- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈക്രോ ഫിനാൻസ് കേസിൽ അറസ്റ്റ് ഭയന്ന് വെള്ളാപ്പള്ളി; കയ്യിൽ നിന്നും വീണ പേപ്പർ എടുക്കാൻ കുനിയവേ കാലിടറി വീണു; രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ ഇറങ്ങിയതോടെ എല്ലാവരും ശത്രു ആക്കിയെന്ന് മനസ്ഥാപം; ചുവടുകൾ പിഴച്ചെന്ന് വെള്ളാപ്പള്ളിക്കും തോന്നിയോ?
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടീ രൂപീകരണത്തിൽ പിഴവ് പറ്റിയെന്ന് എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തോന്നി തുടങ്ങിയോ? ബിജെപിയുമായുള്ള അടുപ്പത്തിലൂടെ കേരളാ രാഷ്ട്രീയത്തിലെ മറ്റ് പ്രമുഖരെ പിണക്കിയത് വിനയാകുമെന്നും വെള്ളാപ്പള്ളി തിരിച്ചറിയുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം മാറിയാൽ കാര്യം പോക്കാണെന്
തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടീ രൂപീകരണത്തിൽ പിഴവ് പറ്റിയെന്ന് എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തോന്നി തുടങ്ങിയോ? ബിജെപിയുമായുള്ള അടുപ്പത്തിലൂടെ കേരളാ രാഷ്ട്രീയത്തിലെ മറ്റ് പ്രമുഖരെ പിണക്കിയത് വിനയാകുമെന്നും വെള്ളാപ്പള്ളി തിരിച്ചറിയുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം മാറിയാൽ കാര്യം പോക്കാണെന്നാണ് വെള്ളാപ്പള്ളി തന്നെ മനസ്സിലാക്കുന്നു. വി എസ് അച്യുതാനന്ദനോ പിണറായി വിജയനോ അധികാരത്തിലെത്തിയാൽ എല്ലാം കുഴഞ്ഞു മറിയുമെന്ന് എസ്എൻഡിപി നേതൃത്വവും വിലയിരുത്തുന്നു. എന്നാലും ബിജെഡിഎസ് എന്ന രാഷ്ട്രീയ പാർട്ടിയുമായി മുന്നോട്ടു പോകും. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും ബിജെഡിഎസും ചേർന്നുള്ള മൂന്നാം മുന്നണി കരുത്ത് കാട്ടിയാൽ എല്ലാ പ്രതിസന്ധിയേയും അതിജീവിക്കാമെന്നും വിലയിരുത്തുന്നു.
മൈക്രോ ഫിനാൻസ് കേസിൽ തന്നെ പൊലീസ് അകത്താക്കുമെന്നും ജയിൽവാസം ഉറപ്പാണെന്നൂം വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി നേതൃയോഗത്തിൽ പറഞ്ഞിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ സമുദായത്തിലെ ചിലർ എതിരാളികൾക്കൊപ്പം ചേർന്നത് തന്റെ മനസ് തകർത്തെന്നും ആലപ്പുഴയിൽ എസ്.എൻ.ഡി.പി. ഭാരവാഹികൾ മാത്രം പങ്കെടുത്ത രഹസ്യയോഗത്തിൽ വികാരാധീനനായി വെള്ളാപ്പള്ളി വിശദീകരിച്ചു. ഇതോടെയാണ് എസ്എൻഡിപി നേതൃത്വം എന്തുമാത്രം പ്രതിരോധത്തിലാണെന്ന് വ്യക്തമാകുന്നത്. വിദ്വേഷപ്രസംഗക്കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനു പിറ്റേന്ന്, കഴിഞ്ഞ 24നായിരുന്നു യോഗം. പ്രസംഗത്തിനിടെ കൈയിൽ നിന്നു വീണ കടലാസ് കുനിഞ്ഞെടുക്കാൻ ശ്രമിച്ച അദ്ദേഹം ബാലൻസ് തെറ്റി നിലത്തുവീണു. മുൻനിരയിലിരുന്നവർ അദ്ദേഹത്തെ താങ്ങിയെടുത്തു.
