- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങനെ ആ കട്ടയും പൊട്ടി; പിണറായിയുടെ വനിതാ മതിലിൽ നിന്ന് പിന്മാറാൻ വീരശൈവ സഭയോട് കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം; ബസവേശ്വരന്റെ അനുയായികൾ അയ്യപ്പ ജ്യോതിയിലും പങ്കെടുക്കില്ല; ശബരിമല സ്ത്രീ പ്രവേശന വിവാദത്തിലെ കേരളാ ഘടകത്തിലെ വിഭാഗീയതയ്ക്ക് തിരിച്ചടി; കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ ആശ്വാസമായത് ജനറൽ സെക്രട്ടറി പക്ഷത്തിനും
ബംഗളൂരു: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ കേരള സർക്കാർ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിൽ പങ്കെടുക്കാൻ പാടില്ലെന്ന് ഓൾ ഇന്ത്യാ വീരശൈവ മഹാസഭ സംസ്ഥാന നേതൃത്വത്തിന് കേന്ദ്രനേതൃത്വം മുന്നറിയിപ്പ് നൽകി. വീരശൈവ മഹാസഭയിൽ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായമാണ് നിലനിൽക്കുന്നത്. പ്രസിഡന്റിന്റെ പക്ഷം സ്ത്രീപ്രവേശത്തെ അനുകൂലിക്കുമ്പോൾ ജനറൽ സെക്രട്ടറിക്കൊപ്പം നിൽക്കുന്നവർ എതിർക്കുന്നു. ഇതു സംബന്ധിച്ച് സഭയുടേതായി രണ്ടു പേരും സ്വന്തം നിലയിൽ പത്രപ്രസ്താവന നടത്തുകയും ചെയ്തിരുന്നു. 12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിപ്ളവകാരിയും വചന സാഹിത്യകാരനും സാമൂഹിക പരിഷ്‌കർത്താവും വീരശൈവ മതാചാര്യനുമായിരുന്ന ബസവേശ്വരന്റെ അനുയായികൾ ആണ് കേരളത്തിലെ വീരശൈവ വിഭാഗം. കേരളത്തിലെ വീരശൈവരുടെ എണ്ണം 12 ലക്ഷത്തോളം വരും. കഴിഞ്ഞ കുറേ വർഷമായി ഇവർ സംഘടിത സമൂഹമായി പ്രവർത്തിക്കുന്നു. കർണാടകത്തിലെ പ്രബല സാമുദായിക ശക്തിയായ വീരശൈവ-ലിംഗായത്ത് വിഭാഗത്തിന്റെ വീരശൈവർക്ക് ആത്മീയവും സാമ്പത്തികവുമായ ആനുകൂല്യങ്ങൾ കേന്ദ്രം നൽകി
ബംഗളൂരു: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ കേരള സർക്കാർ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിൽ പങ്കെടുക്കാൻ പാടില്ലെന്ന് ഓൾ ഇന്ത്യാ വീരശൈവ മഹാസഭ സംസ്ഥാന നേതൃത്വത്തിന് കേന്ദ്രനേതൃത്വം മുന്നറിയിപ്പ് നൽകി. വീരശൈവ മഹാസഭയിൽ ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രണ്ട് അഭിപ്രായമാണ് നിലനിൽക്കുന്നത്. പ്രസിഡന്റിന്റെ പക്ഷം സ്ത്രീപ്രവേശത്തെ അനുകൂലിക്കുമ്പോൾ ജനറൽ സെക്രട്ടറിക്കൊപ്പം നിൽക്കുന്നവർ എതിർക്കുന്നു. ഇതു സംബന്ധിച്ച് സഭയുടേതായി രണ്ടു പേരും സ്വന്തം നിലയിൽ പത്രപ്രസ്താവന നടത്തുകയും ചെയ്തിരുന്നു.
