- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെൽമെറ്റ് ധരിച്ചെത്തിയതു പൊക്കം കുറഞ്ഞ യുവാവ്; ഒരു വേല കാണിച്ചു തരാമെന്നു പറഞ്ഞു ദ്രാവകം കത്തിച്ചു; പാന്റിൽ തീപിടിച്ചതോടെ ഓഫീസ് പൂട്ടി രക്ഷപ്പെട്ടു; ഉള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയതു വെന്റിലേറ്റർ ഇളക്കി മാറ്റി; വെള്ളറട വില്ലേജ് ഓഫീസ് ആക്രമണത്തിൽ സർവ്വത്ര ദുരൂഹത
തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസിൽ നടന്നത് സ്ഫോടനമല്ലെന്ന് പൊലീസ് വിശദീകരണം. റൂറൽ എസ്‌പി ഷഫീൽ അഹമ്മദാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം ശരിയായ ദിശയിലാണ്. പ്രതിയെകുറിച്ച് സൂചന ലഭിച്ചുവെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് അറിയിച്ചു. സ്ഫോടനം നടന്നുവെന്ന മാദ്ധ്യമ വാർത്തകൾ തെറ്റാണെന്നും തീപിടുത്തമാണ് വെള്ളറടയിൽ ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. രാവിലെ ഏകദേശം 11 മണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ വില്ലേജോഫീസറുടെ മുറിയിലേക്ക് പ്രവേശിക്കുകയും എന്നാൽ ഇപ്പോൾ കാണിച്ചു തരാം എന്നു പറഞ്ഞ ശേഷം കൈയിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും ഒരു കുപ്പി പുറത്തെടുക്കുകയും ദ്രവ രൂപത്തിലുള്ള ഒരു വസ്തു നിലത്തൊഴിക്കുകയും തുടർന്ന് തീ ആളിപിടിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് സ്ഥിരീകരണം. ഇത് തന്നെയാണ് വില്ലേജ് ഓഫീസറും നൽകുന്ന വിശദീകരണം. ഏത് തരത്തിലുള്ള രാസവസ്തുവാണ് തീയുണ്ടാക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ സംഭവത്തിന് പിന്നിൽ ക്വാറി മാഫിയ
തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസിൽ നടന്നത് സ്ഫോടനമല്ലെന്ന് പൊലീസ് വിശദീകരണം. റൂറൽ എസ്‌പി ഷഫീൽ അഹമ്മദാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതുസംബന്ധിച്ച് അന്വേഷണം ശരിയായ ദിശയിലാണ്. പ്രതിയെകുറിച്ച് സൂചന ലഭിച്ചുവെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് അറിയിച്ചു.
സ്ഫോടനം നടന്നുവെന്ന മാദ്ധ്യമ വാർത്തകൾ തെറ്റാണെന്നും തീപിടുത്തമാണ് വെള്ളറടയിൽ ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി. രാവിലെ ഏകദേശം 11 മണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ അജ്ഞാതൻ വില്ലേജോഫീസറുടെ മുറിയിലേക്ക് പ്രവേശിക്കുകയും എന്നാൽ ഇപ്പോൾ കാണിച്ചു തരാം എന്നു പറഞ്ഞ ശേഷം കൈയിലുണ്ടായിരുന്ന സഞ്ചിയിൽ നിന്നും ഒരു കുപ്പി പുറത്തെടുക്കുകയും ദ്രവ രൂപത്തിലുള്ള ഒരു വസ്തു നിലത്തൊഴിക്കുകയും തുടർന്ന് തീ ആളിപിടിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് സ്ഥിരീകരണം. ഇത് തന്നെയാണ് വില്ലേജ് ഓഫീസറും നൽകുന്ന വിശദീകരണം.
ഏത് തരത്തിലുള്ള രാസവസ്തുവാണ് തീയുണ്ടാക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ സംഭവത്തിന് പിന്നിൽ ക്വാറി മാഫിയയാണെന്ന ആക്ഷേപവും ശക്തമാണ്. ക്വാറികൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ ഇവിടെ നിലനിന്നിരുന്നു. ആക്രമണത്തിനു പിന്നിൽ ചില നിരോധിത സംഘടനകൾക്ക് ബന്ധമുണ്ടോയെന്നും പൊലീസിന് സംശയമുണ്ട്. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നാണ് പൊലീസ് ഭാഷ്യം. അക്രമി ഉടൻ അറസ്റ്റിലാകുമെന്നും പറയുന്നു. ഏതെങ്കിലും തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണോ അതോ ജീവനക്കാരോടുള്ള വിരോധംകൊണ്ടാണോ കൃത്യം നടത്തിയതെന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരുന്നു.