ഈ വീഴ്ച അശുഭലക്ഷണമാണെന്നു പറഞ്ഞാണ് വെള്ളാപ്പള്ളി പ്രസംഗം തുടർന്നത്. ഏതു നിമിഷവും പൊലീസ് തന്നെ അറസ്റ്റ് ചെയ്തു ജയിലിലാക്കിയേക്കാം. ചില യൂണിയൻ പ്രസിഡന്റുമാർ നടത്തിയ തെമ്മാടിത്തരത്തിനാണ് തനിക്കു ജയിലിൽ പോകേണ്ടിവരുന്നതെന്ന് സമുദായാംഗങ്ങൾ ഓർക്കണം. മൈക്രോ ഫിനാൻസിൽ കുറഞ്ഞ പലിശയ്ക്കു വായ്പ നൽകണമെന്നാണ് യൂണിയൻ ഭാരവാഹികൾക്കു നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ചിലർ ഈ തുക വട്ടിപ്പലിശയ്ക്കു നൽകി. തനിക്കു നേരേ സംസ്ഥാന സർക്കാർ എടുത്ത രണ്ടു കേസുകളും വ്യക്തമായ ആസൂത്രണത്തോടെയാണ്. ഇടത്, വലത് മുന്നണികൾ ഒരേ മനസോടെ തന്റെ രക്തത്തിനായി ദാഹിക്കുന്നു. സമുദായത്തിനുവേണ്ടിയാണ് താൻ ബലിയാടാകുന്നത്. എതിരാളികൾ തന്നെ കടന്നാക്രമിക്കുമ്പോൾ സമുദായത്തിലെ ചിലർ ഒറ്റുകാരായി മാറിയതിൽ വിഷമമുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഡയറക്ടർ ബോർഡിലെ നാലു പേർ ഒഴികെ എല്ലാവരുടെയും പിന്തുണയോടെയാണ് രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചത്. അതിനു ശേഷം താൻ രണ്ടു മുന്നണികളുടെയും കണ്ണിലെ കരടായി. പ്രതിസന്ധിഘട്ടത്തിൽ സമുദായത്തിലെ ചിലർ എതിരാളികളുടെ കൂടെ ചേർന്നത് മനസു തകർത്തു. ആർ. ശങ്കർ പ്രതിമ അനാച്ഛാദനച്ചടങ്ങിലെ വിവാദത്തിൽ മോഹൻ ശങ്കർ കാണിച്ചത് ഒറ്റുകാരന്റെ പണിയാണ്. എതിരാളികൾ നൽകുന്ന നക്കാപ്പിച്ചയ്ക്കുവേണ്ടി സമുദായത്തിലെ ചിലർ അവസാന നിമിഷം തന്നെ തള്ളിപ്പറഞ്ഞു. മൈക്രോഫിനാൻസ് ക്രമക്കേടിൽ ഈ അവസരം മുതലാക്കി സർക്കാർ കുടുക്കുകയായിരുന്നു. മറ്റുള്ളവരെ സംരക്ഷിച്ചതിനാണ് താൻ കേസിൽ കുടുങ്ങിയത്. ഈ അവസരത്തിൽ സമുദായാംഗങ്ങൾ ഒരേ മനസോടെ ഒന്നിച്ചുനിൽക്കണമെന്നും വെള്ളാപ്പള്ളി ആ യോഗത്തിൽ പറഞ്ഞിരുന്നു.
അതുകൊണ്ട് തന്നെ പാർട്ടിയെ ശക്തിപ്പെടുത്തി നഷ്ടപ്രതാപം വീണ്ടെടുക്കാനാണ് തീരുമാനം. തുഷാർ വെള്ളാപ്പള്ളിയാകും നേതൃത്വത്തിന്റെ തലപ്പത്ത്. ഇനിയും സമുദായംഗങ്ങൾ കൊഴിഞ്ഞു പോകാനുള്ള സാധ്യത വെള്ളാപ്പള്ളി മനസ്സിലാക്കുന്നു. ഏതായാലും യൂണിയനിലെ അതിശക്തരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണ് തീരുമാനം. ഇതിനുള്ള പട്ടികയും തയ്യാറാക്കുന്നുണ്ട്. എല്ലാ ജില്ലകളിലും കരുത്ത് തെളിയിക്കാൻ കഴിയുന്ന തരത്തിലാകും മത്സരം. ആദ്യ പോരാട്ടത്തിൽ തന്നെ പത്ത് ശതമാനത്തോളം വോട്ട് നേടുകയാണ് ലക്ഷ്യം. ഇതിലൂടെ ഇരുമുന്നണികളുടേയും കണ്ണ് തുറപ്പിക്കാനാണ് നീക്കം. അങ്ങനെ വന്നാൽ ഇടത്-വലത് മുന്നണികളുമായി വിലപേശാനും കഴിയും. ഇതിനുള്ള രാഷ്ട്രീയ അടിത്തറയാണ് വെള്ളാപ്പള്ളി ലക്ഷ്യമിടുന്നത്.
അല്ലാത്ത പക്ഷം അടുത്ത് അധികാരത്തിലെത്തുന്ന സർക്കാർ തന്നെ മൈക്രോസോഫ്റ്റ് വിവാദത്തിൽ കുടുക്കുമെന്ന് വെള്ളാപ്പള്ളിക്ക് അറിയാം. ഈ സാഹചര്യത്തിൽ മൈക്രോ ഫിനാൻസ് തട്ടിപ്പിന് എത്രയും വേഗം പരിഹാരമുണ്ടാക്കാനും ശ്രമമുണ്ട്. കാശ് നഷ്ടമായവർക്ക് അത് നൽകി പ്രശ്‌നം ഒതുക്കാനാണ് നീക്കം. ബാങ്കുകളിൽ വായ്പ തുക അടയ്ക്കുന്നതും പരിഗണനയിലാണ്.