- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈകൊണ്ട് തട്ടിവിളിച്ചും നക്കിയും എഴുന്നേൽപ്പിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു; വഴിയാത്രക്കാർ സഹായിക്കുമോയെന്നറിയാൻ ഇടയ്ക്കിടെ കുരച്ചും നോക്കി; അപകടത്തിൽ പെട്ട് ചത്ത നായയോട് കൂട്ടുകാരൻ കാണിച്ച ഈ നന്ദി മനുഷ്യന്റെ കണ്ണ് തുറപ്പിക്കട്ടെ
കാർ തട്ടി ചത്ത കൂട്ടുകാരനായ നായയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു നായയുടെ വെപ്രാളം നിറഞ്ഞ പെരുമാറ്റം വെളിപ്പെടുത്തുന്ന ഫൂട്ടേജ് നിരവധി പേരെ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട് വൈറലാകുന്നു.ബ്രൗൺ നിറത്തിലുള്ള രണ്ട് നായകളെയാണ് വീഡിയോയൽ കാണുന്നത്. ഇതിൽ ചത്ത് കിടക്കുന്ന നായയുടെ അടുത്ത് ചെന്ന് മറ്റേത് കൈകൊണ്ട് തട്ടിവിളിച്ചും നക്കിയും എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. തന്റെ കൂട്ടുകാരനെ രക്ഷിക്കാൻ വഴിയാത്രക്കാർ സഹായിക്കുമോയെന്നറിയാൻ ഈ നായ ഇടയ്ക്കിടെ കുരച്ച് നോക്കുന്നുമുണ്ട്. അപകടത്തിൽ പെട്ട സഹജീവിയോട് ഈ നായ കാണിച്ച ആത്മാർത്ഥ സ്നേഹം കണ്ടിട്ടെങ്കിലും മനുഷ്യന്റെ കണ്ണ് തുറന്നിരുന്നുവെങ്കിലെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ അവരെ കുറ്റം പറയാനാവില്ല. പെറുവിലെ വടക്കൻ ചിൻച പ്രവിശ്യയിലെ സൺനാംപെയിൽ നിന്നാണ് അവിടുത്തെ ഒരു നാട്ടുകാരൻ ഈ അപൂർവ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.അഭേദ്യമായ ബന്ധം ഈ നായകൾ തമ്മിലുണ്ടായിരുന്നുവെന്നാണ് ഈ വീഡിയോയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. അപകടത്തിൽ പെട്ട് ഇതിൽ ഒരു നായ ചാകുന്നത് വരെ ഇവ ര
കാർ തട്ടി ചത്ത കൂട്ടുകാരനായ നായയെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്ന മറ്റൊരു നായയുടെ വെപ്രാളം നിറഞ്ഞ പെരുമാറ്റം വെളിപ്പെടുത്തുന്ന ഫൂട്ടേജ് നിരവധി പേരെ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട് വൈറലാകുന്നു.ബ്രൗൺ നിറത്തിലുള്ള രണ്ട് നായകളെയാണ് വീഡിയോയൽ കാണുന്നത്. ഇതിൽ ചത്ത് കിടക്കുന്ന നായയുടെ അടുത്ത് ചെന്ന് മറ്റേത് കൈകൊണ്ട് തട്ടിവിളിച്ചും നക്കിയും എഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. തന്റെ കൂട്ടുകാരനെ രക്ഷിക്കാൻ വഴിയാത്രക്കാർ സഹായിക്കുമോയെന്നറിയാൻ ഈ നായ ഇടയ്ക്കിടെ കുരച്ച് നോക്കുന്നുമുണ്ട്. അപകടത്തിൽ പെട്ട സഹജീവിയോട് ഈ നായ കാണിച്ച ആത്മാർത്ഥ സ്നേഹം കണ്ടിട്ടെങ്കിലും മനുഷ്യന്റെ കണ്ണ് തുറന്നിരുന്നുവെങ്കിലെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ അവരെ കുറ്റം പറയാനാവില്ല.
പെറുവിലെ വടക്കൻ ചിൻച പ്രവിശ്യയിലെ സൺനാംപെയിൽ നിന്നാണ് അവിടുത്തെ ഒരു നാട്ടുകാരൻ ഈ അപൂർവ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.അഭേദ്യമായ ബന്ധം ഈ നായകൾ തമ്മിലുണ്ടായിരുന്നുവെന്നാണ് ഈ വീഡിയോയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. അപകടത്തിൽ പെട്ട് ഇതിൽ ഒരു നായ ചാകുന്നത് വരെ ഇവ രണ്ടിനെയും എപ്പോഴും ഒരുമിച്ചായിരുന്നു കണ്ടിരുന്നതെന്നാണ് റിപ്പോർട്ട്. ലോക്കൽ കൺസ്ട്രക്ഷൻ സൈറ്റായിരുന്നു ഇവരുടെ വിഹാര രംഗം. ചത്ത നായയെ രക്ഷിക്കാമെന്ന മോഹത്തോടെ മറ്റേ നായ ഒരു മണിക്കൂറോളം ഇതിന്റെ ശവത്തിന്റ അരികിൽ നിന്നിരുന്നുവത്രെ.
ഈ നായയുടെ ഹൃദയം പൊട്ടിയുള്ള വേദന നിറഞ്ഞ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ ആയിരക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. നിരവധി പേരെ ഇത് ദുഃഖത്തിലാഴ്‌ത്തുകയും ചെയ്തിട്ടുണ്ട്. നായയെ ഈ നിർണായഘട്ടത്തിൽ സഹായിക്കാതെ അത് ക്യാമറയിൽ പകർത്തിയ വ്യക്തിയെ പലരും കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്.