- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
ആദ്യദിനം പറന്നിറങ്ങിയത് 25 സ്വകാര്യ ജെറ്റുകൾ; മോദിയെ ഒബാമയാക്കി ജോൺ കെറി; 25,000 കോടി ഉറപ്പിച്ച് പ്രധാനമന്ത്രിയുടെ സ്വന്തം അദാനി; ഗുജറാത്തികൾ ആകെ ആവേശത്തിൽ
ഗുജറാത്തിന്റെ വികസനക്കുതിപ്പുകൾ കണ്ടുപഠിക്കുക തന്നെ ചെയ്യണം. ഗുജറാത്തിനെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് ആഗോളതലത്തിൽ കിട്ടുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ആദ്യദിനം വ്യവസായ ലോകത്തെ പ്രമുഖർ ഗാന്ധിനഗറിലേക്ക് പറന്നിറങ്ങിയത് 25 സ്വകാ
ഗുജറാത്തിന്റെ വികസനക്കുതിപ്പുകൾ കണ്ടുപഠിക്കുക തന്നെ ചെയ്യണം. ഗുജറാത്തിനെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിക്ക് ആഗോളതലത്തിൽ കിട്ടുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ആദ്യദിനം വ്യവസായ ലോകത്തെ പ്രമുഖർ ഗാന്ധിനഗറിലേക്ക് പറന്നിറങ്ങിയത് 25 സ്വകാര്യ ജെറ്റ് വിമാനങ്ങളിലായാണ്.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറിയടക്കമുള്ള പ്രമുഖർ ഞായറാഴ്ച പുലർച്ചെമുതൽ എത്തിത്തുടങ്ങിയിരുന്നു. വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, അനിൽ അംബാനി, കെ.എം.ബിർള, സൈറസ് മിസ്ട്രി, .െഎം.നായിക്, ബാബ കല്യാണി, വി സി.അഗർവാൾ, ജേ മേത്ത തുടങ്ങിയവർ പിന്നാലെ പല തവണയായി പറന്നിറങ്ങി. സ്വകാര്യ വിമാനങ്ങളുടെ വരവ് കണക്കിലെടുത്ത് എയർപോർട്ട് അഥോറിറ്റി വേണ്ട മുൻകരുതലുകൾ എടുത്തിരുന്നു. സമീപ നഗരങ്ങളിലെ വിമാനത്താവളങ്ങളിൽ വിമാനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. എന്നാൽ, ഭൂരിഭാഗം സ്വകാര്യ ജെറ്റുകളും അഹമ്മദാബാദ് വിമാനത്താവളത്തിൽത്തന്നെ നിർത്തിയിട്ടു.
വൈബ്രന്റ് ഗുജറാത്തിന്റെ അമരക്കാരനും ശില്പിയുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൊപ്പിയെ മറ്റൊരു പൊൻതൂവലാണ് ഇത്തവണത്തെ ഉച്ചകോടി. നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് തുല്യനാണെന്ന് യു.എസ്. വിദേശ കാര്യ സെക്രട്ടറി ജോൺ കെറി പ്രഖ്യാപിച്ചത് ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. രണ്ട് നേതാക്കളുടെയും ജീവിതത്തിൽ സമാനതകളുണ്ടെന്നാണ് കെറിയുടെ അഭിപ്രായം. സാധാരണ സാഹചര്യങ്ങളിൽനിന്ന് വളർന്ന് നേതൃത്വപദവിയിൽ എത്തിയവരാണ് ഇരുവരും. ഗുജറാത്തിനെ സാധ്യതകളുടെയും മാറ്റത്തിന്റെയും പര്യായമാക്കി മോദി മാറ്റിയെന്നും കെറി പറഞ്ഞു.
പത്തുലക്ഷം കോടിയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചതോടെ, വൈബ്രന്റ് ഗുജറാത്ത് ആദ്യദിനം തന്നെ ഗുജറാത്തികളെ ആവേശഭരിതരാക്കിയിട്ടുണ്ട്. മോദിയുടെ ഉറ്റമിത്രവും വ്യവസായ പ്രമുഖനുമായ അദാനി അമേരിക്കൻ ഗ്രൂപ്പുമായി ചേർന്ന് 25,000 കോടി രൂപയുടെ നിക്ഷേപമാണ് ഗുജറാത്തിന് നേടിക്കൊടുത്തത്. മറ്റു കോർപറേറ്റ് പ്രമുഖരും ഗുജറാത്തിൽ കൂടുതലായി മുതൽമുടക്കാൻ തയ്യാറാകുന്നത് നരേന്ദ്ര മോദിയോടുള്ള കൂറുകൂടി മുൻനിർത്തിയാണ്.
ഉദ്ഘാടനത്തിനെത്തിയ നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇടയ്ക്കിടെ ഹിന്ദി കൂട്ടിക്കലർത്തിയാണ് അദ്ദേഹം സംസാരിച്ചത്. വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു പ്രസംഗം. ഇതിനുശേഷം മോദി ഇരിപ്പിടത്തിലേക്ക് മടങ്ങുമ്പോൾ, ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ഉൾപ്പെടെയുള്ളവർ അണിനിരന്ന സദസ്സ് എഴുന്നേറ്റുനിന്ന് കൈയടിച്ചു.