- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് സ്റ്റേഷനിൽ ഹാജരാക്കുന്നതിന്റെ ഉത്തരവാദിത്തം കോടതി എറ്റെടുത്തതിന്റെ ആശ്വാസത്തിൽ സർക്കാർ; മുൻകൂർ ജാമ്യാപേക്ഷ നൽകി വെള്ളാപ്പള്ളി രക്ഷിച്ചത് ഉമ്മൻ ചാണ്ടിയെ; ജാമ്യം എടുക്കാതെ ജയിലിൽ പോവുമെന്ന് പറഞ്ഞ വെള്ളാപ്പള്ളിയുടെ നീക്കത്തിൽ നിരാശയിൽ അണികൾ
കൊച്ചി: വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചെന്ന കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ സമ്മർദ്ദം ഒഴിയുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ്. കേസിന്റെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനു മുന്പാകെ ജനുവരി 10ന് ഹാജരായി മൊഴി നൽകാനും ജസ്റ്റിസ് ഭവദാസൻ വെള്ളാപ്പള്ളിയോട് നിർ
കൊച്ചി: വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസംഗിച്ചെന്ന കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ സമ്മർദ്ദം ഒഴിയുന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കാണ്. കേസിന്റെ അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനു മുന്പാകെ ജനുവരി 10ന് ഹാജരായി മൊഴി നൽകാനും ജസ്റ്റിസ് ഭവദാസൻ വെള്ളാപ്പള്ളിയോട് നിർദ്ദേശിച്ചു. സമുദായ നേതാവിനെ ജയിലിൽ അടച്ചുവെന്ന പേരുദോഷം ഉമ്മൻ ചാണ്ടി സർക്കാരിന് ഇതോടെ മാറികിട്ടും. വിദ്വേഷ പ്രസംഗത്തിൽ കോടതി പരമാർശങ്ങളിലൂടെ പൊലീസിന് മൊഴിയെടുക്കുകയും ചെയ്യാം. മതസ്പർദ്ധ വളർത്തുന്നത് എന്തെങ്കിലും വെള്ളപ്പാള്ളി പറഞ്ഞോ എന്ന ഹൈക്കോടതിയുടെ സംശയം കേസ് എഴുതിത്ത്തള്ളുന്നതിലേക്കും കാര്യങ്ങൾ എത്തിക്കും.
സർക്കാരിനെ വലിയ പ്രതിസന്ധിയിൽ നിന്ന് രക്ഷിച്ചത് വെള്ളാപ്പള്ളിയുടെ നീക്കമാണ്. കോഴിക്കോട്ടെ മാൻഹോൾ ദുരന്തത്തിൽ നൗഷാദിന്റെ മരണവുമായി ബന്ധപ്പെടുത്തി വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവനയെത്തിയത് സമത്വ മുന്നേറ്റ യാത്രയ്ക്കിടെയാണ്. ഉടൻ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണമെന്ന അഭിപ്രയാം സിപിഎമ്മും കോൺഗ്രസിലെ സുധീര പക്ഷവും ഉയർത്തി. എന്നാൽ കരുതലോടെ ഉമ്മൻ ചാണ്ടി നീങ്ങി. ആർ ശങ്കർ പ്രതിമാ വിവാദത്തിൽ മുഖ്യമന്ത്രിയെ ഉദ്ഘാടന ചടങ്ങിൽ നിന്ന് വെള്ളാപ്പള്ളി ഒഴിവാക്കിയതും കാര്യങ്ങളെ മാറ്റി മറിച്ചു. ഇതോടെ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണമെന്ന വികാരം കോൺഗ്രസുകാർക്കിടയിൽ ശക്തമായി. വെള്ളാപ്പള്ളിയെ ന്യായീകരിച്ച് മോദിയെ കുറ്റപ്പെടുത്തി രംഗത്ത് വന്നാണ് ഉമ്മൻ ചാണ്ടി കാര്യങ്ങൾ തണുപ്പിച്ചത്. ഇതോടെ എല്ലാം വെള്ളാപ്പള്ളിയും ഉമ്മൻ ചാണ്ടിയും തമ്മിലെ കള്ളക്കളിയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. കോൺഗ്രസിലെ ഐ വിഭാഗവും ആഭ്യന്തര വകുപ്പിലെ സ്വാധീനമുപയോഗിച്ച് കരുക്കൾ നീക്കയതോടെ വെള്ളാപ്പള്ളി കരുതലെടുത്തു.
