- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോഡിൽവച്ച് ധനേഷ് മാത്യൂ മാഞ്ഞൂരാൻ കടന്നുപിടിച്ചു; ഗവൺമെന്റ് പ്ളീഡറും അഭിഭാഷക സുഹൃത്തുക്കളും അപവാദ പ്രചരണം നടത്തുന്നു; ധനേഷിനോട് ക്ഷമിക്കണമെന്ന് അമ്മയും ഭാര്യയും കരഞ്ഞുപറഞ്ഞുവെന്നും യുവതി
കൊച്ചി: അഭിഭാഷക-മാധ്യമ തര്‍ക്കത്തിന് കാരണമായ സംഭവത്തില്‍ ഗവണ്മെന്റ് പ്ളീഡര്‍ക്കെതിരെ ഉറച്ച നിലപാടുമായി യുവതി. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന് ധനേഷ് മാത്യൂ മാഞ്ഞൂരാന് തന്നെ കടന്നുപിടിച്ചുവെന്ന മൊഴിയില്‍ ഉറച്ചു നില്ക്കുന്നുതായി യുവതി ചാനലുകളില്‍ വെളിപ്പെടുത്തി. സംഭവമുണ്ടായതിന് പിന്നാലെ ധനേഷ് മാത്യു മാഞ്ഞൂരാനും അഭിഭാഷക സുഹൃത്തുക്കളും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തുന്നുവെന്നുമാണ് യുവതി പറയുന്നത്. സംഭവത്തെക്കുറിച്ച് ആദ്യമായാണ് യുവതി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. റോഡില്‍വച്ച് ധനേഷ് എന്നെ കടന്നുപിടിക്കുകയായിരുന്നു. ഞാന്‍ ബഹളംവച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടികൂടുകയായിരുന്നു. മാലപൊട്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതിയാണ് നാട്ടുകാര്‍ ധനേഷിനെ പിടികൂടിയത്. നാട്ടുകാര്‍ പറഞ്ഞതോടെ ഞാന്‍തന്നെ പൊലീസിനെ മൊബൈലില്‍ വിളിക്കുകയായിരുന്നു. ആ സമയം അയാള്‍ മാപ്പു പറഞ്ഞു. കാന്‍സര്‍ ബാധിതയായ കുട്ടിയടക്കം രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നും കുടുംബം തകര്‍ക്കരു
{{കൊച്ചി: അഭിഭാഷക-മാധ്യമ തര്‍ക്കത്തിന് കാരണമായ സംഭവത്തില്‍ ഗവണ്മെന്റ് പ്ളീഡര്‍ക്കെതിരെ ഉറച്ച നിലപാടുമായി യുവതി. ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന് ധനേഷ് മാത്യൂ മാഞ്ഞൂരാന് തന്നെ കടന്നുപിടിച്ചുവെന്ന മൊഴിയില്‍ ഉറച്ചു നില്ക്കുന്നുതായി യുവതി ചാനലുകളില്‍ വെളിപ്പെടുത്തി.
സംഭവമുണ്ടായതിന് പിന്നാലെ ധനേഷ് മാത്യു മാഞ്ഞൂരാനും അഭിഭാഷക സുഹൃത്തുക്കളും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തുന്നുവെന്നുമാണ് യുവതി പറയുന്നത്. സംഭവത്തെക്കുറിച്ച് ആദ്യമായാണ് യുവതി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
റോഡില്‍വച്ച് ധനേഷ് എന്നെ കടന്നുപിടിക്കുകയായിരുന്നു. ഞാന്‍ ബഹളംവച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടികൂടുകയായിരുന്നു. മാലപൊട്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് കരുതിയാണ് നാട്ടുകാര്‍ ധനേഷിനെ പിടികൂടിയത്. നാട്ടുകാര്‍ പറഞ്ഞതോടെ ഞാന്‍തന്നെ പൊലീസിനെ മൊബൈലില്‍ വിളിക്കുകയായിരുന്നു. ആ സമയം അയാള്‍ മാപ്പു പറഞ്ഞു. കാന്‍സര്‍ ബാധിതയായ കുട്ടിയടക്കം രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്നും കുടുംബം തകര്‍ക്കരുതെന്നും പറഞ്ഞു. - യുവതി സംഭവം വിശദീകരിച്ചു.
