽ വഴി കണ്ടെത്തുകയോ ചെയ്യാം. എന്നാൽ ഡൽഹി ചർച്ച പ്രകാരം ഒരു നീക്കവും ഇതുവരെയുണ്ടായില്ല. ത്രീഡീ വിഞ്ജാപനത്തിന് ശേഷം തുടർ നടപടികളോ വില നിർണ്ണയമോ കീഴാറ്റൂരിൽ ആരംഭിച്ചിട്ടില്ല. സർക്കാറോ ദേശീയപാതാ വിഭാഗമോ അത്തരം നടപടിയിലേക്ക് നീങ്ങിയാൽ വയൽക്കിളികൾ വീണ്ടും സമരമുഖം തുറക്കും.
വയലുകളും തണ്ണീർ തടങ്ങളും നികത്തിക്കൊണ്ടു പോകാനുദ്ദേശിക്കുന്ന ബൈപാസിന്റെ രൂപ രേഖ മാറ്റാൻ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.നൂറ് മീറ്റർ താഴെമാത്രം വീതിയുള്ള വയലിന്റെ കരയിലൂടെ പോയാൽ പോലും അവശേഷിക്കുന്നത് 40 മീറ്റർ മാത്രമായിരിക്കും. ഇതും തണ്ണീർ തടങ്ങൾക്കും ജനങ്ങളുടെ ജീവിതത്തിനും പ്രശ്നമുണ്ടാക്കും. ഇക്കാര്യവും മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു..അടിയന്തിരമായും ബദൽ പാതക്കുള്ള സ്ഥലം കണ്ടെത്തേണ്ടതുണ്ട്. നേരത്തെ ദേശീയപാതാ അഥോറിറ്റി തയ്യാറാക്കിയ രണ്ട് അലൈന്മെന്റുകൾ മാറ്റിയാണ് കീഴാറ്റൂർ വയലിലൂടെ ബൈപാസിന് അനുമതി നൽകിയത്. ഉന്നതമായ ഇടപെടലിലൂടെയാണ് വയലിലൂടെയുള്ള ബൈപാസിനുള്ള അനുമതി നൽകപ്പെട്ടതെന്ന് ആരോപിച്ചാണ് വയൽക്കിളികൾ സമരം ആരംഭിച്ചത്.
ഒന്നര വർഷക്കാലം നീണ്ടു നിന്ന സമരം ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിപിഎം. പാർട്ടി ഗ്രാമായ കീഴാറ്റൂരിലെ സമരത്തിന് പാർട്ടിയുടെ കീഴ്ഘടകങ്ങൾ ആദ്യം സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ പാർട്ടി നേതൃത്വം സമരക്കാരിലെ പാർട്ടി മെമ്പർമാരെ പുറത്താക്കി. എങ്കിലും സമരം മുന്നോട്ടു തന്നെ പോയി. ബിജെപി. എം. പി സുരേഷ് ഗോപി എത്തിയതോടെ ബിജെപി.യുടെ ഇടപെടലും ശക്തമായി. അതോടെ വിഷയം രാഷ്ട്രീയ തർക്കമായി. അന്നത്തെ ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ മുതൽ കേന്ദ്ര നേതാക്കൾ വരെ കീഴാറ്റൂരിലെത്തി സമരം നയിച്ചു.
വയൽക്കിളികളുടെ സമര പന്തൽ സിപിഎം. അനുകൂലികളെന്ന് പറയുന്നവർ പരസ്യമായി കത്തിക്കുകയുമുണ്ടായി. കുമ്മനം രാജശേഖരന്റെ ഇടപെടലോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ പ്രത്യേക സംഘം കീഴാറ്റൂരിൽ പരിശോധനക്കെത്തിയത്. അവരുടെ റിപ്പോർട്ടിൽ തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട് മൂടരുതെന്ന് നിർദേശിച്ചു.തുടർന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുമായി വയൽക്കിളി നേതാക്കളും ബിജെപി. നേതാക്കളും നടത്തിയ ചർച്ചയെ തുടർന്നാണ് കേന്ദ്ര സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് ഉറപ്പ് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായില്ല. ജില്ലാ കലക്ടർ നടപടിയുമായി മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. അതേ തുടർന്നാണ് വയൽക്കിളികൾ വീണ്ടും സമരം നടത്താൻ തയ്യാറെടുക്കുന്നത്.