സമത്വമുന്നേറ്റ യാത്രയ്ക്കിടെ പൊലീസ് കേസ് എടുത്തപ്പോൾ ജാമ്യം എടുക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം. സമത്വമുന്നേറ്റ യാത്രയുടെ ഒടുക്കം ജയിലിൽ ആഘോഷിക്കുമെ്ന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതോടെയാണ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപന യാത്രയ്ക്ക് ആവേശമെത്തിയത്. ആലുവയിലെ പ്രസംഗത്തിന് ശേഷം ജാഥയെത്തിയടത്തെല്ലാം ആളുകൾ ഒഴുകിയെത്തി. തിരുവനന്തപുരത്തെ സമാപനം ഗംഭീരമായി. എന്നാൽ അതിനപ്പുറത്തേക്ക് പാർട്ടിയിൽ ഒരു പിടിയും മുന്നോട്ട് പോയില്ല. ബിജെഡിഎസ് എന്ന പാർട്ടി പ്രഖ്യാപനവും രജിസ്‌ട്രേഷനും തുടങ്ങിയെങ്കിലും ഭാരവാഹികളെ പോലും നിശ്ചയിച്ചില്ല. ഇതെല്ലാം എസ്എൻഡിപി അണികളെ നിരാശയിലുമാക്കിയിരുന്നു. അതിനൊപ്പമാണ് ഏവരേയും ആത്ഭുതപ്പെടുത്തി വെള്ളാപ്പള്ളി ജാമ്യ ഹർജി കൊടുത്തത്. ഇത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രക്ഷിക്കനാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
വിദ്വേഷ പ്രസംഗക്കേസിൽ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യവുമില്ല. കുറ്റകൃത്യം തെളിയിക്കാൻ പ്രസംഗത്തിന്റെ വിഡിയോ തന്നെ തെളിവാണ്. അതുകൊണ്ട് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയാൽ അത് അനുവദിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ജാമ്യ ഹർജി നൽകിയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടത് പൊലീസിന്റെ അനിവാര്യതയാകുമായിരുന്നു. വി എം സുധീരനിൽ നിന്നും എംഎൽഎയായ ടിഎൻ പ്രതാപനിൽ നിന്നും മണിക്കൂറുകൾ മൊഴിയെടുത്ത ശേഷം വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യാതിരുന്നാൽ അത് വലിയ തലവേദനയുണ്ടാക്കും. അറസ്റ്റ് ഒഴിവാക്കി ചോദ്യം ചെയ്താലും ഒത്തുകളി വിവാദം പ്രതിപക്ഷം ഉയർത്തും. ഈ സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ ഉമ്മൻ ചാണ്ടി സർക്കാരിന് വലിയ ആശ്വാസമായി മാറുന്നത്. അതിലുപരി വിദ്വേഷ പ്രസംഗത്തിൽ മതസ്പർദ്ധയുണ്ടോ എന്ന സംശയം കോടതി ഉർത്തിയതും വെള്ളാപ്പള്ളിക്ക് തുണയാണ്. എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യവുമായി വെള്ളാപ്പള്ളി വീണ്ടും കോടതിയെ സമീപിക്കും.
