- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിൽ സർക്കാർ കൊണ്ടുവരുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കി; അതിൽ നിന്നും മാറി നിൽക്കുന്നവർ ചരിത്രത്തിലെ വിഡ്ഢികകൾ; 20 കൊല്ലമായി വന്ന ഭരണസമിതികൾ മാറി മാറി വന്നിട്ടും ദേവസ്വം ബോർഡിൽ നടക്കുന്നത് സവർണ നിയമനങ്ങൾ മാത്രം; എൽഡിഎഫ് സർക്കാർ ഇപ്പോൾ വന്നു.. പക്ഷെ നാം അവരുടെ തനി നിറവും കണ്ടു: എൻഎസ്എസിനെ വിമർശിച്ച് വെള്ളാപ്പള്ളി
കൊച്ചി: നവോത്ഥാന വനിതാമതിൽ തീർക്കാനുള്ള സർക്കാറിന്റെ തീരുമാനത്തോടെ എതിർത്തു കൊണ്ട് രംഗത്തുവന്ന എൻഎസ്എസിനെ പരോക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നവോത്ഥാനം കാലഘട്ടത്തിന്റെ ആഴശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതി മനസിലാക്കിയാണ് സർക്കാർ വനിതാ മതിൽ കൊണ്ടു വരുന്നതെന്നും യോഗം ജനറൽ സെക്രട്ടറി പറഞ്ഞു. ശബരിമല വിധിയെ സംബന്ധിച്ച് നിരാശ ജനകം എന്നാണ് ഞാൻ പറഞ്ഞത്. ഇന്നും താൻ അതിൽ ഉറച്ചു നിൽക്കുന്നു. ദേശീയ രാഷ്ട്രീയ കക്ഷികൾ എല്ലാം വിധിയെ സ്വാഗതം ചെയ്തവരാണ്. പിന്നീടവർക്ക് അത് മാറ്റിപ്പറയാൻ യാതൊരു മടിയുമില്ലാതായെന്നും വെള്ളാപ്പള്ളി ആരോപിച്ചു. കേരള മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചപ്പോൾ വരാതിരുന്ന മൂന്ന് തിരികളാണ് കത്തിയത്. അതിന് എണ്ണ ഒഴിച്ച് കൊടുക്കാൻ ചില രാഷ്ട്രീയ കക്ഷികളും ഉണ്ടായിരുന്നു. പക്ഷെ അതിപ്പോൾ കരിന്തിരിയായിരിക്കുകയാണ്. ഈ പറയുന്നവർ ആരും കത്തിച്ചെന്ന് പറഞ്ഞതു കൊണ്ട് വനിതാ മതിലിന്റെ ആശയം കത്തിപ്പോവില്ല. സോഷ്യൽ മീഡിയയിലെ ചീത്ത പറച്ചിലുകൾ കൊണ്ട് അഭിപ്രായം മാറില്ലെന്നും അദ്
കൊച്ചി: നവോത്ഥാന വനിതാമതിൽ തീർക്കാനുള്ള സർക്കാറിന്റെ തീരുമാനത്തോടെ എതിർത്തു കൊണ്ട് രംഗത്തുവന്ന എൻഎസ്എസിനെ പരോക്ഷമായി വിമർശിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നവോത്ഥാനം കാലഘട്ടത്തിന്റെ ആഴശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതി മനസിലാക്കിയാണ് സർക്കാർ വനിതാ മതിൽ കൊണ്ടു വരുന്നതെന്നും യോഗം ജനറൽ സെക്രട്ടറി പറഞ്ഞു. ശബരിമല വിധിയെ സംബന്ധിച്ച് നിരാശ ജനകം എന്നാണ് ഞാൻ പറഞ്ഞത്. ഇന്നും താൻ അതിൽ ഉറച്ചു നിൽക്കുന്നു. ദേശീയ രാഷ്ട്രീയ കക്ഷികൾ എല്ലാം വിധിയെ സ്വാഗതം ചെയ്തവരാണ്. പിന്നീടവർക്ക് അത് മാറ്റിപ്പറയാൻ യാതൊരു മടിയുമില്ലാതായെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കേരള മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചപ്പോൾ വരാതിരുന്ന മൂന്ന് തിരികളാണ് കത്തിയത്. അതിന് എണ്ണ ഒഴിച്ച് കൊടുക്കാൻ ചില രാഷ്ട്രീയ കക്ഷികളും ഉണ്ടായിരുന്നു. പക്ഷെ അതിപ്പോൾ കരിന്തിരിയായിരിക്കുകയാണ്. ഈ പറയുന്നവർ ആരും കത്തിച്ചെന്ന് പറഞ്ഞതു കൊണ്ട് വനിതാ മതിലിന്റെ ആശയം കത്തിപ്പോവില്ല. സോഷ്യൽ മീഡിയയിലെ ചീത്ത പറച്ചിലുകൾ കൊണ്ട് അഭിപ്രായം മാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മതിലിൽ നിന്ന് മാറി നിൽക്കുന്നവർ ചരിത്രത്തിൽ വിഡ്ഢികളാവും. രാഷ്ട്രീയത്തിനതീതമായി വനിതാ മതിലിനെ വിജയിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ അവർ ചരിത്രത്തിന്റെ ഭാഗമാകുമായിരുന്നു. എന്നും തങ്ങളെ ചതിച്ച പാരമ്പര്യമാണുള്ളത്. ഇടതുപക്ഷ സർക്കാർ ഒരു കാര്യത്തിനും ക്ഷണിച്ചിട്ടില്ല. ഇപ്പോൾ ക്ഷണിച്ചെങ്കിൽ അത് സംഘടനയുടെ ബലം കൊണ്ടു മാത്രമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. 