12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിപ്ളവകാരിയും വചന സാഹിത്യകാരനും സാമൂഹിക പരിഷ്‌കർത്താവും വീരശൈവ മതാചാര്യനുമായിരുന്ന ബസവേശ്വരന്റെ അനുയായികൾ ആണ് കേരളത്തിലെ വീരശൈവ വിഭാഗം. കേരളത്തിലെ വീരശൈവരുടെ എണ്ണം 12 ലക്ഷത്തോളം വരും. കഴിഞ്ഞ കുറേ വർഷമായി ഇവർ സംഘടിത സമൂഹമായി പ്രവർത്തിക്കുന്നു. കർണാടകത്തിലെ പ്രബല സാമുദായിക ശക്തിയായ വീരശൈവ-ലിംഗായത്ത് വിഭാഗത്തിന്റെ വീരശൈവർക്ക് ആത്മീയവും സാമ്പത്തികവുമായ ആനുകൂല്യങ്ങൾ കേന്ദ്രം നൽകി വരുന്നുണ്ട്. കർണാടകത്തിൽ പ്രബലമായ വീരശൈവ സമുദായത്തിന്റെ നേതാക്കൾ ബിജെപിയിലും കോൺഗ്രസിലും പ്രബലരാണ്.
യെദിയൂരപ്പ അടക്കമുള്ളവർ സമുദായത്തിൽ നിന്നുള്ള നേതാക്കളാണ്. സഭയുടെ കേരള നേതൃത്വം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് യുഡിഎഫിനൊപ്പം നിലയുറപ്പിച്ച് ഒരു പാട് ആനുകൂല്യങ്ങൾ നേടിയെടുത്തു. എന്നാൽ പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തനവും നടത്തി. തുടർന്നിങ്ങോട്ട് പ്രസിഡന്റിന്റെ തീരുമാനത്തിന് അനുസരിച്ചാണ് കാര്യങ്ങൾ നടന്നത്. അതിനെതിരേ എതിർ വിഭാഗം കേന്ദ്രനേതൃത്വത്തിന് പരാതി നൽകി. കർണാടകയിൽ നിന്നുള്ള പ്രതിനിധികൾ ഡിസം 15,16 തീയതികളിൽ കേരളത്തിൽ. എല്ലാവരുടെയും ഭാഗം കേൾക്കുകയും ചെയ്തു. പ്രസിഡന്റിന് എതിരായ തെളിവുകളും ശേഖരിച്ചു. മറ്റ് നേതാക്കളുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വനിതാമതിലിൽ പങ്കെടുക്കേണ്ട എന്ന് കർശന നിർദ്ദേശം നൽകിയത്.
ഇതോടെ അപകടം മണത്ത പ്രസിഡന്റ് കേന്ദ്രനേതൃത്വത്തോട് സംഘപരിവാർ നടത്തുന്ന അയ്യപ്പജ്വാല പരിപാടിയിൽ നിന്നും സമുദായാംഗങ്ങൾ വിട്ടു നിൽക്കണമെന്ന നിർദ്ദേശം മുന്നോട്ടു വച്ചു. ഇതു പരിഗണിച്ച നേതൃത്വം അതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ഇടതുപാളയത്തിലാണെന്ന് എതിർ വിഭാഗം ആരോപിക്കുന്നു. ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ പേരിൽ നിരവധി വിജിലൻസ്, ക്രിമിനൽ കേസുകൾ ഉണ്ട്. അത് ഒത്തു തീർപ്പാക്കാൻ എൽഡിഎഫ് സർക്കാരിന്റെ സഹായം തേടിയിട്ടുണ്ട്. ഇക്കാര്യം പരാതിയായി ജനറൽ സെക്രട്ടറിയെ അനുകൂലിക്കുന്ന വിഭാഗം അറിയിച്ചിട്ടുമുണ്ട്.
99 ശതമാനം സമുദായാംഗങ്ങളും ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരാണെന്നും പ്രസിഡന്റ് മാത്രം അനുകൂലിക്കുന്നത് സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്നുമാണ് പറയുന്നത്. ഇതോടെ വനിതാ മതിലിന്റെ തകർച്ച തുടരുകയാണ്. വീരശൈവസമുദായത്തിൽ നിന്ന് കുറേ സ്ത്രീകളെ എങ്കിലും രംഗത്ത് ഇറക്കാമെന്നാണ് കരുതിയിരുന്നത്. അതും വെള്ളത്തിലായിരിക്കുകയാണ്.