ഇത്തരമൊരു കേസിൽ അറസ്റ്റ് വരിച്ച് കോടതിയിൽ പോയിരുന്നുവെങ്കിൽ അത് എസ്എൻഡിപിയുടെ പുതിയ പാർട്ടിക്ക് വലിയ മൈലേജ് ആകുമായിരുന്നു. അതിന് ശേഷം എഫ് ഐ ആർ റദ്ദ് ചെയ്യാൻ ശ്രമിച്ചിരുന്നുവെങ്കിൽ അത് ഇരട്ടി നേട്ടമായിരുന്നു. ഇത്തരത്തിലൊരു രാഷ്ട്രീയ സാഹചര്യം വെള്ളാപ്പള്ളി നഷ്ടമാക്കിയതിൽ ബിജെപിക്കും അതൃപ്തിയുണ്ട്. ആർ ശങ്കർ വിവാദത്തിൽ വെള്ളാപ്പള്ളിയെ കുറ്റവിമുക്തനാക്കി ഉമ്മൻ ചാണ്ടി രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിയെ മാന്യതയുടെ മുഖമായി പറഞ്ഞ് വെള്ളാപ്പള്ളിയും പ്രശ്‌നങ്ങൾ അവസാനിപ്പിച്ചു. ഇവർക്കിടയിൽ രഹസ്യ ധാരണയുണ്ടെന്ന വിർശനം ഇതോടെ സജീവമാവുകയും ചെയ്തു. മുൻകൂർ ജാമ്യത്തിലും ഇതാണ് സംഭവിച്ചതെന്ന് ഇടത് രാഷ്ട്രീയ കേന്ദ്രങ്ങൾ പറയുന്നു. യുഡിഎഫ് സർക്കാരിനെ പ്രത്യേകിച്ച് ഉമ്മൻ ചാണ്ടിക്കുണ്ടാകുന്ന പ്രതിസന്ധി ഒഴിവാക്കാനാണ് വെള്ളപ്പാള്ളി ജാമ്യ ഹർജി നൽകിയെന്നാണ് ആക്ഷേപം.
വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസിൽ എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ജനുവരി 10 ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി നിയമാനൃസൃതം വെള്ളാപ്പള്ളിക്ക് ജാമ്യമെടുക്കാമെന്നും കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലെ വാചകങ്ങൾ മതസ്പർദ്ധയാണെന്ന് തോന്നുന്നില്ലെന്നും വിവേചനത്തോടെ പെരുമാറുന്ന സർക്കാരിനെയാണ് വെള്ളാപ്പള്ളി വിമർശിച്ചിരിക്കുന്നതെന്നും സമുദായങ്ങളെയോ മതങ്ങളെയോ ഭിന്നിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തനിക്കെതിരെ പരാതി നൽകിയിട്ടുള്ള വി എംസുധീരൻ താന്റെ പ്രസംഗം കേട്ടിട്ടില്ലെന്നും അതേക്കുറിച്ച് കേട്ടറിവു മാത്രമാണ് അദ്ദേഹത്തിന് ഉള്ളതെന്നും ചൂണ്ടിക്കാട്ടി വെള്ളാപ്പള്ളി മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകുകയായിരുന്നു. ഇതിനെ പൊലീസ് ശക്തമായി എതിർത്തെങ്കിലും കേസിന്റെ സ്വഭാവം കണക്കിലെടുത്ത് ജാമ്യം നൽകുകയായിരുന്നു.
ഇതിനിടെ, വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം സംബന്ധിച്ച കേസിൽ കെപിസിസി അധ്യക്ഷൻ വി എം സുധീരനിൽ നിന്നും മൊഴിയെടുക്കൽ തുടങ്ങി. വെള്ളാപ്പള്ളിയുടേത് വിദ്വേഷ പ്രസംഗമാണെന്ന് ചൂണ്ടിക്കാട്ടി സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുധീരനിൽ നിന്നും പൊലീസ് മൊഴി എടുക്കുകയും ചെയ്തു. കോഴിക്കോട് ഓട വൃത്തിയാക്കുന്നതിനിടെ മാൻഹോളിൽ വീണ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിടെ അപകടത്തിൽപ്പെടുകയും മരണത്തിന് കീഴടങ്ങുകയും ചെയ്ത നൗഷാദിന് സർക്കാർ ധനസഹായം നൽകിയതിനെ കുറിച്ച് വെള്ളാപ്പള്ളി പ്രസംഗത്തിൽ പരാമർശിക്കുകയും സർക്കാരിനെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ മതസ്പർദ്ധ ഉണ്ടാക്കുന്നതെന്നായിരുന്നു പരാതി. ബിജെപിക്ക് രാഷ്ട്രീയ അടിത്തറയുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ഇടതുപക്ഷവും കോൺഗ്രസും വിമർശനവുമായെത്തി. ഇതോടെയാണ് കേസ് പൊലീസ് രജിസ്റ്റർ ചെയ്തത്.