- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ ദളിത് മേൽശാന്തിയെ നിയമിക്കണമെന്ന് വെള്ളാപ്പള്ളി; ഇതിനുള്ള പരിശ്രമം എസ്എൻഡിപി ഏറ്റെടുക്കും; ക്ഷേത്രപ്രവേശന വിളംബരം നടന്ന് 82വർഷം പിന്നിട്ടെങ്കിലും യഥാർഥ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല; പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഇപ്പോഴും അബ്രാഹ്മണരെ പൂജാരിയാക്കിയിട്ടില്ല; കൊച്ചിൻ ദേവസ്വത്തിൽ പിന്നോക്കക്കാരെ ശാന്തിമാരാക്കാൻ നടപടിയെടുത്ത സർക്കാരിനെ അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി നടേശൻ
കൊച്ചി: ശബരിമല വിഷയം കത്തിനിൽക്കുമ്പോഴും തന്റെ നിലപാടിൽ യാതൊരു മാറ്റവുവുമില്ലെന്ന് വ്യക്തമാക്കി എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. കൊച്ചിൻ ദേവസ്വത്തിൽ പിന്നോക്കക്കാരെ ശാന്തിമാരാക്കാൻ നടപടിയെടുത്ത സർക്കാരിനെയും ദേവസ്വം ബോർഡിനെയും അഭിനന്ദിച്ച അദ്ദേഹം ശബരിമലയിൽ ദളിത് മേൽശാന്തിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.കൊച്ചിൻ ദേവസ്വംബോർഡിൽ നിയമനം ലഭിച്ച അബ്രാഹ്മണശാന്തിമാർക്ക് ശ്രീനാരായണ വൈദികവേദി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു എസ്എൻഡിപി ജനറൽ സെക്രട്ടറി. ക്ഷേത്രപ്രവേശന വിളംബരം നടന്ന് 82വർഷം പിന്നിട്ടെങ്കിലും യഥാർഥ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴും യാഥാർഥ്യമല്ല. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഇപ്പോഴും അബ്രാഹ്മണരെ പൂജാരിയാക്കിയിട്ടില്ല. ശബരിമലയിടക്കം ദളിത് മേൽശാന്തിയെ നിയമിക്കുന്നതിനായി എസ്എൻഡിപി ശ്രമം തുടരും. അബ്രാഹ്മണശാന്തിയെ ക്ഷേത്രത്തിൽ കയറ്റാതിരുന്നതിനും തൊട്ടുകൂടായ്മ നിലനിൽക്കുന്നതിനും ദൈവദശകം ആലപിച്ച സ്ത്രീയെ തല്ലിയതിനുമെതിരേ ഒരു ശബ്ദിക്കാൻ ഹിന്ദുക്കളെ കണ്ടില്ല. കൊച്ചിൻ ദേവസ്വത
കൊച്ചി: ശബരിമല വിഷയം കത്തിനിൽക്കുമ്പോഴും തന്റെ നിലപാടിൽ യാതൊരു മാറ്റവുവുമില്ലെന്ന് വ്യക്തമാക്കി എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. കൊച്ചിൻ ദേവസ്വത്തിൽ പിന്നോക്കക്കാരെ ശാന്തിമാരാക്കാൻ നടപടിയെടുത്ത സർക്കാരിനെയും ദേവസ്വം ബോർഡിനെയും അഭിനന്ദിച്ച അദ്ദേഹം ശബരിമലയിൽ ദളിത് മേൽശാന്തിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.കൊച്ചിൻ ദേവസ്വംബോർഡിൽ നിയമനം ലഭിച്ച അബ്രാഹ്മണശാന്തിമാർക്ക് ശ്രീനാരായണ വൈദികവേദി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു എസ്എൻഡിപി ജനറൽ സെക്രട്ടറി.
ക്ഷേത്രപ്രവേശന വിളംബരം നടന്ന് 82വർഷം പിന്നിട്ടെങ്കിലും യഥാർഥ ആരാധനാ സ്വാതന്ത്ര്യം ഇപ്പോഴും യാഥാർഥ്യമല്ല. പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഇപ്പോഴും അബ്രാഹ്മണരെ പൂജാരിയാക്കിയിട്ടില്ല. ശബരിമലയിടക്കം ദളിത് മേൽശാന്തിയെ നിയമിക്കുന്നതിനായി എസ്എൻഡിപി ശ്രമം തുടരും. അബ്രാഹ്മണശാന്തിയെ ക്ഷേത്രത്തിൽ കയറ്റാതിരുന്നതിനും തൊട്ടുകൂടായ്മ നിലനിൽക്കുന്നതിനും ദൈവദശകം ആലപിച്ച സ്ത്രീയെ തല്ലിയതിനുമെതിരേ ഒരു ശബ്ദിക്കാൻ ഹിന്ദുക്കളെ കണ്ടില്ല. കൊച്ചിൻ ദേവസ്വത്തിൽ പിന്നോക്കക്കാരെ ശാന്തിമാരാക്കാൻ നടപടിയെടുത്ത സർക്കാരിനെയും ദേവസ്വം ബോർഡിനെയും അഭിനന്ദിക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.
