- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പ്രതിവർഷം 7 കോടി വരുമാനം; 1.5 കോടി ചെലവ്; മിച്ചമുള്ള 5.5 കോടിക്ക് കണക്കില്ല; വെള്ളാപ്പള്ളിയെ പ്രതിക്കൂട്ടിലാക്കാൻ ദേവസ്വം ജനാധിപത്യ വേദിയും
ആലപ്പുഴ : പ്രതിവർഷം7 കോടി വരുമാനം. 1.5 കോടി ചെലവ്. മിച്ചമുള്ള 5.5 കോടിക്ക് കണക്കില്ല. വെള്ളാപള്ളിയുടെ അധീനതയിലുള്ള കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഇങ്ങനെ. തട്ടിപ്പ് നടത്തിയ തുകയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരം നടത്തിയവർക്കെതിരെ ക്രിമിനൽ കുറ്റം ആരോപിച്ചു കേസ് കൊടുത്തു. വെള്ളാപള്ളി പ്രതിക
ആലപ്പുഴ : പ്രതിവർഷം7 കോടി വരുമാനം. 1.5 കോടി ചെലവ്. മിച്ചമുള്ള 5.5 കോടിക്ക് കണക്കില്ല. വെള്ളാപള്ളിയുടെ അധീനതയിലുള്ള കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഇങ്ങനെ. തട്ടിപ്പ് നടത്തിയ തുകയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരം നടത്തിയവർക്കെതിരെ ക്രിമിനൽ കുറ്റം ആരോപിച്ചു കേസ് കൊടുത്തു. വെള്ളാപള്ളി പ്രതികളാക്കിയവരെ കോടതി കുറ്റവിമുക്തരാക്കി.
കുറ്റവിമുക്തരാക്കിയവർക്ക് വൻ സ്വീകരണം ഒരുക്കി കണിച്ചുകുളങ്ങര ദേവസ്വം ജനാധിപത്യ വേദി രംഗത്തുണ്ട്. മദ്യം വിഷമാണെന്ന് പഠിപ്പിച്ച ഗുരുസ്വാമിയുടെ പിൻഗാമിക്ക് വീട്ടുമുറ്റത്തും ഷാപ്പ്. ഷാപ്പിലെ തവണ പിരിക്കുന്നത് സ്ൂകൾ ജീവനക്കാരനും. ഈ മുദ്രാവാക്യങ്ങളുമായി വെള്ളാപള്ളിക്കെതിരെ ആഞ്ഞടിച്ച് ജനാധിപത്യ വേദി പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോടതി വെറുതെ വിട്ടവർക്ക് സ്വീകരണം നൽകുന്ന വൻ പരിപാടിയാണ് കണിച്ചുകുളങ്ങരയിൽ സംഘടിപ്പിച്ചിട്ടുള്ളത്. ഫലത്തിൽ തട്ടകത്തിൽ പണികിട്ടുകയാണ് വെള്ളാപള്ളിക്ക്.
എന്നാൽ ഇതിനെ പ്രതിരോധിക്കാൻ വെള്ളാപള്ളി ശ്രമിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തുന്നത് സാഹത്യകാരൻ പ്രൊഫ. എം കെ സാനുവാണ്. വെള്ളാപള്ളിക്കെതിരെ പ്രക്ഷോഭത്തിന് തുടക്കമിടാൻ സാനുമാഷ് തന്നെ രൂപം കൊടുത്ത പ്രസ്ഥാനമാണ് കണിച്ചുകുളങ്ങര ദേവസ്വം ജനാധിപത്യ വേദി. പരിപാടിയിൽ ധർമ്മവേദി ജനറൽ സെക്രട്ടറി ബിജു രമേശ് എത്തുന്നുണ്ട്. ബിജുവിന്റെ സാന്നിധ്യം വെള്ളാപള്ളിയെ കൂടുതൽ രോഷാകുലനാക്കുമെന്നാണ് സൂചന.
