- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനേഴു വർഷമായി ജോലി ചെയ്ത അദ്ധ്യാപികയ്ക്കു ജോലി നിഷേധിച്ച് വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ സ്‌കൂൾ മാനേജ്മെന്റ്; ഹൈക്കോടതി വിധിയുമായി എത്തിയിട്ടും വഴങ്ങാത്ത മാനേജ്മെന്റിനു മുന്നിൽ കുത്തിയിരുന്ന അദ്ധ്യാപികയെ കയ്യേറ്റം ചെയ്യാൻ ശ്രമം; റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്കു നേരേ ആക്രമണവും കാമറ തല്ലിത്തകർക്കലും
വെഞ്ഞാറമ്മൂട്: അദ്ധ്യാപികയെ ജോലിയിൽപ്രവേശിപ്പിക്കാത്തത് സ്‌ക്കൂളിൽ സംഘർഷത്തിനു കാരണമായി. അദ്ധ്യാപിക മുറിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതിനെതുടർന്നുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ പ്രവർത്തകരെ സ്‌കൂൾ അധികൃതർ ആക്രമിക്കുകയും കാമറ തല്ലിത്തകർക്കുകയും ചെയ്തു. സ്‌കൂൾ മാനേജർ സജീവും സഹോദരൻ മുജീബുമാണ് കുട്ടികൾ നോക്കിനിൽക്കേ ഗുണ്ടകളെ പോലെ അഴിഞ്ഞാടിയത്. തിരുവനന്തപുരം വെഞ്ഞറമൂട് തേമ്പാമൂട് ജനത ഹയർ സെക്കന്ററി സ്‌കൂളിലാണ് കഴിഞ്ഞ ദിവസം അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. സ്‌കൂളിൽ പതിനേഴു വർഷമായി യുപി വിഭാഗത്തിൽ ജോലിചെയ്തു വരികയായിരുന്ന സീന രാജേന്ദ്രനെന്ന അദ്ധ്യാപികയ്ക്കാണ് സ്‌കൂൾ അധികൃതർ ജോലി നിഷേധിച്ചിരിക്കുന്നത്. ആറു മാസമായി അദ്ധ്യാപികയ്ക്ക് സ്‌ക്കൂൾ മാനേജ്മെന്റ് അദ്ധ്യാപനത്തിന് അവസം നൽകാതെ ഒഴിവാക്കിവരുകയായിരുന്നുവത്രെ. അദ്ധ്യാപിക സ്‌ക്കൂളിലെത്തുമ്പോൾ ടൈംടേബിളും മറ്റും നൽകാതെ ഒഴുവാക്കുകയായിരുന്നു. ഇതിനെതിരെ സംസാരിച്ചപ്പോൾ ജോലിയില്ലെന്ന് മാനേജ്മെന്റെ് അറിയിച്ചു. തുടർന്ന് അദ്ധ്യാപിക ഡിഒ ഉൾപ്പെടെയുള്
വെഞ്ഞാറമ്മൂട്: അദ്ധ്യാപികയെ ജോലിയിൽപ്രവേശിപ്പിക്കാത്തത് സ്‌ക്കൂളിൽ സംഘർഷത്തിനു കാരണമായി. അദ്ധ്യാപിക മുറിയിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതിനെതുടർന്നുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ പ്രവർത്തകരെ സ്‌കൂൾ അധികൃതർ ആക്രമിക്കുകയും കാമറ തല്ലിത്തകർക്കുകയും ചെയ്തു. സ്‌കൂൾ മാനേജർ സജീവും സഹോദരൻ മുജീബുമാണ് കുട്ടികൾ നോക്കിനിൽക്കേ ഗുണ്ടകളെ പോലെ അഴിഞ്ഞാടിയത്.
തിരുവനന്തപുരം വെഞ്ഞറമൂട് തേമ്പാമൂട് ജനത ഹയർ സെക്കന്ററി സ്‌കൂളിലാണ് കഴിഞ്ഞ ദിവസം അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. സ്‌കൂളിൽ പതിനേഴു വർഷമായി യുപി വിഭാഗത്തിൽ ജോലിചെയ്തു വരികയായിരുന്ന സീന രാജേന്ദ്രനെന്ന അദ്ധ്യാപികയ്ക്കാണ് സ്‌കൂൾ അധികൃതർ ജോലി നിഷേധിച്ചിരിക്കുന്നത്.
ആറു മാസമായി അദ്ധ്യാപികയ്ക്ക് സ്‌ക്കൂൾ മാനേജ്മെന്റ് അദ്ധ്യാപനത്തിന് അവസം നൽകാതെ ഒഴിവാക്കിവരുകയായിരുന്നുവത്രെ. അദ്ധ്യാപിക സ്‌ക്കൂളിലെത്തുമ്പോൾ ടൈംടേബിളും മറ്റും നൽകാതെ ഒഴുവാക്കുകയായിരുന്നു. ഇതിനെതിരെ സംസാരിച്ചപ്പോൾ ജോലിയില്ലെന്ന് മാനേജ്മെന്റെ് അറിയിച്ചു.
തുടർന്ന് അദ്ധ്യാപിക ഡിഒ ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകി. അദ്ധ്യാപികയെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാൻ ഡിഒ നിർദ്ദേശിച്ചെങ്കിലും മാനേജ്മെന്റ് കൂട്ടാക്കിയില്ല. തുടർന്ന് അദ്ധ്യാപിക ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയിൽനിന്നും ലഭിച്ച അനുകൂല ഉത്തരവുമായി ഇന്നലെ സ്‌ക്കൂളിലെത്തിയെങ്കിലും മാനേജ്മെന്റെ് ഇത് അംഗീകരിക്കാൻ തയ്യാറായില്ല.
ഇതോടെ അദ്ധ്യാപിക ഓഫീസ് റൂമിൽ കുത്തിയിരിക്കുകയായിരുന്നു. തുടർന്നുണ്ടായ സങ്കർഷം റിപ്പോർട്ട് ചെയ്യാനെത്തിയ മാതൃഭൂമി ചാനൽ ക്യാമറമാനെ സ്‌കൂൾ മാനേജ്മന്റ് അധികൃതർ ആക്രമിക്കുകയായിരുന്നു. ക്യാമറാമാനെ സ്‌കൂൾ മാനേജർ സജീവും സഹോദരൻ മുജീബും ചേർന്ന് ആക്രമിക്കുകയായിരുന്നു. ഇവർ ക്യാമറ തല്ലി തകർക്കുകയും ചെയിതു.
കൈക്ക് പരിക്കേറ്റ ക്യാമറമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷം കണ്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ടീച്ചറെ സമീപത്തുള്ള കന്യാകുളങ്ങര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.