- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിധിക്ക് ശേഷം 'നവോത്ഥാനം' പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി സമുദായ സംഘടനകളെ കോർത്തിണക്കിയ വനിതാ മതിലിൽ ശരിക്കും വെട്ടിലായി! മതിൽ തീർക്കാൻ ലക്ഷങ്ങൾ ഒരുമിച്ചാലും യുവതി പ്രവേശനത്തെ ഭൂരിപക്ഷവും അനുകൂലിക്കില്ല; ശബരിമലയിൽ വനിതകൾ കയറരുതെന്നാണ് എസ്എൻഡിപിയുടെ നിലപാടെന്ന് തുറന്നു പറഞ്ഞ് വെള്ളാപ്പള്ളിയും; ക്ഷേത്രപ്രവേശനം ഉൾപ്പെട്ടിരുന്നെങ്കിൽ വനിതാ മതിലുമായി സഹകരിക്കില്ലെന്നും എസ്എൻഡിപി നേതാവ്: പിന്നെ എന്തിനാണ് മതിലെന്ന ചോദ്യം മാത്രം ബാക്കി
തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുകൂലമായി വിധി വന്ന ശേഷമാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ കേരള നവോത്ഥാന ചരിത്രത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയത്. എൽഡിഎഫ് സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ അദ്ദേഹം വിശദീകരിച്ചിരുന്നത് ക്ഷേത്രപ്രവേശനത്തെ കുറിച്ചും മറ്റു കേരള ചരിത്രത്തെ കുറിച്ചുമാണ്. ഇതിന് ശേഷമാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ച് നവോത്ഥാനത്തിന്റെ ഭാഗമായി വനിതാ മതിൽ തീർക്കാനാണ് തീരുമാനിച്ചത്. എന്നാൽ, യുവതി പ്രവേശനവുമായി ബന്ധമില്ല മതിലിന് എന്ന വാദമാണ് യോഗത്തിൽ പങ്കെടുത്ത സമുദായ നേതാക്കളും പറഞ്ഞത്. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ പ്രധാന ഉദ്ദേശ്യം ശബരിമലയിൽ യുവതികളെ കയറ്റുന്നതിന് വഴിയൊരുക്കുക എന്നതായിരുന്നു. അതേസമയം യോഗത്തിൽ പങ്കെടുത്ത എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പോലും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നീക്കത്തെ തള്ളിപ്പറഞ്ഞു. നിലപാടിൽ മാറ്റമില്ലെന്നും എസ്എൻഡിപി ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി നടേശൻ ഇന്ന് വ്യക്തമാക്കി. ശബരിമല
തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശനത്തിന് അനുകൂലമായി വിധി വന്ന ശേഷമാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ കേരള നവോത്ഥാന ചരിത്രത്തെ കുറിച്ച് പറഞ്ഞു തുടങ്ങിയത്. എൽഡിഎഫ് സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ അദ്ദേഹം വിശദീകരിച്ചിരുന്നത് ക്ഷേത്രപ്രവേശനത്തെ കുറിച്ചും മറ്റു കേരള ചരിത്രത്തെ കുറിച്ചുമാണ്. ഇതിന് ശേഷമാണ് സമുദായ സംഘടനകളുടെ യോഗം വിളിച്ച് നവോത്ഥാനത്തിന്റെ ഭാഗമായി വനിതാ മതിൽ തീർക്കാനാണ് തീരുമാനിച്ചത്. എന്നാൽ, യുവതി പ്രവേശനവുമായി ബന്ധമില്ല മതിലിന് എന്ന വാദമാണ് യോഗത്തിൽ പങ്കെടുത്ത സമുദായ നേതാക്കളും പറഞ്ഞത്.
ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ പ്രധാന ഉദ്ദേശ്യം ശബരിമലയിൽ യുവതികളെ കയറ്റുന്നതിന് വഴിയൊരുക്കുക എന്നതായിരുന്നു. അതേസമയം യോഗത്തിൽ പങ്കെടുത്ത എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പോലും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നീക്കത്തെ തള്ളിപ്പറഞ്ഞു. നിലപാടിൽ മാറ്റമില്ലെന്നും എസ്എൻഡിപി ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി നടേശൻ ഇന്ന് വ്യക്തമാക്കി. ശബരിമലയിൽ വനിതകൾ കയറരുതെന്നാണ് എസ്എൻഡിപിയുടെ നിലപാട്. വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ഒരു ബന്ധവുമില്ല.
നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിൽ. അതിൽ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉൾപ്പെടില്ല. ക്ഷേത്രപ്രവേശനം ഉൾപ്പെട്ടിരുന്നെങ്കിൽ എസ്എൻഡിപി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല പ്രശ്‌നത്തിലെ സമരങ്ങളെ പ്രതിരോധിക്കാൻ ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ തീർക്കുക. മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തീരുമാനമുണ്ടായത്.
