- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഷിന്റെ കൈയിൽ മുറിവൊന്നും കാണാനില്ലെന്ന് ഡി വൈ എസ് പി; ഞരമ്പ് മുറിച്ച് രക്തം വാർന്ന പിന്നെങ്ങനെ എൻജിനീയറിങ് വിദ്യാർത്ഥി ആശുപത്രയിലെത്തി? വെള്ളാപള്ളി കോളജ് ഓഫ് എൻജിനീയറിംഗിലെ പീഡനവും ആത്മഹത്യയ്ക്ക് ശ്രമിച്ച കേസും അട്ടിമറിക്കാൻ ഉറച്ച് പൊലീസ്
ആലപ്പുഴ : വെള്ളാപള്ളി കോളജ് ഓഫ് എൻജിനീയറിംഗിലെ രണ്ടാം വർഷ വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി ആർഷ് പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കേസും പൊലീസ് വളച്ചൊടിക്കുന്നു. വീട്ടിൽനിന്നുണ്ടായ മാനസിക സമ്മർദ്ദമാണ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിക്കാൻ ഇടയാക്കിയതെന്ന് പൊലീസ്. കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ മൊഴി പൊലീസ് നേരിട്ട് സ്വീകരിച്ചിരുന്നതാണ് . മാനേജുമെന്റിന്റെ കടുത്ത പീഡനം മൂലമാണ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെതെന്നും വിദ്യാർത്ഥി പറഞ്ഞിരുന്നു. ഇതേ മൊഴിതന്നെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വിദ്യാർത്ഥിയെ സന്ദർശിച്ച് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനോടും ആർഷ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സജി ചെറിയാൻ ഇക്കാര്യം ഇന്നലെ വാർത്താസമ്മേളനം നടത്തി മാധ്യമ പ്രവർത്തകർക്കുമുന്നിൽ പറഞ്ഞിരുന്നു. എന്നാൽ കൊല്ലത്തുനിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി വിദ്യാർത്ഥിയുടെ കൈയിൽ യാതൊരു മുറിവും ഇല്ലെന്ന് ഉറപ്പിച്ചു പറയുന്നു. ആത്മഹത്യക്ക് ശ്രമിച്ച്
ആലപ്പുഴ : വെള്ളാപള്ളി കോളജ് ഓഫ് എൻജിനീയറിംഗിലെ രണ്ടാം വർഷ വിദ്യാർത്ഥി തിരുവനന്തപുരം സ്വദേശി ആർഷ് പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കേസും പൊലീസ് വളച്ചൊടിക്കുന്നു. വീട്ടിൽനിന്നുണ്ടായ മാനസിക സമ്മർദ്ദമാണ് വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിക്കാൻ ഇടയാക്കിയതെന്ന് പൊലീസ്. കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ മൊഴി പൊലീസ് നേരിട്ട് സ്വീകരിച്ചിരുന്നതാണ് .
മാനേജുമെന്റിന്റെ കടുത്ത പീഡനം മൂലമാണ് താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചെതെന്നും വിദ്യാർത്ഥി പറഞ്ഞിരുന്നു. ഇതേ മൊഴിതന്നെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ വിദ്യാർത്ഥിയെ സന്ദർശിച്ച് സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനോടും ആർഷ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സജി ചെറിയാൻ ഇക്കാര്യം ഇന്നലെ വാർത്താസമ്മേളനം നടത്തി മാധ്യമ പ്രവർത്തകർക്കുമുന്നിൽ പറഞ്ഞിരുന്നു. എന്നാൽ കൊല്ലത്തുനിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി വിദ്യാർത്ഥിയുടെ കൈയിൽ യാതൊരു മുറിവും ഇല്ലെന്ന് ഉറപ്പിച്ചു പറയുന്നു.
ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിയെ ആശുപത്രിയിൽലെത്തി മൊഴിയെടുക്കാൻ പൊലീസ് എത്തിയത് കോളജ് മാനേജർ സുഭാഷ് വാസുവിന്റെ ഇന്നോവ കാറിലായിരുന്നുവെന്ന ആക്ഷേപം നിലനിൽക്കെയാണ് പൊലീസ് വീണ്ടും കാര്യങ്ങൾ വളച്ചൊടിച്ചത്. അതേസമയം കോളജിന് തന്റെ പേര് ചേർത്തതിൽ കുടത്ത അതൃപ്തി അറിയിച്ച് വെള്ളാപള്ളി നടേശൻ രംഗത്ത് വന്നത് കാര്യങ്ങൾ കൂടുതൽ വിവാദത്തിലേക്ക് എത്തിച്ചു. കോളജിന് തന്റെ പേര് മാത്രമെ ഉള്ളുവെന്നും യാതൊരു അധികാരവും അവകാശവും തനിക്ക് ഈ കോളജിൽ ഇല്ലെന്നും വെള്ളാപള്ളി വ്യക്തമാക്കി.
പീഡനം നടത്താൻ ഇടിമുറിയൊരുക്കി കാത്തിരിക്കുന്നവർ കോളജിന്റെ പേരിനൊപ്പം ചേർത്തിരിക്കുന്ന തന്റെ പേര് എടുത്തുമാറ്റണമെന്ന് വെള്ളാപള്ളി ശക്തമായി ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും വെള്ളാപള്ളി ആവശ്യപ്പെട്ടിട്ടുണ്ട്. ഹോസ്റ്റൽ മുറിക്കുള്ളിൽ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുംമുമ്പെ വിദ്യാർത്ഥിയെഴുതിയ കുറിപ്പിൽ ഞാൻ വിടവാങ്ങുന്നുവെന്ന സൂചനകൾ മാനേജുമെന്റിനെ നേരത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു. സഹപാഠികളിലൊരാൾ അർദ്ധരാത്രി ബാത്തുറൂമിൽ പോകാൻ എഴുന്നേറ്റപ്പോൾ ഫാനിൽ കുരുക്കൊരുക്കി മരണത്തിലേക്ക് പോകാൻ ഒരുങ്ങുന്ന കൂട്ടുക്കാരനെയാണ് കണ്ടത്.
ഹോസ്റ്റലിന്റെ ഒഴിഞ്ഞു കിടക്കുന്ന മുറിയിൽ മരിക്കാൻ തയ്യാറായി നിൽക്കുന്ന ആർഷിനെ കണ്ടെത്തുകയായിരുന്നു. സുഹൃത്ത് ബഹളം വെച്ചതോടെ മറ്റ് സുഹൃത്തുക്കളും ഓടിയെത്തിയാണ് ആർഷിനെ രക്ഷിച്ചത്. പിന്നീട് ഇയാളെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇടിമുറിയും ക്വട്ടേഷൻ സംഘങ്ങളും നിറഞ്ഞാടുന്ന കോളജ് കാമ്പസിൽ പ്രശ്നങ്ങൾ പതിവ് കാഴ്ചയായിരുന്നു. കെടുകാര്യസ്ഥത നിറഞ്ഞാടുന്ന കോളജ് ഹോസ്റ്റലിൽ ഭീമമായ തുക ഫീസ് ഇനത്തിൽ വാങ്ങുമെങ്കിൽ വിദ്യാർത്ഥികൾക്ക് ശരിയായ കിടപ്പുമുറിയോ ഭക്ഷണമോ നൽകിയിരുന്നില്ല.
ഇതിനെച്ചൊല്ലി നിരന്തരം പ്രശ്നങ്ങൾ പതിവായിരുന്നു. വിദ്യാർത്ഥികളും ഹോസ്റ്റൽ നടത്തിപ്പുക്കാരും മാനേജുമെന്റുമായി നിരന്തരം നടക്കുന്ന വാക്കേറ്റമാണ് വിദ്യാർത്ഥിയുടെ ആത്മഹത്യശ്രമത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥി ഹോസ്റ്റൽ ഫുഡ് മടുത്ത് മറ്റ് സുഹൃത്തുക്കളുമായി പ്രിൻസിപ്പലിന്റെ അനുമതിയോടെ കോളജിന് പുറത്തുപോയി ഭക്ഷണം കഴിക്കാനിടയായതാണ് പ്രശ്നത്തിന് തുടക്കമായത്. പ്രിൻസിപ്പലിന്റെ അനുവാദം വാങ്ങി ഒട്ടുമിക്ക വിദ്യാർത്ഥികളും ഭക്ഷണം പുറത്തുപോയി കഴിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുപോയി ഭക്ഷണം കഴിക്കാൻ പോയ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ആർഷും സുഹൃത്ത് ഗോകുലും ഉണ്ടായിരുന്നു.
