- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൾദൈവം റാം റഹീമിനെതിരായ വിധിപ്രഖ്യാപനം ജയിലിൽ തന്നെ; സുനൈരിയ ജില്ലാ ജയിൽ താത്കാലിക കോടതിയാക്കി മാറ്റും; പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് സുരക്ഷാഭീഷണി കണക്കിലെടുത്ത്
ഛണ്ഡീഗഡ്: വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിനെതിരായ പീഡനക്കേസിലെ വിധിപ്രഖ്യാപനം ജയിലിൽ തന്നെ നടക്കും. ഇതിനു വേണ്ടി ഗുർമിതിനെ തടവിലിട്ടിരിക്കുന്ന സുനൈരിയ ജില്ലാ ജയിൽ താത്ക്കാലിക കോടതിയാക്കി മാറ്റും. ഇതുസംബന്ധിച്ച ഉത്തരവ് പഞ്ചാബി- ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ചു. ഗുർമിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കലാപം പടർന്നതിനെ തുടർന്നാണ് ജയിൽ കോടതിയാക്കി മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്. ശിക്ഷ വിധിക്കുന്ന സമയത്ത് ഗുർമിതിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരേണ്ടതായി വരും. ഇത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് ഹൈക്കോടതി ജയിലിനെ താത്ക്കാലിക കോടതിയാക്കി മാറ്റാൻ ഉത്തരവിട്ടത്. കേസ് പരിഗണിക്കുന്ന പഞ്ച്കുല സിബിഐ കോടതിയാണ് താത്ക്കാലികമായി ജയിലിൽ പ്രവർത്തിക്കുക. നേരത്തെ വിധി പ്രസ്താവം വീഡിയോ കോൺഫറൻസ് മുഖേനെ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇതും സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടാണ് ഹൈക്കോടതി നിർണായക തീരുമാനം എടുത്തത്.
ഛണ്ഡീഗഡ്: വിവാദ ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിനെതിരായ പീഡനക്കേസിലെ വിധിപ്രഖ്യാപനം ജയിലിൽ തന്നെ നടക്കും.
ഇതിനു വേണ്ടി ഗുർമിതിനെ തടവിലിട്ടിരിക്കുന്ന സുനൈരിയ ജില്ലാ ജയിൽ താത്ക്കാലിക കോടതിയാക്കി മാറ്റും. ഇതുസംബന്ധിച്ച ഉത്തരവ് പഞ്ചാബി- ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ചു. ഗുർമിത്തിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ കലാപം പടർന്നതിനെ തുടർന്നാണ് ജയിൽ കോടതിയാക്കി മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ശിക്ഷ വിധിക്കുന്ന സമയത്ത് ഗുർമിതിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരേണ്ടതായി വരും. ഇത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയെ തുടർന്നാണ് ഹൈക്കോടതി ജയിലിനെ താത്ക്കാലിക കോടതിയാക്കി മാറ്റാൻ ഉത്തരവിട്ടത്.
കേസ് പരിഗണിക്കുന്ന പഞ്ച്കുല സിബിഐ കോടതിയാണ് താത്ക്കാലികമായി ജയിലിൽ പ്രവർത്തിക്കുക. നേരത്തെ വിധി പ്രസ്താവം വീഡിയോ കോൺഫറൻസ് മുഖേനെ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇതും സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് കണ്ടാണ് ഹൈക്കോടതി നിർണായക തീരുമാനം എടുത്തത്.