20 കൊല്ലമായി വന്ന ഭരണസമിതികൾ മാറി മാറി വന്നിട്ടും ദേവസ്വം ബോർഡിൽ സവർണ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്. എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ വന്നു. പക്ഷെ നാം അവരുടെ തനി നിറവും കണ്ടുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം ജനുവരി ഒന്നിന് പ്രഖ്യാപിച്ച വനിതാമതിലിനെ തകർക്കാൻ ബദലായി പരിപാടി സംഘടിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. സർക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിക്ക് ബദലായി വിശ്വാസ സമൂഹത്തെ രംഗത്തിറക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇക്കാര്യം ചർച്ച ചെയ്യാൻ ഈമാസം 12ന് ഹിന്ദുസംഘടനകളുടെ യോഗം കൊച്ചിയിൽ കൂടും. സർക്കാർ വിളിച്ചുചേർത്ത നവോത്ഥാന പ്രസ്ഥാനങ്ങളുടെ യോഗത്തിൽ പങ്കെടുത്ത പല സാമുദായിക സംഘടനകളുടെയും പ്രതിനിധികളെ യോഗത്തിനെത്തിക്കാൻ നീക്കമുണ്ട്.
സർക്കാർ വിളിച്ച യോഗത്തിനെത്തിയ പല സംഘടനകളും തീരുമാനത്തിൽനിന്ന് പിന്നാക്കം പോയതിന്റെ ആത്മവിശ്വാസത്തിലാണ് സംഘ്പരിവാർ. ശബരിമലയിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള യുവതികളെ കൊണ്ടുവരാനുള്ള ശ്രമം നടത്തുന്നതെന്ന പ്രചാരണം ശക്തമാക്കാനുള്ള നീക്കവും ഇവർ നടത്തുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ആദ്യഘട്ടത്തിൽ നടത്തിയ പ്രക്ഷോഭങ്ങളുടെ ശക്തി ക്ഷയിച്ചെന്ന വിലയിരുത്തൽ ആർ.എസ്.എസിനുണ്ട്.
സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റിയത് തിരിച്ചടിയാണെന്നാണ് അവരുടെ വിലയിരുത്തൽ. പ്രക്ഷോഭം ശക്തമാക്കാൻ വിശ്വാസികളുടെ പിന്തുണയാർജിക്കാനും സർക്കാറിനെതിരെ ശക്തമായ പ്രചാരണം നടത്താനുമാണ് സംഘ്പരിവാർ നീക്കം. അതിനൊപ്പം ശബരിമലയിലെ പൊലീസ് നടപടിക്കെതിരായ പ്രചാരണവും ഇവർ ഉദ്ദേശിക്കുന്നു. ഇക്കാര്യങ്ങളെല്ലാം യോഗം ചേർന്ന് തീരുമാനിക്കുമെന്ന് സംഘ്പരിവാർ സംഘടനകളുടെ പ്രതിനിധികൾ വ്യക്തമാക്കി.
അതേസമയം സിപിഎം നേതൃത്വം കൊടുക്കുന്ന മതിലിന് വലിയ ജനപിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങളും ഒരുവശത്ത് തകൃതിയായി നടക്കുന്നുണ്ട്. ശബരിമലയിലെ യുവതീപ്രവേശനമാണ് വിഷയമെങ്കിൽ ഈ മതിലിനൊപ്പം നിൽകില്ലെന്ന നിലവിൽ മതിലിന്റെ സംഘാടക സമിതിയിൽ തന്നെയുള്ള പലർക്കും. ഈ വിഷയത്തിൽ കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിനെ മാത്രമാണ് സർക്കാറിന് പൂർണമായും വിശ്വസിക്കാൻ സാധിക്കുന്നത്. അദ്ദേഹം മാത്രമാണ് തുടക്കം മുതൽ ഈ വിഷയത്തിൽ അനുകൂലമായ നിലപാട് സ്വീകരിച്ചത്.
ഈ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ക്ഷണമുണ്ടായിരുന്നത് 190 സംഘടനകൾക്കാണ്. എന്നാൽ എത്തിയതാകട്ടെ 80ൽ താഴെ ആൾക്കാരും. നവോത്ഥാന വനിതാ മതിൽ പണിയുമെന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ ഈ പരിപാടിക്കെതിരെ പാർട്ടിക്കുള്ളിലും സമുദായ സംഘടനകൾക്കുള്ളിലും കടുത്ത എതിർപ്പ് ഉയരുന്നുണ്ട്. മിക്ക സംഘടനകളും ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സമരത്തിന് ഇറങ്ങിയവാണ്. ഇവർ ഇപ്പോൾ വീണ്ടും മതിൽ പണിയാൻ രംഗത്തിറങ്ങുന്നതിൽ അനൗചിത്യമാണ് ചർച്ചയാകുന്നത്.