അധസ്ഥിത -പിന്നോക്ക ജനവിഭാഗങ്ങൾ ചവിട്ടേൽക്കാനും തൊഴാനും മാത്രമുള്ളവാക്കി മാറ്റാനാണ് പൂർവികർ ശ്രമിച്ചത്. ആചാരങ്ങളുടെയും ദൈവനിശ്ചയങ്ങളുടെയും പേരിൽ പിന്നോക്കകാരെ അകറ്റിയതും അടിമകളാക്കിയത് വരേണ്യ വർഗത്തിന്റെ തന്ത്രങ്ങളാണ്. എന്നാൽ കേരളചരിത്രം ചൂഷണത്തിനും അടിച്ചമർത്തലുകൾക്കുമെതിരായ പോരാട്ടത്തിന്റേതുകൂടിയാണ്. ക്ഷേത്രങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് ശബരിമലയെയും വിശ്വാസത്തെയും ആയുധമാക്കി രണ്ടാം വിമോചനസമരം ആഗ്രഹിക്കുന്നവർ നടത്തുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിവിധി സർക്കാരിനെതിരെ ആയുധമാക്കുന്നതിന് പിന്നിലെ നീക്കവും തന്ത്രമാണ്. വേഗത്തിൽ വിശ്വാസികളെ സർക്കാരിനെതിരെ അണിനിരത്താനുള്ള ആയുധമാക്കി മാറ്റുകയാണ് വിശ്വാസവും നാമജപവും.
കേരളത്തിൽ അധികാരത്തിലെത്തിയ 1957ലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരെ പ്രയോഗിച്ചതും ഈ തന്ത്രമാണ്. ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കാരവും നടപ്പാക്കിയത് വരേണ്യവർഗത്തിന് അംഗീകരിക്കാനായില്ല. ഇതോടെയാണ് സമരം സംഘടിപ്പിച്ചതും സർക്കാരിനെ പിരിച്ചുവിട്ടതും. എന്നാൽ അക്കാലത്ത് എസ്എൻഡിപി യോഗം നേതാവ് ആർ ശങ്കറിനെ കെപിസിസി പ്രസിഡന്റാക്കി സമരംനയിച്ചത് പിന്നോക്ക വിഭാഗക്കാരുടെ പിന്തുണയ്ക്ക് വേണ്ടിയായിരുന്നു. പക്ഷേ പിന്നീട് അദ്ദേഹത്തെ അവഗണിക്കുകയാണുണ്ടായത്. പിൽക്കാലത്ത് മുഖ്യമന്ത്രിയായ ആർ ശങ്കറിനെ മുട്ടുന്യായംപറഞ്ഞ് പുറത്താക്കി. മുഖ്യമന്ത്രിപദം നൽകാതെ വരേണ്യവർഗം തന്ത്രപരമായി നീങ്ങുകയായിരുന്നു.
ഈ ചരിത്രം പഠിക്കാത്ത പുതുതലമുറയെ വിശ്വാസത്തിന്റെ പേരിൽ തെരുവിലറക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി ബിജെപിയും കോൺഗ്രസും ഇക്കാര്യത്തിൽ ഒന്നിച്ചു. വിധിക്കെതിരേ വിധി നിയമപരമായി നീങ്ങുന്നതിന് പകരം സമരം പ്രഖ്യാപിച്ചതിന് പിന്നിൽ ഭക്തിയല്ല, വരേണ്യവർഗ രാഷ്ട്രീയമാണ്. പിണറായി സർക്കാർ നിറവേറ്റുന്നത് കോടതിവിധി നടപ്പാക്കുകയെന്ന കടമയാണ്. കോടതിവിധി എന്തായാലും നടപ്പാക്കുമെന്ന സർക്കാർ നിലപാട് ഭരണഘടനാപരമാണ്.അദ്ദേഹം വ്യക്തമാക്കി.