ജൂലായ് 14ന് രാത്രി ഏഴുമണിയോടെയാണ് മുല്ലശ്ശേരി കനാലിനു സമീപം സംഭവം നടന്നത്. ജോലി കഴിഞ്ഞു റോഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ ധനേഷ് മാത്യു കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഭാര്യ ആത്മഹത്യക്കു ശ്രമിച്ചുവെന്നും ധനേഷിനു തെറ്റുപറ്റിയെന്നും കുടുംബജീവിതം തകര്‍ക്കരുതെന്നും ധനേഷിന്റെ അമ്മയടക്കം കണ്ണീരോടെ അഭ്യര്‍ത്ഥിച്ചു. പല അവസരത്തില്‍ കേസില്‍ നിന്ന് പിന്മാറാന് തനിക്ക് സമ്മര്‍ദ്ദം ഉണ്ടായെന്നും കേസില്‍ നിന്ന് പിന്മാറിയെന്ന പ്രചരണം തെറ്റാണെന്നും യുവതി പറഞ്ഞു. യുവതിക്ക് പരാതിയില്ലെന്നായിരുന്നു ധനേഷ് കഴിഞ്ഞ ദിവസവും കോടതിയില്‍ പറഞ്ഞിരുന്നത്.
മാല പൊട്ടിച്ചു കടന്നു കളഞ്ഞുവെന്ന ധാരണയിലാണ് നാട്ടുകാര്‍ പിടികൂടിയെങ്കിലും പീഢനശ്രമമാണെന്ന് യുവതി തുറന്നു പറയുകയായിരുന്നു. ധനേഷ് മാത്യുവിന്റെ ഭാര്യയും അമ്മയും കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ അവരോട്് നീതി കാണിച്ചതെന്നും എന്നാല്‍ ആ നീതി തനിക്കു ലഭിച്ചില്ലെന്നും യുവതി വെളിപ്പെടുത്തി. ധനേഷ് മാത്യുവും അയാളുടെ അഭിഭാഷക സുഹൃത്തുക്കളും നിരന്തരമായി തനിക്കെതിരെ അപവാദ പ്രചാരണം നടത്തുകയാണെന്നും യുവതി ആരോപിച്ചു.താന്‍ ആദ്യമായാണ് ധനേഷിനെ കാണുന്നതെന്നും യുവതി പറഞ്ഞു.
ഗവണ്മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന് യുവതിയെ കടന്നു പിടിച്ചതായി ദൃക്സാക്ഷിയും മൊഴിനല്‍കിയിരുന്നു. എംജി റോഡില്‍ ഹോട്ടല്‍ നടത്തുന്ന ഷാജിയാണ് സംഭവം നേരില്‍ കണ്ടത്. ധനേഷ് മാത്യു മാഞ്ഞൂരാന് യുവതിയെ കടന്നു പിടിച്ചതായി ഷാജി പറഞ്ഞു. ഹോട്ടലിലേക്ക് പച്ചക്കറി വാങ്ങാന്‍ പോകുന്ന വഴിയാണ് സംഭവം നേരില്‍ കണ്ടതെന്നും ഇത്തരമൊരു സംഭവം ധനേഷ് മാത്യു മാഞ്ഞൂരാന് നിഷേധിച്ച സാഹചര്യത്തിലാണ് മൊഴി നല്കാന് മുന്നോട്ടു വന്നതെന്നും ഷാജി വ്യക്തമാക്കിയിരുന്നു.
തന്റെ മൊഴിയില്‍ പരാതി നല്കിയ യുവതി ഉറച്ച് നില്‍ക്കുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥ എറണാകുളം റൂറല്‍ വനിതാ സിഐ രാധാമണിയും വ്യക്തമാക്കി. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും സാക്ഷികളുടെ അടക്കം മൊഴി രേഖപ്പെടുത്തി വരികയാണെന്നും അവര്‍ വെളിപ്പെടുത്തി. ഈ സംഭവത്തിന് പിന്നാലെ പൊലീസ് ധനേഷിനെ കസ്റ്റഡിയിലെടുത്തതോടെ സംഭവം റിപ്പോര്‍ട്ടുചെയ്തതിനെ ചൊല്ലിയാണ് അഭിഭാഷകരും മാധ്യമങ്ങളും തമ്മില്‍ തര്‍ക്കം തുടങ്ങിയത്.}}