എന്നാൽ ഭക്ഷണം കഴിച്ച് മടങ്ങിവന്ന വിദ്യാർത്ഥികളെ മുഴുവൻ പ്രിൻസിപ്പൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ആർഷിനെയും സുഹൃത്തിനെയും പ്രിൻസിപ്പൽ ഹോസ്റ്റൽനിന്നും ഒഴിഞ്ഞുപോകാൻ നിർബന്ധിക്കുകയായിരുന്നു. മാത്രമല്ല വിവരങ്ങൾ ഇവരുടെ രക്ഷകർത്താക്കളെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഭക്ഷണ പ്രശ്നം മാത്രമല്ല വിദ്യാർത്ഥികളുടെ തലയിൽ ചെയ്യാത്തകുറ്റങ്ങൾ പൊടിപ്പു തൊങ്ങലും ചേർത്തുവച്ചാണ് പ്രിൻസിപ്പൽ അവതരിപ്പിച്ചത്. ഇതോടെ നിരാശരായ മാതാപിതാക്കൾ ആർഷിനെ വിളിച്ച് ശകാരിക്കുകയും ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. നേരത്തെ കോളജിലെ മാനേജുമെന്റിന്റെ പ്രവർത്തനങ്ങളെയും വിദ്യാർത്ഥികളോടുള്ള സമീപനത്തിനുമെതിരെ വിദ്യാർത്ഥികൾ കനത്ത സമരം നടത്തിവരികയായിരുന്നു.
എസ് എഫ് ഐയുടെ നേതൃത്വത്തിൽ നടന്ന സമരത്തിലെ മുൻനിരയിൽ ആർഷും ഉണ്ടായിരുന്നു. ഇതാണ് മനേജുമെന്റിനെ പ്രകോപിപ്പിച്ചത്. തെരഞ്ഞുപിടിച്ച് വിദ്യാർത്ഥികളെ പുറത്താക്കാനുള്ള ശ്രമം നടത്തിയതും ഇതുതന്നെയാണ് കാരണവും. വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയ കോളജ് ചെയർമാൻ സുഭാഷ് വാസുവിനെതിരെ നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു. മുസ്ലിം വിദ്യാർത്ഥികൾക്ക് വെള്ളിയാഴ്ചകളിൽ പള്ളിയിൽ പോകാൻ അവസരം നൽകാത്തതിനെ തുടർന്ന് കോളജിനു മുന്നിൽ പ്രാർത്ഥന നടത്തി വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത് വൻ വിവാദമായിരുന്നു. അതേസമയം കോളജ് കാമ്പസിനുള്ളിൽ മാനേജുമെന്റിന്റെ വക ഗുണ്ടകൾ തന്നെ പ്രവർത്തിക്കുന്നതായും പ്രചരണമുണ്ട്.
കോളജിന്റെ ഭീമൻ ഗ്ലാസുകൾ പ്രതിഷേധക്കാർ അടിച്ചു തകർത്ത് കോടികളുടെ നഷ്ടം വരുത്തിയെന്ന മാനേജുമെന്റിന്റെ ആരോപണം ഇന്നലെ സി പി എം സെക്രട്ടറി സജി ചെറിയാൻ നിഷേധിച്ചു. കോളജിനുള്ളിൽതന്നെ കഴിഞ്ഞുവരുന്ന ഗുണ്ടകളാണ് ചില്ലുകൾ തകർത്തതെന്നും സജി ചെറിയാൻ പറഞ്ഞു.