- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെയും ലോകം അവസാനിച്ചില്ല; ആകാശത്തുനിന്നും തീമഴ പെയ്തിട്ടുമില്ല; ആയിരങ്ങൾ പ്രാർത്ഥനയോടെ കാത്തിരുന്നത് വെറുതെയായി; ഒരു അപൂർവ വീഡിയോ കാണൂ
ലോകം അവസാനിക്കുന്നതിനെച്ചൊല്ലി ലോകമുണ്ടായ കാലം മുതൽക്കെ പല വിധത്തിലുള്ള ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ട്. അത്തരത്തിലൊരു ലോകാവസാനം ഇന്നലെ സംഭവിക്കേണ്ടതായികുന്നു. ധ്രുവങ്ങളിലെ കാന്തിക മണ്ഡലത്തിൽ മാറ്റമുണ്ടാകുമെന്നും ലോകം മുഴുവൻ ഭൂകമ്പം സംഭവിക്കുമെന്നും ആകാശത്ത് നിന്ന് തീമഴ പെയ്യുമെന്നുമായിരുന്നു ലോകാവസാന വാദക്കാരുടെ വിശ്വാസം. കാന്തിക മണ്ഡലത്തിലുണ്ടാകുന്ന വ്യതിയാനം ഭൂമിയെ എങ്ങനെ ഇല്ലാതാക്കുമെന്ന് സൂചിപ്പിക്കുന്ന വീഡിയോയാണ് ലോകാവസാന വാദക്കാർ യുട്യുബിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനകം 50 ലക്ഷത്തിലേറെപ്പേർ അത് കാണുകയും ചെയ്തു. ജീവന്റെ സാന്നിധ്യത്തിനും ഭൂമിയുടെ നിലനിൽപ്പിനും ആധാരമായ കാന്തിക മണ്ഡലം ഇല്ലാതാകുമെന്നാണ് ഈ വീഡിയോയിൽ പ്രചരിപ്പിച്ചിരുന്നത്. എന്തുകൊണ്ട് ജൂലൈ 29-ന് ലോകം അവസാനിക്കുമെന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോ മികച്ച ഗ്രാഫിക്‌സുകൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. 200 വർഷത്തിനിടെ കാന്തിക മണ്ഡലത്തിൽ 15 ശതമാനം കുറവുവന്നിട്ട
ലോകം അവസാനിക്കുന്നതിനെച്ചൊല്ലി ലോകമുണ്ടായ കാലം മുതൽക്കെ പല വിധത്തിലുള്ള ആശങ്കകൾ ഉയർന്നുവന്നിട്ടുണ്ട്. അത്തരത്തിലൊരു ലോകാവസാനം ഇന്നലെ സംഭവിക്കേണ്ടതായികുന്നു. ധ്രുവങ്ങളിലെ കാന്തിക മണ്ഡലത്തിൽ മാറ്റമുണ്ടാകുമെന്നും ലോകം മുഴുവൻ ഭൂകമ്പം സംഭവിക്കുമെന്നും ആകാശത്ത് നിന്ന് തീമഴ പെയ്യുമെന്നുമായിരുന്നു ലോകാവസാന വാദക്കാരുടെ വിശ്വാസം.
കാന്തിക മണ്ഡലത്തിലുണ്ടാകുന്ന വ്യതിയാനം ഭൂമിയെ എങ്ങനെ ഇല്ലാതാക്കുമെന്ന് സൂചിപ്പിക്കുന്ന വീഡിയോയാണ് ലോകാവസാന വാദക്കാർ യുട്യുബിൽ പോസ്റ്റ് ചെയ്തിരുന്നത്. ഇതിനകം 50 ലക്ഷത്തിലേറെപ്പേർ അത് കാണുകയും ചെയ്തു. ജീവന്റെ സാന്നിധ്യത്തിനും ഭൂമിയുടെ നിലനിൽപ്പിനും ആധാരമായ കാന്തിക മണ്ഡലം ഇല്ലാതാകുമെന്നാണ് ഈ വീഡിയോയിൽ പ്രചരിപ്പിച്ചിരുന്നത്.
എന്തുകൊണ്ട് ജൂലൈ 29-ന് ലോകം അവസാനിക്കുമെന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ എന്ന പേരിൽ പുറത്തിറങ്ങിയ വീഡിയോ മികച്ച ഗ്രാഫിക്‌സുകൾ ഉൾപ്പെടുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. 200 വർഷത്തിനിടെ കാന്തിക മണ്ഡലത്തിൽ 15 ശതമാനം കുറവുവന്നിട്ടുണ്ടെന്നും ജൂലൈ 29ന് അത് പൂർണമായും ഇല്ലാതാകും എന്നുമായിരുന്നു വീഡിയോയുടെ ചുരുക്കം.
സൗരക്കാറ്റിൽനിന്ന് ഭൂമിയെ സംരക്ഷിച്ച് നിർത്തുന്നത് ഈ കാന്തിക മണ്ഡലമാണ്. അതില്ലാതാകുന്നതോടെ ആകാശത്തുനിന്ന് തീമഴ ഭൂമിയിലേക്ക് പെയ്തിറങ്ങും. ഭൗമോപരിതലത്തിലെ ഓസോൺ പാളികൾ തുളച്ച് തീമഴയെത്തും. ഇത് ഭൂമിയിലെ കാലാവസ്ഥയെ തകിടം മറിക്കും കാൻസർ രോഗികളുടെ എണ്ണം പതിന്മടങ്ങായി വർധിക്കുമെന്നും വീഡിയോ മുന്നറിയിപ്പ് തരുന്നു.