തമിഴ് നാട് അതിർത്തിയോട് ചേർന്നുള്ളതാണ് വെള്ളറട വില്ലേജ് ഓഫീസ്. വെള്ളറട ആനപ്പാറ ജംഗ്ഷനിൽ ശിശുമന്ദിരത്തിനും ഹോമിയോ ആശുപത്രിക്കും സമീപമുള്ള താൽക്കാലിക കെട്ടിടത്തിലാണ് വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. വില്ലേജ് ഓഫീസിൽ ഹെൽമറ്റ് ധരിച്ചെത്തിയ പൊക്കം കുറഞ്ഞ യുവാവ് ഇപ്പോൾ ഒരു വേല കാണിച്ചുതരാമെന്ന് ആക്രോശിച്ചുകൊണ്ട് കൈവശമുണ്ടായിരുന്ന ബാഗ് തറയിൽ വച്ചു. എന്താണെന്ന് അറിയാതെ ജീവനക്കാർ അന്തംവിട്ടിരിക്കെ കൈയിൽ കരുതിയിരുന്ന പൊതിയിൽനിന്ന് ഒരു കുപ്പിയെടുത്ത് പെട്രോളോ ഡീസലോ പോലുള്ള ഒരു ദ്രാവകം മുറിക്കുള്ളിൽ തൂകി. ജീവനക്കാർക്ക് തടയാനാകുംമുമ്പ് ഇയാൾ അതിന് തീ കൊടുക്കുകയും ചെയ്തു. അതോടെ തീ ആളിപ്പടർന്നു. ജീവനക്കാർ അലറിവിളിച്ചു. രക്ഷപ്പെടാനും തീയണയ്ക്കാനുമുള്ള ശ്രമത്തിനിടെയാണ് ജീവനക്കാരിൽ പലർക്കും പൊള്ളലേറ്റത്. ചില ജീവനക്കാരുടെ ശരീരത്തിലേക്കും തീ പടർന്നു.
അതിനിടെ തീ കൊളുത്തിയ അജ്ഞാതന്റെ പാൻസിലും ഷൂസിലും തീ പടർന്നു. അതോടെ ഇയാൾ ബാഗുമായി പുറത്തേക്ക് ചാടി. ഉടൻതന്നെ, നിന്നെയൊക്കെ കാണിച്ചുതരാമെന്ന് പറഞ്ഞ് ഓഫീസ് വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടു. അതോടെ ജീവനക്കാർക്ക് പുറത്തിറങ്ങി രക്ഷപ്പെടാൻ കഴിയാതെയായി. മനസാന്നിദ്ധ്യം വീണ്ടെടുത്തജീവനക്കാർ ആളി പടർന്ന തീ കെടുത്താനായി വെള്ളം ഒഴിച്ചെങ്കിലും മുഴുവനായും കെടുത്താനായില്ല. അതിനിടെ തീ ഓഫീസിനുള്ളിലാകമാനം ആളിപ്പടർന്നു. മേശപ്പുറത്തും അലമാരയിലും സൂക്ഷിച്ച ഫയലുകളിലേക്ക് പടർന്ന തീ കെടുത്താനുള്ള ശ്രമത്തിനിടെയാണ് ചില ജീവനക്കാർക്ക് പൊള്ളലേറ്റത്. തീപിടിത്തമുണ്ടായ ഉടൻ ഓഫീസിൽ സ്ഫോടന ശബ്ദമുണ്ടായതായും പറയപ്പെടുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല.
സർട്ടിഫിക്കറ്റുകൾ വാങ്ങാനും കരമൊടുക്കാനും മറ്റുമെത്തിയ നിരവധിപേർ സംഭവ സമയത്ത് വില്ലേജ് ഓഫീസിലുണ്ടായിരുന്നു. സംഭവം കണ്ടയുടൻ ഇവർപുറത്തേക്കോടി രക്ഷപ്പെട്ടതിനാൽ പരിക്കേറ്റില്ല. ജീവനക്കാർ ഓഫീസിലെ ടോയ്ലറ്റിൽ അഭയം തേടി. വെള്ളം തുറന്നുവിടുകയും ചെയ്തു. സംഭവത്തിനുപിന്നിൽ ഒന്നിൽകൂടുതൽ പേർ ഉണ്ടോയെന്ന കാര്യവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ ഓഫീസിന്റെ പ്രധാന കവാടത്തിൽ തീപടർന്നതിനാൽ പലരും അകത്തു കുടുങ്ങി. തുടർന്ന് ഓഫീസിന്റെ പിൻഭാഗത്തെ വെന്റിലേറ്റർ ഇളക്കിമാറ്റിയാണ് അകത്തുകുടുങ്ങിയവരെ രക്ഷിച്ചത്. ഓഫീസിൽ സക്ഷിച്ചിരുന്ന നിരവധി രേഖകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. തുടർന്ന് ഫയർഫോഴ്സ് യൂണിറ്റും സംഭവസ്ഥലത്തെത്തി. സംഭവത്തിൽ ഏഴോളംപേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റ് വേണുഗോപാൽ, കരമടയ്ക്കാനായി വില്ലേജോഫീസിലെത്തിയ ഇസഹാക്ക് എന്നിവരെ വലിയ രീതിയിൽ പൊള്ളലേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വില്ലേജ് അസിസ്റ്റന്റ് വേണുവിന്റെ മുഖത്തും ഇടതു കൈയിലുമാണ് പൊള്ളലേറ്റത്. വലതു കൈയിലെ പരിക്ക് തീപിടിത്തമുണ്ടായപ്പോൾ ജനൽ ചില്ല തകർന്നതിൽ സംഭവിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇസഹാക്കിനും മുഖത്താണ് പൊള്ളലേറ്റത്. പരിക്കേറ്റ മറ്റ് 5 പേരെ വെള്ളറട പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖം മുഴുവൻ ഹെൽമറ്റ് കൊണ്ട് മൂടിയിരുന്നതിനാൽ ആളെ മനസ്സിലായില്ലെന്ന് വില്ലേജ് ഓഫീസറും പ്രതികരിച്ചു.