1999 ലാണ് ജനാധിപത്യവേദിയ രൂപമെടുത്തത്. ഇഷ്ടപ്പെട്ടവർക്ക് മാത്രം ക്ഷേത്രാഗംത്വം നൽകിയിരുന്ന വെള്ളാപള്ളിക്കെതിരെ സമരം നടത്തിയാണ് വേദി തുടക്കം കുറിച്ചത്. ഇഷ്ടപ്പെട്ടവർ മാത്രം ഭരിക്കുന്ന സമിതിയായതിനാൽ ക്ഷേത്ര ഭരണത്തെ കുറിച്ച് നാട്ടുക്കാർക്ക് യാതൊരു അറിവുമില്ലായിരുന്നു. വെള്ളാപള്ളിയുടെ വീട്ടുപടിക്കൽ നടന്ന സമരം 320 ദിവസം നീണ്ടിരുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി പി എം രംഗത്തെത്തിയതോടെ നിലനിൽപ്പ് അപകടത്തിലായ വെള്ളാപള്ളി നിരവധിപേർക്ക് അംഗത്വം നൽകി കീഴടങ്ങി.
പിന്നീട് ക്ഷേത്രത്തിന്റെ കീഴിൽ തുടങ്ങിയ ഐശ്വര്യ ട്രസ്റ്റും ഭാര്യയെയും മകനെയും അംഗങ്ങളാക്കി എഴുതിയെടുത്തിരുന്നു. എന്നാൽ ജനാധിപത്യവേദിയുടെ എതിർപ്പ് സഹിക്കാതെ ട്രസ്റ്റ് മറിച്ച് ക്ഷേത്രത്തിന് തന്നെ എഴുതികൊടുത്തു. എന്നാൽ ഇക്കാലമത്രയും നടന്ന ഇടപാടിനെ കുറിച്ച് യാതൊരു വിവരവും നൽകിയിട്ടില്ല. ഇവിടെയും കോടികളുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് ഭാരവാഹികൾ പറയുന്നു. കഴിഞ്ഞ 50 വർഷമായി വെള്ളാപള്ളി അടക്കിഭരിക്കുന്ന ക്ഷേത്ര യോഗത്തിൽ ഇപ്പോഴും പ്രധാനസ്ഥലങ്ങളിൽ വിശ്വസ്തർ മാത്രമാണ് പ്രവർത്തിക്കുന്നത്.
ക്ഷേത്രയോഗം തെരഞ്ഞെടുപ്പ് നടന്നാൽ ബാലറ്റ് പേപ്പറുകൾ വീട്ടിൽ കൊണ്ടുപോയി പരിശേധിച്ചശേഷമാത്രമാണ് റിട്ടേണിങ് ഓഫീസർക്ക് കൈമാറുന്നത്. തനിക്കെതിരെ വോട്ടുചെയ്തവർക്ക് തക്കപണികൊടുക്കാനാണ് ഇത്തരത്തിൽ ബാലറ്റ് പെട്ടി വീട്ടിലെത്തിക്കുന്നത്. ക്ഷേത്രത്തിന്റെ വകയിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വരുമാനവും വെള്ളാപള്ളി മുക്കുകയാണെന്ന് വേദിയുടെ പ്രവർത്തകർ പറയുന്നു. സ്‌കൂളുകളിലെ നിയമനങ്ങളിൽ 25 മുതൽ 40 ലക്ഷം വരെയുള്ള തുകയാണ് വാങ്ങുന്നത്. ഇതും പുറലോകം അറിയാറില്ല.
അടുത്തദിവസങ്ങളിൽ സമുദായാംഗങ്ങൾക്കിടയിൽ ഇത്തരം കാര്യങ്ങൾ നിരത്തി ബോധവൽക്കരണം നടത്താൻ ഒരുങ്ങുകയാണ് ജനാധിപത്യവേദി പ്രവർത്തകർ.