- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതം മടുത്തതിനാൽ സ്വയം അവസാനിക്കുന്നുവെന്ന് വേണുഗോപാലൻ നായർ മരണമൊഴി നൽകിയെന്ന് പൊലീസ്; മൃതപ്രായനായ വേണു മജിസ്‌ട്രേട്ടിനോടോ ഡോക്ടറോടോ സംസാരിച്ചിട്ടില്ലെന്നും മരണം വരെ താൻ ഒപ്പം ഉണ്ടായിരുന്നുവെന്നും സഹോദരൻ; ബിജെപിക്കാർ ശവങ്ങൾ തപ്പിയെടുത്ത് ബലിദാനികളെ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് സിപിഎമ്മുകാരും രംഗത്ത്; വേണുഗോപാലൻ നായരുടെ ആത്മഹത്യയുടെ പേരിൽ ഇന്ന് ഹർത്താൽ നടക്കുമ്പോൾ മരണ മൊഴിയുടെ പേരിൽ ഉയരുന്നത് വൻ വിവാദം
തിരുവനന്തപുരം: ബിജെപി സമരപ്പന്തലിന് മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക ശ്രമിച്ചതിനെ തുടർന്ന് വേണുഗോപാലൻ നായരുടെ ശരീരത്തിൽ 90 ശതമാനത്തിൽ അധികം പൊള്ളലേറ്റു. അപ്പോൾ തന്നെ അതീവ ഗുരുതരവാസ്ഥയിലായി വേണുഗോപാലൻ നായർ. ജീവന് വേണ്ടി മല്ലിട്ട ചെറുത്ത് നിൽപ്പ് വൈകുന്നേരത്തോടെ അവസാനിച്ചു. ഇതോടെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. തൊട്ടു പിറകെ വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്തു വന്നു.ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ മൊഴിയിൽ പരാമർശമില്ല. ജീവിതം മടുത്തതിനാൽ സ്വയം അവസാനിപ്പിച്ചതാണെന്നാണു മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. ഡോക്ടറും മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഇത് പുതിയ വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുകയാണ്. എന്നോട് മാത്രമാണ് സഹോദരൻ സംസാരിച്ചത്. ട്യൂബ് എടുക്കുന്ന സമയം എന്നോട് സംസാരിച്ചു. മജിസ്‌ട്രേട്ടിനോടോ പൊലീസിനോടോ സഹോദരൻ സംസാരിച്ചിട്ടില്ലെന്ന് വേണുഗോപാലൻ നായരുടെ അനുജൻ പറയുന്നു. അയ്യപ്പന് വേണ്ടിയാണ് താൻ സ്വയം മരിച്ചതെന്ന് സഹോദരൻ
തിരുവനന്തപുരം: ബിജെപി സമരപ്പന്തലിന് മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്ക ശ്രമിച്ചതിനെ തുടർന്ന് വേണുഗോപാലൻ നായരുടെ ശരീരത്തിൽ 90 ശതമാനത്തിൽ അധികം പൊള്ളലേറ്റു. അപ്പോൾ തന്നെ അതീവ ഗുരുതരവാസ്ഥയിലായി വേണുഗോപാലൻ നായർ. ജീവന് വേണ്ടി മല്ലിട്ട ചെറുത്ത് നിൽപ്പ് വൈകുന്നേരത്തോടെ അവസാനിച്ചു. ഇതോടെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. തൊട്ടു പിറകെ വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്തു വന്നു.ബിജെപി സമരത്തെക്കുറിച്ചോ ശബരിമലയെക്കുറിച്ചോ മൊഴിയിൽ പരാമർശമില്ല. ജീവിതം മടുത്തതിനാൽ സ്വയം അവസാനിപ്പിച്ചതാണെന്നാണു മൊഴി. കുറേനാളായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. ഡോക്ടറും മജിസ്‌ട്രേറ്റും മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. ഇത് പുതിയ വിവാദങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുകയാണ്.
എന്നോട് മാത്രമാണ് സഹോദരൻ സംസാരിച്ചത്. ട്യൂബ് എടുക്കുന്ന സമയം എന്നോട് സംസാരിച്ചു. മജിസ്‌ട്രേട്ടിനോടോ പൊലീസിനോടോ സഹോദരൻ സംസാരിച്ചിട്ടില്ലെന്ന് വേണുഗോപാലൻ നായരുടെ അനുജൻ പറയുന്നു. അയ്യപ്പന് വേണ്ടിയാണ് താൻ സ്വയം മരിച്ചതെന്ന് സഹോദരൻ പറഞ്ഞുവെന്നും ഇയാൾ പറയുന്നു. സുപ്രീംകോടതി വിധിയിൽ ചേട്ടന് വിഷം ഉണ്ടായിരുന്നുവെന്നും അനുജൻ പറയുന്നു. വ്യക്തിപരമായ വിഷമം ഇല്ലെന്നും മണികണ്ഠൻ വിശദീകരിക്കുന്നു. ഈ പ്രതികരണം ബിജെപിക്കാർ ചർച്ചയാകുന്നുണ്ട്. ഒന്നും ആരോടും പറയാത്ത മണികണ്ഠൻ എങ്ങനെ മരണ മൊഴി നൽകിയെന്ന ചോദ്യമാണ് ബിജെപി ഉയർത്തുന്നത്. ഇതാണ് വിവാദത്തിന് കാരണം.