അതേസമയം വെള്ളാപ്പള്ളിയുടേതിന് സമാനമായി നിലപാടാണ് യോഗത്തിൽ പങ്കെടുത്ത മിക്ക സംഘടനകൾക്കും. ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതൻ അടക്കമുള്ളവർക്ക് വെള്ളാപ്പള്ളിയുടേതിന് സമാനമായ നിലപാടാണ്. ബിഡിജെഎസ് അടക്കമുള്ളവരും ഭൂരിപക്ഷം വരുന്ന ഈഴവ സ്ത്രീകൾക്കും സമാനമായ നിലപാടാണ്. അതുകൊണ്ട് തന്നെ യുവതീപ്രവേശനത്തെ അനുകൂലിച്ചാൽ അത് എസ്എൻഡിപിയിൽ വെള്ളാപ്പള്ളിയുടെ അപ്രമാദിത്തത്തെ പോലും ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറുമെന്ന കാര്യം ഉറപ്പാണ്.
നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിൽ എന്നാണ് വെള്ളാപ്പള്ളി അടക്കമുള്ളവർ വിശദീകരിക്കുന്നത്. അങ്ങനെയാണെങ്കിൽ എന്തിന് യുവതികളുടെ മതിൽ. എല്ലാവർക്കും പങ്കാളികളായിക്കൂടേ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. വെള്ളാപ്പള്ളി തന്നെ ഈ വിഷയത്തിൽ നിലപാട് മാറ്റുന്നത് പലതവണയാണ്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ ആദ്യം സർക്കാരിന് ഒപ്പം നിലകൊണ്ടു. സമുദായത്തിലും ബിഡിജെഎസിലും നിന്നുള്ള എതിർപ്പ് ശക്തമായതോടെ നിലപാടിൽ വെള്ളം ചേർത്ത് നടേശൻ മലക്കം മറിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നവോത്ഥാന മതിൽ പണിയാൻ വിളിച്ച യോഗത്തിൽ നടേശന്റെ ചാടിക്കളി കണ്ട് സമുദായാംഗങ്ങൾ മൂക്കത്ത് വിരൽ വച്ചു. നവോത്ഥാന മതിൽ തീർക്കാൻ ഈഴവപ്പെണ്ണുങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം തുറന്നടിച്ചു.
ഇതു വരെ ഈ നിലപാടിൽ നിന്ന് മാറിയിട്ടില്ല. പക്ഷേ, ഇവിടെ ശരിക്കും വെട്ടിലായത് എസ്എൻഡിപി യൂണിയൻ ഭാരവാഹികളും ബിഡിജെഎസുമാണ്. ബിഡിജെഎസിന്റെ തലപ്പത്തുള്ളവരെല്ലാം തന്നെ എസ്എൻഡിപിയുടെ യൂണിയൻ ഭാരവാഹികളും യോഗം കൗൺസിലർമാരുമാണ്. ഇവർക്ക് വെള്ളാപ്പള്ളി എങ്ങോട്ട് ചായുന്നുവോ അവിടേക്ക് വളയാനേ കഴിയുകയുള്ളൂ. എന്നാൽ സമുദായാംഗങ്ങൾക്ക് ഈ പ്രശ്‌നമില്ല. സിപിഎമ്മുകാരായ ഒരു ന്യൂനപക്ഷം ഒഴിച്ച് ഈഴവ സമുദായത്തിലെ 90 ശതമാനം പേരും വെള്ളാപ്പള്ളിക്കെതിരേ നിലപാട് സ്വീകരിച്ചു കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ വെള്ളാപ്പള്ളിക്കെതിരേ ട്രോൾ നിറഞ്ഞുവെന്ന് മാത്രമല്ല, ചില ശാഖകളിൽ കോലംകത്തിക്കലും പന്തം കൊളുത്തി പ്രകടനവും വരെ നടക്കുന്നു.
കാരണം, ശബരിമലയിലെ യുവതീപ്രവേശനമാണ് വിഷയമെങ്കിൽ ഈ മതിലിനൊപ്പം നിൽകില്ലെന്ന നിലവിൽ മതിലിന്റെ സംഘാടക സമിതിയിൽ തന്നെയുള്ള പലർക്കും. ഈ വിഷയത്തിൽ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ മാത്രമാണ് സർക്കാറിന് പൂർണമായും വിശ്വസിക്കാൻ സാധിക്കുന്നത്. അദ്ദേഹം മാത്രമാണ് തുടക്കം മുതൽ ഈ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചത്.
