- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സവർണനെ തള്ളിപ്പറയാൻ ധൈര്യമില്ലാത്ത പിണറായി ഈഴവന്റെ മെക്കിട്ടുകയറുന്നു; സിപിഐ(എം) നേതാക്കളിൽ അവർണനായി പിണറായി മാത്രം; ദേശാഭിമാനിയിൽ ഗുരുദേവന്റെ പടം പ്രസിദ്ധീകരിക്കുമോ? വെള്ളാപ്പള്ളി മറുനാടനോട്
ആലപ്പുഴ: സവർണനെ തള്ളിപ്പറയാനുള്ള ചങ്കൂറ്റമില്ലായ്മയാണ് പിണറായിയെ ഈഴവന്റെ മെക്കിട്ടു കയറാൻ പ്രരിപ്പിക്കുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ എസ് എൻ ഡി പിക്കും വെള്ളാപ്പള്ളിക്കുമെതിരെ നടത്തിയ പരാമർശത്തോടു പ്ര
ആലപ്പുഴ: സവർണനെ തള്ളിപ്പറയാനുള്ള ചങ്കൂറ്റമില്ലായ്മയാണ് പിണറായിയെ ഈഴവന്റെ മെക്കിട്ടു കയറാൻ പ്രരിപ്പിക്കുന്നതെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ എസ് എൻ ഡി പിക്കും വെള്ളാപ്പള്ളിക്കുമെതിരെ നടത്തിയ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ദേശീയ, സംസ്ഥാന തലങ്ങളിലുള്ള സി പി എം നേതാക്കളുടെ നിര പരിശോധിച്ചാൽ അവർണനായി പിണറായി മാത്രമേ ഉണ്ടാകുകയുള്ളു. എന്തുകൊണ്ടാണ് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇത്തരം പ്രസ്താവനകളുമായി വരാത്തത്? ഈ തിരിച്ചറിവ് അയാൾക്കുള്ളതുകൊണ്ടാണ്. ഏതെങ്കിലും നായർ സംഘടനയെയോ വിഭാഗത്തെയോ സി പി എമ്മോ പിണറായിയോ എതിർത്തതായി കേട്ടിട്ടുണ്ടോ? വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
എപ്പോഴാണ് സി പി എമ്മുകാർ ഗുരുദേവനെ സ്തുതിക്കാൻ തുടങ്ങിയത്. ദേശാഭിമാനിയിൽ ഇവർ ഗുരുദേവന്റെ പടം പ്രസിദ്ധീകരിക്കുമോ? ഇവർ എപ്പോഴാണ് ശിവഗിരിയിൽ എത്തിത്തുടങ്ങിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുശേഷമാണ് ഇപ്പോൾ സി പി എം നേതാക്കൾ ഗുരുദേവനെ പ്രേമിച്ചു തുടങ്ങിയത്. അരുവിക്കരയിൽ ബിജെപിയെ പ്രതിരോധിക്കാൻ കഴിഞ്ഞില്ലെന്നുള്ള ജാള്യം മറക്കാൻ എസ് എൻ ഡി പിയുടെ മെക്കിട്ടു കയറിയിട്ട് കാര്യമില്ല. ഇനിയങ്ങോട്ട് സി പി എമ്മിന്റെ വാടാ പോടാ രാഷ്ട്രീയം വിലപ്പോവില്ല. അരുവിക്കരയിൽ ഭൂരിപക്ഷവും നായന്മാർ വസിക്കുന്ന സ്ഥലമാണ്. ഈഴവരും ഒട്ടും പിന്നിലല്ല. ഈ വോട്ടുകളെല്ലാം തന്നെ ബിജെപിയിലേക്ക് പോയിട്ടുണ്ട്. കുറച്ച് വോട്ടുകൾ കോൺഗ്രസും നേടിയിട്ടുണ്ട്. എന്നാൽ സി പി എമ്മിനെ സംബന്ധിച്ചിടത്തോളം ഹിന്ദു വോട്ടുകൾ ലഭിച്ചിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. സി പി എം ഈഴവനുവേണ്ടി എന്താണ് ചെയ്തിട്ടുള്ളത്.
ദേവസ്വം ഭരിക്കാൻ മന്ത്രി ജി സുധാകരന് അവസരം ലഭിച്ചിരുന്നല്ലോ. അയാൾ കൊണ്ടുവന്ന തിരുവിതാംകൂർ ദേവസ്വം ബില്ല് ആർക്കാണു ഗുണം ചെയ്യുന്നത്. ഈ സംസ്ഥാനത്തെ സവർണന് വേണ്ടിയുള്ളതായിരുന്നു. അമ്പലങ്ങളിലെ പൂജാരിമാർ ഭൂരിപക്ഷവും ആരാണ്. എത് അമ്പലത്തിലാണ് അവർണൻ ശാന്തിക്കാരനായിട്ടുള്ളത്. സുധാരകന് ഇതൊന്നും അറിയില്ലെന്നുണ്ടോ? ഇപ്പോൾ ഞങ്ങൾ സംയമനം പാലിക്കുന്നത് അയാൾക്ക് പറയാനുള്ളത് പറഞ്ഞുതീരട്ടെയെന്ന കരുതിയാണ്. ഇനി പലതും ഞങ്ങൾക്കും തുറന്നു പറയേണ്ടിവരും.
കോഴിക്കോട്ട് ഇന്നലെ രാത്രി 'ഗുരോ പൊറുക്കുക' എന്ന കൃതിയുടെ പ്രകാശനവേളയിൽ് വെള്ളാപ്പള്ളിക്കെതിരെ പിണറായി ആഞ്ഞടിച്ചിരുന്നു. ഗുരുവിനെ വേണ്ട, ഗുരുവിന്റെ പ്രതിമയെ മതി എന്ന തരത്തിലേക്ക് എസ് എൻ ഡി പി യോഗം അധ:പതിച്ചുവെന്ന് പിണറായി പറഞ്ഞിരുന്നു. രാജ്യത്ത് ഒരു മതം മാത്രം മതിയെന്നു ശഠിക്കുന്ന ഒരു വർഗീയ പാർട്ടിയുടെ ആലയിലേക്ക് സംസ്ഥാനത്ത് നിവസിക്കുന്ന ഈഴവരെ കൊണ്ടെത്തിക്കാനുള്ള ചിലരുടെ നീക്കം അപലപനീയമാണ്. യഥാർത്ഥ ധർമ്മ പരിപാലനത്തിലേക്ക് സംഘടന എത്തേണ്ടതുണ്ട്. മറിച്ച് സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഗുരുവിനെ ആയുധമാക്കുന്നത് ധർമ്മ പരിപാലനത്തിന്റെ ലക്ഷണമല്ലെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.