എന്നാൽ വേണുഗോപാലൻ നായർ മരണം ആത്മഹത്യയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പറയുന്നു. ശബരിമല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ല. വ്യാഴാഴ്ച വെളുപ്പിന് ഒന്നരയോടു കൂടിയാണ് വേണുഗോപാലൻ നായർ ശരീരത്തിൽ തീ കൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പേട്ട പൊലീസ് സ്റ്റേഷൻ എസ്‌ഐ ആർ.കെ.പ്രതാപചന്ദ്രനും സംഘവും ചേർന്ന് തീ കെടുത്തുകയും പൊള്ളലേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പ്ലംബിങ് ഇലക്ട്രിക് ജോലികൾക്ക് സഹായിയായി പോകുന്ന ഇയാൾക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളില്ലെന്നു പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതാണ് വിവാദങ്ങൾക്ക് പുതിയ മുഖം നൽകുന്നത്.
മരണ മൊഴിയിൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സഹോദരൻ പറഞ്ഞിട്ടുണ്ട്. ശബരിമലയിലെ ആചാര ലംഘന വിഷയത്തിൽ നാളുകളായി മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു വേണുഗോപാൽ. വർഷങ്ങളായി മുടങ്ങാതെ മലയ്ക്ക് പോകുന്ന വേണുഗോപാൽ ഇത്തവണ മാലയിട്ടിരുന്നില്ലെന്നും സഹോദരങ്ങൾ വ്യക്തമാക്കി അവസാന നിമിഷവും ശരണ മന്ത്രം ഉരുവിട്ടായിരുന്നു വേണുഗോപാലൻ നായരുടെ മരണമെന്നും സഹോദരങ്ങൾ പറഞ്ഞു. ഗുരുതര പൊള്ളലേറ്റ് ബോധം മറയുമ്പോഴും സഹോദരന്റെ നാവിൽ നിന്നും ശരണം വിളി മാറിയിരുന്നില്ല. യുവതി പ്രവേശന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ വേണുഗോപാൽ അസ്വസ്ഥനായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ആശുപത്രിയിൽ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നുവെന്നാണ് പൊലീസ് വിശദീകരണം. ജീവിത നൈരാശ്യം മൂലവും തുടർന്നു ജീവിക്കുവാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണ വെപ്രാളത്തിൽ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാൾ മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്. ശബരിമലയുമായി ആത്മഹത്യയ്ക്ക് ബന്ധമില്ലെന്ന് വിശദീകരിക്കാനാണ് പൊലീസ് ശ്രമം. വേണുഗോപാലൻ നായരുടെ ആത്മഹത്യക്ക് പിന്നാലെ സംസ്ഥാനത്ത് ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു്. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ശബരിമല തീർത്ഥാടകരെ ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായർ പെട്രോൾ ഒഴിച്ച് തീ കൊടുത്തശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. പാർട്ടിപ്രവർത്തകരും പൊലീസും ചേർന്ന് തീഅണച്ചു. അയ്യപ്പന്റെ അടുത്തേക്ക് പോകുന്നു എന്ന് അമ്മയോട് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വേണു ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ സെക്രട്ടേറിയറ്റിന് മുന്നിൽ എത്തി ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ബിജെപി പറയുന്നത്. സംഭവം കണ്ട് പൊലീസും ബിജെപിയുടെ സമരപ്പന്തലിൽ ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകരും ചേർന്ന് നിരാഹാരപ്പന്തലിലെ കുടിവെള്ളം എടുത്ത് തീ കെടുത്തുകയായിരുന്നു. ശരണം വിളിച്ചുകൊണ്ടാണ് ഇയാൾ ഓടിയെത്തിയതെന്നും പൊള്ളലേറ്റ് പിടയുമ്പോഴും അയ്യപ്പന് വേണ്ടി എനിക്ക് ഇത്രയേ ചെയ്യാൻ സാധിക്കൂ എന്ന് വേണുഗോപാലൻ നായർ പറഞ്ഞതായും നിരാഹാരപ്പന്തലിൽ ഉണ്ടായിരുന്നവർ പറഞ്ഞു.
ഓട്ടോ ഡ്രൈവറും പ്ലംബ്ലറുമാണ് വേണുഗോപാലൻ നായർ. അയ്യപ്പഭക്തനായ വേണുഗോപാലൻ നായർ മുൻ വർഷങ്ങളിൽ അരവണ പാക്കിങ്ങിനായി ശബരിമലയിൽ പോയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇത്തവണ യുവതീ പ്രവേശനത്തിന് സർക്കാർ ശ്രമിക്കുന്നതിനാൽ താൻ ശബരിമലയിൽ പോകുന്നില്ലെന്ന് നാട്ടുകാരോട് ഇദ്ദേഹം പറഞ്ഞിരുന്നു. താൻ അയ്യപ്പനെ കാണാൻ പോകുന്നു എന്നു പറഞ്ഞാണ് വേണുഗോപാലൻ നായർ വീട്ടിൽ നിന്ന് ഇറങ്ങിയത്. വേണുഗോപാലൻനായരുടെ മരണം വേദനാ ജനകമാണെന്നും ഇതിന് ഉത്തരവാദി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ബിജെപി നേതാവ് സി.കെ പത്മനാഭൻ നിരാഹാരപ്പന്തലിൽ പറഞ്ഞു.