ഈ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ക്ഷണമുണ്ടായിരുന്നത് 190 സംഘടനകൾക്കാണ്. എന്നാൽ എത്തിയതാകട്ടെ 80ൽ താഴെ ആൾക്കാരും. നവോത്ഥാന വനിതാ മതിൽ പണിയുമെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ ഈ പരിപാടിക്കെതിരെ പാർട്ടിക്കുള്ളിലും സമുദായ സംഘടനകൾക്കുള്ളിലും കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. മിക്ക സംഘടനകളും ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സമരത്തിന് ഇറങ്ങിയവാണ്. ഇവർ ഇപ്പോൾ വീണ്ടും മതിൽ പണിയാൻ രംഗത്തിറങ്ങുന്നതിൽ അനൗചിത്യമാണ് ചർച്ചയാകുന്നത്.
സംഘാടകസമിതി രൂപീകരണം മുതൽ സംഭവിച്ച പാളിച്ചകൾക്കു വൻവില നൽകേണ്ടിവരുമെന്നാണു സിപിഎമ്മിൽനിന്നുതന്നെ ഉയരുന്ന വിമർശനം. പൊതുവേ സാമുദായി സംഘടനകളെ അകറ്റി നിർത്തുന്ന സിപിഎം ഈ വിഷയത്തിൽ അവരുടെ കാലു പിടിക്കേണ്ട ഗതികേടെന്നാണ് ഉയരുന്ന വിമർശനം. മുന്നണിയിൽ ആലോചിച്ചില്ലെന്ന വിമർശനവും മുഖ്യമന്ത്രിക്കെതിരെയുണ്ട്. 'നമ്മളിലുള്ളതു മാനവരക്തം' എന്ന മുദ്രാവാക്യമുയർത്തിയ സിപിഎംതന്നെ ജാതി സംഘടനകളുടെ യോഗം വിളിച്ചതാണു ചോദ്യംചെയ്യപ്പെടുന്നത്. 'നവോത്ഥാന'മുന്നണിയുടെ ജോയിന്റ് കൺവീനർ സി.പി. സുഗതൻ അയോധ്യയിലെ കർസേവയിലും നിലയ്ക്കൽ ആക്രമണത്തിലും പങ്കാളിയാണെന്ന ആരോപണം മുഖ്യമന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കി.
വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചതും അധിക്ഷേപിച്ചതും സുഗതനായിരുന്നെന്ന ഫേസ്‌ബുക്ക് വെളിപ്പെടുത്തലും പ്രശ്‌നം സങ്കീർണമാക്കി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ഇരുപതോളം സംഘടനകൾ വനിതാമതിലിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു. കേരള ബ്രാഹ്മണസഭയും വി എസ്.ഡി.പിയും പരിപാടിക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ശിവഗിരി തീർത്ഥാടനത്തിന്റെ സമാപനദിവസം വനിതാമതിൽ സംഘടിപ്പിക്കുന്നതിനെതിരേ ശ്രീനാരായണ ധർമസംഘം ട്രസ്റ്റും ശിവഗിരി മഠവും മുഖ്യമന്ത്രിക്കു പരാതി നൽകും.
ശ്രീനാരായണ ധർമവേദിയെ പ്രതിനിധീകരിച്ചു സി.കെ. വിദ്യാസാഗർ വനിതാമതിൽ സംഘാടകസമിതിയിൽ ഉൾപ്പെട്ടതിനെതിരേ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശ് മുഖ്യമന്ത്രിക്കു പരാതി നൽകി. വിദ്യാസഗറിനു ധർമവേദിയുമായി ബന്ധമില്ലെന്നു പരാതിയിൽ വ്യക്തമാക്കുന്നു. കെ.പി.എം.എസിൽനിന്നു പുന്നല ശ്രീകുമാറിനെ സർക്കാർ ഒപ്പം നിർത്തിയെങ്കിലും തുറവൂർ സുരേഷ് ഉൾപ്പെടെയുള്ള നേതാക്കൾ എൻ.ഡി.എയുടെ ഭാഗമാണ്. എൻ.എസ്.എസ്, യോഗക്ഷേമസഭ, ക്ഷത്രിയസഭ, നമ്പ്യാർ സഭ തുടങ്ങിയ മുന്നോക്കസംഘടനകൾ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
അതേസമയം സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സംഘടിപ്പിക്കുന്ന വനിതാ മതിൽ ശബരിമലയിലെ യുവതീ പ്രവേശനത്തിന് ആണെങ്കിൽ പിന്മാറുമെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി സി.പി സുഗതൻ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശനത്തെ താൻ അനുകൂലിക്കുന്നില്ല. സുപ്രീംകോടതി അന്തിമ വിധി പ്രഖ്യാപിക്കുന്നതുവരെ യുവതീ പ്രവേശനം പാടില്ലെന്ന നിലപാടാണെന്നും സുഗതൻ ഇപ്പോഴും പറയുന്നത്. ഇങ്ങനെ നിലപാടുള്ള ആളുമായി എന്തിന് മതിൽ പണിയാൻ നിൽക്കുന്നു എന്ന വിമർശനം ശക്തമാണ്.